Blog

  • പപ്പായ പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    പപ്പായ പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മൂന്നു വെറൈറ്റി പായസം ഉണ്ടാക്കാം.. പപ്പായ പായസം , അണ്ടിപ്പരിപ്പ് പായസം, ഉരുളക്കിഴങ്ങ് പായസം , ആദ്യം പപ്പായ പായസം ഉണ്ടാക്കാം .. ആവശ്യമായ സാധനങ്ങള്‍

    അരി-200ഗ്രാം
    പപ്പായ – ഒന്ന്
    ശര്‍ക്കര-250ഗ്രാം
    തേങ്ങാ പാല്‍- അര ലിറ്റര്‍
    അണ്ടിപരിപ്പ് മുന്തിരി- ആവശ്യത്തിന്
    നെയ്-250ഗ്രാം
    ഏലയ്ക്ക-4

    തയ്യാറാക്കുന്ന വിധം
    പഴുത്ത പപ്പായ തോലുകളഞ്ഞ ശേഷം നന്നായി അരച്ചെടുക്കുക. ചുടുകട്ടിയുള്ള ഒരു പാത്രത്തില്‍ നെയ് ചൂടാക്കിയ ശേഷം അരച്ചെടുത്ത പപ്പായ ചേര്‍ക്കുക. ഇതിലേക്ക് ഉരുക്കിയ ശര്‍ക്കര ചേര്‍ക്കാം. ഇത് കട്ടിയാകുന്ന വരെ ഇളക്കണം.
    വേറൊരു പാത്രത്തിലായി അരി തേങ്ങാപാലില്‍ വേവിക്കണം. ഇത് പാതി വേവാകുമ്പോള്‍ ആദ്യത്തെ മിശ്രിതവുമായി ചേര്‍ക്കണം. ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യൊഴിച്ച ശേഷം ഇത് നന്നായി ഇളക്കി പാകം ചെയ്യണം. തീ അണയ്ക്കുന്നതിന് തൊട്ട് മുമ്പായി ഏലയ്ക്കാപൊടി ചേര്‍ക്കാം.

    കാഷ്യൂ-ക്യാരമല്‍ പാല്‍ പായസം

    പാല്‍- ഒരു ലിറ്റര്‍
    പഞ്ചസാര- ആവശ്യത്തിന്
    മുന്തിരി- ആവശ്യത്തിന്
    മട്ട അരി- ഒരു കപ്പ്
    കശുവണ്ടി- ആവശ്യത്തിന്
    നെയ്- ആവശ്യത്തിന്
    ഏലയ്ക്കാ പൊടിച്ചത്- ആവശ്യത്തിന്
    വെല്ലം- 2 എണ്ണം പൊടിച്ചത്

    തയ്യാറാക്കുന്ന വിധം
    പാല്‍ തിളപ്പിക്കുക. അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന മട്ട അരി ഇടുക. വറുത്ത ശേഷം അരച്ചെടുത്ത കശുവണ്ടി ഇതിലേക്ക് ചേര്‍ക്കാം. ഒപ്പം പൊടിച്ച് വച്ചിരിക്കുന്ന ഏലയ്ക്കായും ചേര്‍ക്കാം.
    ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ പഞ്ചസാര പാവുകാച്ചുക. ഇതിലേക്ക് വെല്ലം ചേര്‍ക്കണം. ഈ മിശ്രിതം ആദ്യത്തെ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കണം. നെയ്യില്‍ വറുത്ത കശുവണ്ടിയും മുന്തിരിയും ഇട്ട് അലങ്കരിച്ച ശേഷം വിളമ്പാം.

    ഉരുളക്കിഴങ്ങ് പായസം

    ഉരുളക്കിഴങ്ങ്- നാലെണ്ണം
    നെയ്- 2 ടേബിള്‍ സ്പൂണ്‍
    പഞ്ചസാര- മുക്കാല്‍ക്കപ്പ്
    പാല്‍- ഒന്നരക്കപ്പ്
    അണ്ടിപരിപ്പ്- 3 ടേബിള്‍ സ്പൂണ്‍
    മുരിങ്ങയില- 2 ടേബിള്‍ സ്പൂണ്‍

    തയ്യാറാക്കുന്ന വിധം
    ഒരു ഉരുളി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് ചൂടാക്കണം. അതിലേക്ക് കിഴങ്ങ് വേവിച്ചത് നന്നായി ഉടച്ച് ചേര്‍ക്കണം. ഇത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് പഞ്ചസാര ചേര്‍ക്കം. മധുരം നന്നായി പായസത്തോട് ചേര്‍ന്ന് കഴിഞ്ഞാല്‍ പാല്‍ ചേര്‍ക്കാം.
    ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് മുരിങ്ങയില വറുത്ത് ചേര്‍ക്കണം. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് തരുതരുപ്പായി പൊടിച്ച് ചേര്‍ക്കാം. പായസം റെഡി!

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ.. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയൂ.

