വറുത്തരച്ച ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍
ചിക്കന്‍കഷ്ണങ്ങള്‍ (എല്ലില്ലാത്തത് ചെറുതായി അരിഞ്ഞത്) – 1/2 കിലോ
തേങ്ങ തിരുമ്മിയത് 1 കപ്പ്
ഇഞ്ചി 1 വലിയ കഷ്ണം
വെളുത്തുള്ളി (അരിഞ്ഞത്) 2 ടീസ്പൂണ്‍
പച്ചമുളക് – 6 എണ്ണം
വെളിച്ചെണ്ണ
ചുവന്നുള്ളി 1 കപ്പ്
സവാള – 1 കപ്പ്
തക്കാളി – 1 കപ്പ്
മുളകു പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
മല്ലി പ്പൊടി – 2 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം.
രണ്ട് ടീസ്പൂണ്‍ എണ്ണ ഒരു പാത്രത്തിലെടുത്ത് തേങ്ങ വറുത്തെടുക്കുക. മല്ലിപ്പൊടി, മുളക് പൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതൊരു ബ്രൗണ്‍ നിറമാകുമ്പോല്‍ അരച്ചെടുക്കുക.
ഒരു പാത്രത്തില്‍ അല്പം എണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് ചൂടാക്കുക. ഇതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ അരച്ച് ചേര്‍ക്കുക. കുറച്ചുനേരം ഇളക്കിയതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് അല്‍പനേരം വേവിക്കുക.
അടപ്പു തുറന്നതിനു ശേഷം സവാളയും തക്കാളിയും ചേര്‍ത്ത് അല്പം വെള്ളം കൂടിയൊഴിച്ച് 20 മിനിട്ട് വേവിക്കുക.
അടപ്പ്ു തുറന്ന് അരപ്പ് ചേര്‍ക്കുക. അല്പം വെളളവും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ 10 മിനിട്ട് വേവിക്കുക.
ചിക്കന്‍ കുറുമ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനാവശ്യമായ സാധനങ്ങള്‍
കോഴിയിറച്ചികഷണങ്ങളാക്കിയത് : അരകിലോ.
തേങ്ങ ചിരവിയത് : അര കപ്പ്
അണ്ടിപ്പരിപ്പ് : 20 എണ്ണം
നെയ്യ് : രണ്ടുടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് : ഒരു ടീസ്പൂണ്‍
കറിവേപ്പില : അല്പം
വെളുത്തുള്ളി ചതച്ചത് : ഒരു ടീസ്പൂണ്‍
സവാള അരിഞ്ഞത് : അര കിലോ
പച്ചമുളകു നീളത്തില്‍ അരിഞ്ഞത് : ആറെണ്ണം
മുളകുപൊടി : ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി :അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി : രണ്ടു ടേബിള്‍ സ്പൂണ്‍
ഗരംമസാലപ്പൊടി : അര ടീസ്പൂണ്‍
തക്കാളി കഷണങ്ങളാക്കിയത് : ഒരെണ്ണം വലുത്
ഉപ്പ് : പാകത്തിന്
വെള്ളം : ഒരു കപ്പ്
തൈര് :അര കപ്പ്
ചുവന്നുള്ളി അരിഞ്ഞത് : രണ്ടെണ്ണം
ഉണക്കമുന്തിരി (കിസിമിസ്) : പത്തെണ്ണം
തയ്യാറാക്കുന്ന വിധം
തേങ്ങയും അണ്ടിപ്പരിപ്പും കൂടി അരച്ചു വയ്ക്കുക.ഒരു പ്രഷര്‍ കുക്കര്
അടുപ്പില്‍ വച്ച് രണ്ടു ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് ഇഞ്ചി
,വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു ഒന്നുകൂടി വഴറ്റുക.
അതില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി
എന്നിവയും ഇറച്ചിയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
അതില്‍ തക്കാളിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.
വെന്തുകഴിഞ്ഞാല്‍ തേങ്ങ-അണ്ടിപ്പരിപ്പ് കൂട്ടും തൈരും അതില്‍
ചേര്‍ത്തിളക്കി യോജിപ്പിച്ച് വറ്റിച്ചെടുക്കുക. ഒരു ടീസ്പൂണ്‍ നെയ്യില്‍
ചുമന്നുള്ളിയും കിസ്മിസും ചേര്‍ത്തു വറുക്കുക. കറിയില്‍ ചേര്‍ക്കുക.
ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് നിങ്ങളും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.