കപ്പ തേങ്ങ ചേര്‍ത്ത് ഉടച്ചത് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

Advertisement

ധാരാളം കപ്പ കിട്ടുന്ന സമയമാണ് ഇത് .. കപ്പ ആരോഗ്യത്തിനും വളരെ നല്ലതാണ്.. പലരീതിയിലും കപ്പ വിഭവങ്ങള്‍ ഉണ്ടാക്കാം… ഷുഗര്‍ ഉള്ളവര്‍ കപ്പ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.. കുട്ടികള്‍ക്കൊക്കെ നല്ലൊരു ആഹാരം ആണ് കപ്പ ..കപ്പ ഉടച്ചത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍

കപ്പ / മരച്ചീനി – ഒരു കിലോ
അരപ്പിനു ആവശ്യമായത്
തേങ്ങ – ഒരെണ്ണം
വെളുത്തുള്ളി – ആറേഴു അല്ലി
ജീരകം – അര സ്പൂണ്‍
മുളക് (കാന്താരി ) – അഞ്ചെണ്ണം
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
ഉപ്പ്‌ – പാകത്തിനു
മുളക് പൊടി – രണ്ടു ടിസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി നുറുക്കിയെടുക്കുക.
തേങ്ങയും മറ്റു മുകളില്‍ കൊടുത്ത അരപ്പിനു ആവശ്യമായ സാധനങ്ങളും എല്ലാം കൂടി ചതച്ച്‌ മാറ്റി വെയ്ക്കുക. (അധികം അരഞ്ഞു പോകാതെ നോക്കുക, )
ഈ ചെറിയ കഷണങ്ങള്‍ കഴുകിയെടുത്ത്‌ ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെള്ളം വാര്‍ത്തു കളയുക. കപ്പയുടെ കട്ടും, കറയും ഒഴിവാക്കാന്‍ ആദ്യത്തെ വെള്ളം നിര്‍ബന്ധമായും വാര്‍ത്തു കളയണം. ആദ്യത്തെ വെള്ളം വാര്‍ത്തു കളഞ്ഞില്ലെങ്കില്‍ തലവേദന വരാന്‍ സാധ്യതയുണ്ട്.
വീണ്ടും പുതിയ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പും രണ്ടു നുള്ള് മഞ്ഞള്‍പ്പൊടിയും ഇട്ടു തിളപ്പിക്കുക. കഷണങ്ങള്‍ നല്ല പോലെ വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി കളയുക.
വെന്ത കപ്പ കഷണങ്ങളിലേക്ക് അരച്ചു വെച്ചിരിക്കുന്ന കൂട്ട് ചേര്‍ത്തു നന്നായി കട്ടിയുള്ള ഒരു തവി കൊണ്ട് ഇളക്കി ഉടച്ചു ചേര്‍ക്കുക. നല്ലതു പോലെ കുഴയുന്ന പരുവം വരെ ഇളക്കി കൊണ്ടിരിക്കുക.
നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍ , കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക.. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം