Blog

  • വറുത്തരച്ച ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

    വറുത്തരച്ച ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

    വറുത്തരച്ച ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍

    ചിക്കന്‍കഷ്ണങ്ങള്‍ (എല്ലില്ലാത്തത് ചെറുതായി അരിഞ്ഞത്) – 1/2 കിലോ

    തേങ്ങ തിരുമ്മിയത് 1 കപ്പ്

    ഇഞ്ചി 1 വലിയ കഷ്ണം

    വെളുത്തുള്ളി (അരിഞ്ഞത്) 2 ടീസ്പൂണ്‍

    പച്ചമുളക് – 6 എണ്ണം

    വെളിച്ചെണ്ണ

    ചുവന്നുള്ളി 1 കപ്പ്

    സവാള – 1 കപ്പ്

    തക്കാളി – 1 കപ്പ്

    മുളകു പൊടി 1 ടീസ്പൂണ്‍

    മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍

    മല്ലി പ്പൊടി – 2 ടീസ്പൂണ്‍

    ഗരംമസാല – 1/2 ടീസ്പൂണ്‍

    കറിവേപ്പില

    ഉപ്പ്

    തയ്യാറാക്കുന്ന വിധം.
    രണ്ട് ടീസ്പൂണ്‍ എണ്ണ ഒരു പാത്രത്തിലെടുത്ത് തേങ്ങ വറുത്തെടുക്കുക. മല്ലിപ്പൊടി, മുളക് പൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതൊരു ബ്രൗണ്‍ നിറമാകുമ്പോല്‍ അരച്ചെടുക്കുക.
    ഒരു പാത്രത്തില്‍ അല്പം എണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് ചൂടാക്കുക. ഇതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ അരച്ച് ചേര്‍ക്കുക. കുറച്ചുനേരം ഇളക്കിയതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് അല്‍പനേരം വേവിക്കുക.
    അടപ്പു തുറന്നതിനു ശേഷം സവാളയും തക്കാളിയും ചേര്‍ത്ത് അല്പം വെള്ളം കൂടിയൊഴിച്ച് 20 മിനിട്ട് വേവിക്കുക.
    അടപ്പ്ു തുറന്ന് അരപ്പ് ചേര്‍ക്കുക. അല്പം വെളളവും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ 10 മിനിട്ട് വേവിക്കുക.

    ചിക്കന്‍ കുറുമ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനാവശ്യമായ സാധനങ്ങള്‍

    കോഴിയിറച്ചികഷണങ്ങളാക്കിയത് : അരകിലോ.

    തേങ്ങ ചിരവിയത് : അര കപ്പ്

    അണ്ടിപ്പരിപ്പ് : 20 എണ്ണം

    നെയ്യ് : രണ്ടുടേബിള്‍ സ്പൂണ്‍

    ഇഞ്ചി ചതച്ചത് : ഒരു ടീസ്പൂണ്‍

    കറിവേപ്പില : അല്പം

    വെളുത്തുള്ളി ചതച്ചത് : ഒരു ടീസ്പൂണ്‍

    സവാള അരിഞ്ഞത് : അര കിലോ

    പച്ചമുളകു നീളത്തില്‍ അരിഞ്ഞത് : ആറെണ്ണം

    മുളകുപൊടി : ഒന്നര ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍പ്പൊടി :അര ടേബിള്‍ സ്പൂണ്‍

    മല്ലിപ്പൊടി : രണ്ടു ടേബിള്‍ സ്പൂണ്‍

    ഗരംമസാലപ്പൊടി : അര ടീസ്പൂണ്‍

    തക്കാളി കഷണങ്ങളാക്കിയത് : ഒരെണ്ണം വലുത്

    ഉപ്പ് : പാകത്തിന്

    വെള്ളം : ഒരു കപ്പ്

    തൈര് :അര കപ്പ്

    ചുവന്നുള്ളി അരിഞ്ഞത് : രണ്ടെണ്ണം

    ഉണക്കമുന്തിരി (കിസിമിസ്) : പത്തെണ്ണം

    തയ്യാറാക്കുന്ന വിധം
    തേങ്ങയും അണ്ടിപ്പരിപ്പും കൂടി അരച്ചു വയ്ക്കുക.ഒരു പ്രഷര്‍ കുക്കര്
    അടുപ്പില്‍ വച്ച് രണ്ടു ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് ഇഞ്ചി
    ,വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു ഒന്നുകൂടി വഴറ്റുക.
    അതില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി
    എന്നിവയും ഇറച്ചിയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
    അതില്‍ തക്കാളിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.
    വെന്തുകഴിഞ്ഞാല്‍ തേങ്ങ-അണ്ടിപ്പരിപ്പ് കൂട്ടും തൈരും അതില്‍
    ചേര്‍ത്തിളക്കി യോജിപ്പിച്ച് വറ്റിച്ചെടുക്കുക. ഒരു ടീസ്പൂണ്‍ നെയ്യില്‍
    ചുമന്നുള്ളിയും കിസ്മിസും ചേര്‍ത്തു വറുക്കുക. കറിയില്‍ ചേര്‍ക്കുക.

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് നിങ്ങളും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മസാല ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • തക്കാളി സാദം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    തക്കാളി സാദം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് തക്കാളി സാദം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ ..അരി – അരക്കപ്പ് , തക്കാളി – രണ്ടെണ്ണം, കറിവേപ്പില , ചന ദാല്‍ – അര ടിസ്പൂണ്‍, കടുക , ഉണക്കമുളക് – രണ്ടെണ്ണം , മല്ലിയില , അണ്ടിപ്പരിപ്പ് , മുളക് പൊടി – കാല്‍ ടിസ്പൂണ്‍ ,കാശ്മീരി ചില്ലി പൊടി- കാല്‍ ടിസ്പൂണ്‍, ഉപ്പു , ഓയില്‍, ഗരം മസാല , പഞ്ചസാര, തേങ്ങാപ്പാല്‍.. വെള്ളം .. ഈ തക്കാളി സാദം ഉണ്ടാക്കുന്ന വിധം വിശദമായി താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • മീന്‍ തലകറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    മീന്‍ തലകറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ഇന്ന് നമുക്ക് മീന്‍ തല കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍

    മീന്‍തല -ഒരു കിലോ

    വറ്റല്‍ മുളക് വറുത്തത് -75 ഗ്രാം

    മല്ലി വറുത്തത് – 50 ഗ്രാം

    മഞ്ഞള്‍ ചൂടാക്കി പൊടിച്ചത് – ഒരു ചെറിയ സ്പ്‌ുന്‍

    ഉലുവ വറുത്തത്-ഒരു നുള്ള്

    കടുക് – ഒരു നുള്ള്

    കുടമ്പുളി – 50 ഗ്രാം

    ചെറിയ ഉള്ളി – അഞ്ച്

    കുരുമുളക് – ഒരു നുള്ള്

    പച്ച മുളക് (കീറിയത്)- അഞ്ച് എണ്ണം

    കറിവേപ്പില – അഞ്ച് അല്ലി

    ഇഞ്ചി – ഒരു ചെറിയ കഷണം

    വെളിച്ചെണ്ണ – 75 ഗ്രാം

    ഉപ്പ്- പാകത്തിന്

    പാചകം ചെയുന്ന വിധം
    മീന്‍തല രണ്ടായി പിളര്‍ന്നു വൃത്തിയാക്കുക.
    മീന്‍ കറിയില്‍ നിന്നു വ്യത്യസ്തമായികൂടുതല്‍ സമയം മീന്‍തല വേവിക്കണം. അരപ്പ് കൂടുതല്‍ കുറുകുകയും വേണം.സാധാരണ മുളക് കൂടുതല്‍ അളവില്‍ ചേര്‍ത്തു എരിവു കൂട്ടിയാണ് മീന്‍തല വേവിക്കുന്നത്‌. വറ്റല്‍ മുളക് , മല്ലി , മഞ്ഞള്‍ പൊടി, ചെറിയ ഉള്ളി, കുരുമുളക്, എന്നിവ അമ്മിയില്‍ അരച്ചെടുക്കുക.
    മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക . കടുക് പൊട്ടുമ്പോള്‍ ഉലുവ ചേര്‍ക്കുക. ഉലുവ മൂത്ത് മണം വരുമ്പോള്‍ അരച്ച് വച്ച ചേരുവകള്‍ വെളിച്ചെണ്ണയില്‍ ഒഴിക്കുക.
    കുറച്ചു വെള്ളം ഒഴിച്ച് കലക്കിയ ശേഷം കുടംപുളി മണ്‍ ചട്ടിയിലേക്ക് പിഴിഞ്ഞ് ഒഴിക്കണം.
    അരപ്പ് ചൂടായി വരുമ്പോള്‍ ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തുതിളപ്പിക്കുക. അരപ്പ് തിളക്കുമ്പോള്‍ വൃത്തിയാക്കിവച്ച മീന്‍ ഇടുക.മീന്‍ കറി തിളച്ചു തുടങ്ങുമ്പോള്‍ ഒരു പ്രത്യേക മണം വരും. അപ്പോള്‍ കീറിയ പച്ചമുളകും ചതച്ച ഇഞ്ചിയും ചേര്‍ക്കാം. ചാറ് വറ്റുന്നതുവരെ കറി തിളപ്പിക്കണം. അടുപ്പില്‍ നിന്നു വാങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് കറിവേപ്പില ഇട്ടു ഇളക്കണം.

    കറികള്‍ ചേര്‍ക്കാനായി വെളുത്തുള്ളി പേസ്റ്റ് എങ്ങിനെ ഉണ്ടാക്കാമെന്നു പറയാം
    ===============================================================================
    വെളുത്തുള്ളി അര കിലോ

    ഉപ്പു ഒരു സ്പൂണ്‍

    വിനഗിര്‍ ഒരു മൂന്നു ടേബില്‍ സ്പൂണ്‍

    മഞ്ഞള്‍ പൊടി

    തൊലി കളഞ്ഞ വെളുത്തുള്ളി മിക്സിയില്‍ ഇട്ടു നല്ല പേസ്റ്റ് ആക്കുക അതില്‍ ഉപ്പും വിനാഗിരിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ഒന്നുകൂടി മിക്സിയില്‍ അടിച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുക മൂന്നു മാസം വരെ കേടു കൂടാതെ ആവശ്യത്തിന്നു എടുത്തു ഉപയോഗിക്കാം ഇത് പോലെ തന്നെ ഇഞ്ചി പേസ്റ്റും തയ്യാറാക്കാം.
    ഇങ്ങിനെ ചെയ്തു വച്ചാല്‍ വെളുത്തുള്ളി പേസ്റ്റ് ആവശ്യമുള്ള കറികളില്‍ ഉപയോഗിക്കാന്‍ എളുപ്പമാകും.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ബീഫ് ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • ബീഫ് ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ബീഫ് ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ബീഫ് ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ബീഫ് – ഒരു കിലോ

    മഞ്ഞള്‍പൊടി – ഒരു ടേബിള്‍ സ്പൂണ്‍

    ഇഞ്ചി – ഒരു വലിയ കഷ്ണം

    കാശ്മീരി മുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍

    ഉള്ളി – എട്ടെണ്ണ(വലുത് , നീളത്തിലരിയുക )

    പച്ചമുളക് – 12 എണ്ണം

    വെളുത്തുള്ളി – എട്ട് അല്ലി

    മല്ലിയില – അര കപ്പ്‌( ചെറുതായി അരിഞ്ഞത്‌ )

    പുതിനയില – അര കപ്പ്‌ ( ചെറുതായി അരിഞ്ഞത്‌ )

    തക്കാളി – മൂന്ന് ( വട്ടത്തിലരിഞ്ഞത് )

    തേങ്ങ – നാല് ടേബിള്‍ സ്പൂണ്‍ ( ചെറുതായി അരിഞ്ഞത്‌ )

    അണ്ടിപ്പരിപ്പ് – ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത്‌ )

    ബദാം – ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത്‌ )

    ഗരം മസാല – ഒരു ടേബിള്‍ സ്പൂണ്‍

    തൈര് – രണ്ട് ടേബിള്‍ സ്പൂണ്‍

    ഉപ്പു – ആവശ്യത്തിനു

    റോസ് വാട്ടര്‍ – ഒരു ടേബിള്‍ സ്പൂണ്‍

    കിസ്മസ് – ഒരു ടേബിള്‍ സ്പൂണ്‍

    അണ്ടിപ്പരിപ്പ് – ഒരു ടേബിള്‍ സ്പൂണ്‍

    നാരങ്ങ നീര് – ഒരു നരങ്ങയുടെത്

    അരി – മൂന്നര കപ്പ്‌

    കറുവാപട്ട – രണ്ട് ചെറിയ കഷ്ണം

    ഏലക്ക – നാല് എണ്ണം

    ഗ്രാമ്പു – നാല് എണ്ണം

    നെയ്യ് – മൂന്ന് ടേബിള്‍ സ്പൂണ്‍

    എണ്ണ – ആവശ്യത്തിനു

    പൈനാപ്പിള്‍ – ആറ് കഷ്ണം

    പാകം ചെയ്യൂന്ന രീതി
    പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി എന്നിവ ഒന്ന് ചതച്ചെടുക്കുക . ഇറച്ചി നല്ലതുപോലെ വൃത്തിയാക്കി സാമാന്യം വലിയ കഷ്ണങ്ങള്‍ ആക്കുക. ഇതില്‍ മഞ്ഞള്‍ പൊടിയും , ഉപ്പും, മുളകുപൊടിയും ഇട്ടു കുഴച്ചു ഇരുപതു മിനിട്ട് വയ്ക്കുക . ഒരു പ്രഷര്‍ കുക്കറില്‍ ഈ ഇറച്ചി വേവിക്കുക. മൂന്ന് നാല് വിസില്‍ വരെ വെയിറ്റ് ചെയ്യുക. ഒരു പത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് അതില്‍ കറുവ പട്ട, ഏലക്ക, കിസ്മസ് എന്നിവ ഇട്ടു മൂപ്പിച്ചു കോരുക . ഇതില്‍ അരിയിട്ട് ചെറുതായൊന്നു ഫ്രൈ ചെയ്തതിനുശേഷം ഒരു ഗ്ലാസ്‌ അരിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ഇട്ടു വേവിക്കുക. അരി വെന്തു കുഴഞ്ഞു പോകരുത്. ഒരു ഫ്രൈ പാനില്‍ കുറച്ചു നെയ്യൊഴിച്ച് തിളക്കുമ്പോള്‍ അണ്ടിപ്പരിപ്പും, കിസ്മസ്സും ഫ്രൈ ചെയ്തു മാറ്റുക ഇതില്‍ കുറച്ചു എണ്ണ കൂടി ഒഴിച്ച് ഇതില്‍ സവാള ഇട്ടു നല്ല ബ്രൌണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യ്തു മാറ്റിവൈക്കുക ( കറുത്ത് പോകരുത് ). തിരുമ്മിയ തേങ്ങയും , അണ്ടിപ്പരിപ്പും , ബദാം വളരെ കുറച്ചു വെള്ളമൊഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒരു ഇരുമ്പ് ചട്ടിയില്‍ എണ്ണ ഒഴിച്ച് ചതച്ചു വച്ചിരിക്കുന്ന പച്ചമുളക്,ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക. ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ തക്കാളിയിട്ട് നല്ലതുപോലെ വഴറ്റുക. തക്കാളി വെന്തു വരുമ്പോള്‍ അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും, പുതിനയിലയും ഇട്ടു നല്ലതുപോലെ ഇളക്കുക. നല്ലതുപോലെ വെന്തു കഴിയുമ്പോള്‍ അതില്‍ തൈര് ചേര്‍ത്ത് അഞ്ചു മിനിട്ട് വേവിക്കുക. ഇതിനുശേഷം ഇതില്‍ വറുത്തു വച്ചിരിക്കുന്ന സവാള ചേര്‍ക്കുക ( കുറച്ചു സവാള അവസാനം ബിരിയന്നിയുടെ മുകളില്‍ വിതരുന്നത്തിനായി മാറ്റി വയ്ക്കുക ). നല്ലതുപോലെ ഇളക്കി ഇതില്‍ ഗരം മസാല ചേര്‍ക്കുക . വേവിച്ചുവച്ചിരിക്കുന്ന ഇറച്ചി കുറച്ചു ഗ്രെവിയോടുകൂടി ഇതില്‍ ചേര്‍ക്കുക. എല്ലാംകൂടി നല്ലതുപോലെ ഇളക്കുക. ഇനി ഇതില്‍ നിന്നും പകുതി മസാല മാറ്റുക. പകുതി റൈസ് മാസലക്കുമുകളില്‍ വിതറുക.ഇതിനുമുകളില്‍ കുറച്ചു നാരങ്ങനീര്, ഒരു സ്പൂണ്‍ നെയ്യ് , റോസ്‌ വാട്ടര്‍ ,അര സ്പൂണ്‍ ഗരം മസാല എന്നിവ വിതറുക. വേണമെങ്കില്‍ കുറച്ചു പൈനാപ്പിള്‍ പീസ്കൂടി വയ്ക്കാം. ഇതിനു മുകളില്‍ ബാക്കിയുള്ള മസാല ഇട്ടു അതിനു മുകളില്‍ ബാക്കിവന്ന ചോറ് മുഴുവനും വിതറുക. വറുത്ത അണ്ടിപ്പരിപ്പ് , കിസ്മസ് , സവാള എന്നിവ വിതരിയിടുക. ഒരു സ്പൂണ്‍ നെയ്യും, നാരങ്ങ നീര് , റോസ് വാട്ടര്‍ എന്നിവ തളിക്കുക. ഒരുതവി ഉപയോഗിച്ച് നാലഞ്ച് കുഴികളിടുക. ഒരു അടപ്പുകൊണ്ട് ലീക്ക് വരാത്ത രീതിയില്‍ അടക്കുക. ചെറുതീയില്‍ ഒരു പതിനഞ്ച് – ഇരുപതു മിനിട്ട് വേവിക്കുക. ബീഫ് ബിരിയാണി റെഡി !

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മീന്‍ കിഴി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • മസാല ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മസാല ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മസാല ബിസ്ക്കറ്റ് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. മൈദാ – ഒരു കപ്പു , മുട്ട – ഒരെണ്ണം , പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍ , ബട്ടര്‍ , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , ഉണക്ക മുളക് , കറിവേപ്പില, എള്ള് , തേങ്ങ , സിനാമന്‍ പൌഡര്‍ , ബേക്കിംഗ് പൌഡര്‍ , ഈ മസാല ബിസ്ക്കറ്റ് ഉണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ .. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക, നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • മീന്‍ കിഴി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    മീന്‍ കിഴി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    മീന്‍ കിഴി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

    മീന്‍ – മുള്ളില്ലാത്തത് – അഞ്ചു കഷണം
    സവോള – രണ്ടെണ്ണം
    മുളകുപൊടി – ഒരു സ്പൂണ്‍
    പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍
    മഞ്ഞള്‍പൊടി – അര സ്പൂണ്‍
    മല്ലിപ്പൊടി – രണ്ടു സ്പൂണ്‍
    പച്ചമുളക് – മൂന്നെണ്ണം
    കറിവേപ്പില – ആവശ്യത്തിനു
    ഇഞ്ചി – ഒരു ചെറിയ കഷണം
    ചെറിയുള്ളി – നാലെണ്ണം
    വെളുത്തുള്ളി – നാലു അല്ലി
    കുരുമുളക് പൊടി – അര സ്പൂണ്‍
    കടുക് – കാല്‍ സ്പൂണ്
    ടൊമാറ്റോ പേസ്റ്റ് – അഞ്ചു സ്പൂണ്‍
    വെളിച്ചെണ്ണ
    തേങ്ങാപ്പാല്‍ – കാല്‍ കപ്പു

    തയ്യാറാക്കുന്ന വിധം
    സാമാന്യം വലിപ്പത്തില്‍ മുറിച്ച മത്സ്യം പകുതി നാരങ്ങയുടെ നീര്, കുരുമുളക് പൊടി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി പത്ത് മിനിറ്റ് വയ്ക്കുക.
    മീന്‍ കിഴിക്ക് ആവശ്യമായ മസാലയാണ് ഇനി തയ്യാറാക്കേണ്ടത്. പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുന്പോള്‍ നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുന്പോള്‍ കടുക്, ചെറുതായി അരിഞ്ഞ കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. വളരെ പൊടിയായി അരിഞ്ഞ സവോളയും ഇതില്‍ ചേര്‍ക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ രണ്ട് സ്പൂണ്‍ പച്ചമുകളക് ചേര്‍ത്ത് ചെറുതായി വാടുന്നതു വരെ വഴറ്റുക. അര സ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു സ്പൂണ്‍ മുളക് പൊടി, രണ്ട് സ്പൂണ്‍ മല്ലിപ്പൊടി എന്നിവ ഇതില്‍ ചേര്‍ക്കുക. പൊടി മൂത്തു കഴിയുന്പോള്‍ ഇതിലേക്ക് ടൊമാറ്റോ പേസ്റ്റ് ചേര്‍ക്കുക. ഈ മസാല നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തേങ്ങാപാലും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തുടര്‍ന്ന് പുളി ചേര്‍ത്ത് അല്‍പ സമയം ഇളക്കി ഗ്രേവി കുറുകി വരുന്പോള്‍ ഇതിലേക്ക് അര ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക.
    ഇനി കിഴി തയ്യാറാക്കാം. വാട്ടിയ വാഴയിലയിലേക്ക് ഈ തയ്യാറാക്കിയ മസാലയുടെ പകുതി പരത്തി വയ്ക്കുക. തയ്യാറാക്കി വെച്ച മീന്‍ കഷ്ണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി വെച്ചശേഷം ബാക്കി മസാല അതിന്‍റെ മീതെ പൊതിഞ്ഞ് വയ്ക്കുക. ഇനി വാഴയില നാലു വശത്തുനിന്നും മടക്കി നന്നായി പൊതിയുക. വാഴനാരുകൊണ്ട് കിഴിയുടെ ആകൃതിയില്‍ കെട്ടുക. ഇനി ഈ കിഴി ആവിയില്‍ വേവിക്കുകയാണ് ഇനി ചെയ്യേണ്ടത്.
    അതിനായി വായ് വട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളം വെച്ച് അതിനുമേലെ തുളകളുള്ള ഒരു കുഴിഞ്ഞ പാത്രം വയ്ക്കുക. ഇതിലാണ് തയ്യാറാക്കിയ കിഴി വയ്ക്കേണ്ടത്. ഇനി ഈ പാത്രം നന്നായി മൂടി 15 മിനിറ്റ് ആവിയില്‍ വേവിക്കുക. മീന്‍ കിഴി റെഡി !

    ഈ റെസിപ്പി നിങ്ങള്‍ ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പപ്പായ പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഓട്സ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഓട്സ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    കുട്ടികള്‍ക്ക് കൊടുക്കാന്‍ എങ്ങിനെയാണ് ഓട്സ് ഉണ്ടാക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട് .. ഇതാ കുഞ്ഞു വാവയ്ക്ക് കൊടുക്കാന്‍ ഓട്സ് ഉണ്ടാക്കേണ്ട വിധം .. ഇതിനുവേണ്ട സാധനങ്ങള്‍..ഓട്സ് – നാല് ടിസ്പൂണ്‍ , വെള്ളം – ഒരു കപ്പു , പാല്‍ – ഒരു കപ്പു, ഉപ്പു , പഞ്ചസാര അല്പം.. കുട്ടികള്‍ക്ക് കൊടുക്കാനായി ഓട്സ് ഉണ്ടാക്കേണ്ട വിധം വിശദമായി താഴെ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്‌.. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാനായി ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.