    നാടന്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • എളുപ്പത്തില്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    എളുപ്പത്തില്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ .. ഗോതമ്പ് പൊടി – ഒരു കപ്പു , അരിപ്പൊടി വറുത്തത് – ഒരു കപ്പു , ഏലക്കാ പൊടി – ഒരു ടിസ്പൂണ്‍ , സോഡാ പൊടി – ഒരു നുള്ള് , പാളയങ്കോടന്‍ പഴം – ഒരെണ്ണം , ശര്‍ക്കര പാനി – മുക്കാല്‍ കപ്പു , കറുത്ത എള്ള് – ഒരു ടിസ്പൂണ്‍ , നെയ്യ് – ഒരു ടിസ്പൂണ്‍ , ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌.. കണ്ടശേഷം നിങ്ങളും ഇതുണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക. Courtesy: Salu Kitchen.

     

  • ചിക്കന്‍ റോസ്റ്റ് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ചിക്കന്‍ റോസ്റ്റ് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ റോസ്റ്റും , ബട്ടര്‍ ചിക്കനും ഉണ്ടാക്കാം.. വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍.. ആദ്യം നമുക്ക് ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം .. അതിനാവശ്യമായ സാധനങ്ങള്‍

    കോഴി – 1 കിലോ
    തക്കാളി – 5 എണ്ണം
    സവാള – 500 ഗ്രാം
    പച്ചമുളക് – 8 എണ്ണം
    മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
    മുളക്‌പൊടി – 1 ടേബിള്‍ സ്പൂണ്‍
    കുരുമുളക് പൊടി – 1/2ടീസ്പൂണ്‍
    ഉപ്പ് – പാകത്തിന്
    കരയാബൂ , കറുക പട്ട ഏലക്കായ – 5 ഗ്രാം വീതം

    തയ്യാറാക്കുന്നവിധം
    കോഴി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണമാക്കു. അതില്‍ ഉപ്പ് മഞ്ഞള്‍പ്പൊടി അല്പം മുളക് പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. തക്കാളി വട്ടത്തില്‍ അരിഞ്ഞ് സവാള നേര്‍മയായും അരിഞ്ഞ് വെക്കുക. പച്ചമുളക് നീളത്തില്‍ ചീന്തിവെക്കുക. കറാമ്പൂ, പട്ട, ഏലക്കായ എന്നിവ പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് തക്കാളി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് വെളുത്തുള്ളി ചതച്ചത് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റിച്ച് വേവിക്കുക. അതിലേക്ക് കോഴി ചേര്‍ക്കുക. കറാമ്പൂ, പട്ട, ഏലക്കാ എന്നിവ പൊടിച്ചതും കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വെളിച്ചെണ്ണ കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് ഉലര്‍ത്തി വാങ്ങിയാല്‍ കോഴി റോസ്റ്റ് റെഡി.

    ഇനി ബട്ടര്‍ ചിക്കന്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. അതിനാവശ്യമായ സാധനങ്ങള്‍
    കോഴി – ഒരു കിലോ (ചെറുതായി അരിഞ്ഞത്)
    സവാള – രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
    തക്കാളി – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
    മുട്ട പുഴുങ്ങിയത് – രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
    ബട്ടർ -100 ഗ്രാം
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടീസ്പൂൺ
    മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
    മല്ലിപ്പൊടി – അര ടേബിൾ സ്പൂൺ
    മഞ്ഞൾപൊടി – കാൽ ടേബിൾ സ്പൂൺ
    ഏലയ്ക്ക, ഗ്രാമ്പു,കറുവാപ്പട്ട – നാലെണ്ണം വീതം ചതച്ചത്
    അണ്ടിപ്പരിപ്പ് – പത്തെണ്ണം
    വെളിച്ചെണ്ണ – പാകത്തിന്
    മല്ലിയില – ഒരു പിടി

    തയാറാക്കുന്ന വിധം

    ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് വാടുന്നതുവരെ ഇളക്കുക. വഴറ്റിയ തക്കാളിയും സവാളയും അണ്ടിപ്പരിപ്പും ചേർത്ത് അരച്ചെടുക്കുക. ഇറച്ചി കഷ്ണങ്ങൾ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ ബട്ടർ ചൂടാക്കി ഇറച്ചി കഷണങ്ങൾ അതിലിട്ട് പൊരിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരച്ചുവച്ച കൂട്ട് പൊടിച്ച ചേരുവകൾ ഇവ ചേർത്ത് ഇറച്ചി മൂക്കുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കുക. ബട്ടർ തെളിഞ്ഞു വരുമ്പോൾ മുട്ട ഗ്രേറ്റ് ചെയ്തതും മല്ലിയിലയും വിതറി വിളമ്പാം.

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ… നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യൂ.

    നാടന്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • നാടന്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നാടന്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് നാടന്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. ഉപ്പുമാങ്ങ , ഉലുവ വറുത്ത് – അര ടിസ്പൂണ്‍ , കടുക് – ഒരു ടിസ്പൂണ്‍ , മുളക് പോടീ – നാലു ടേബിള്‍സ്പൂണ്‍, കായം – കാല്‍ ടിസ്പൂണ്‍ , ഉപ്പു വെള്ളം , നല്ലെണ്ണ, ഈ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്ന വിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌ അത് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ്
    ഉടന്‍ ലൈക്ക് ചെയ്യുക.

     

  • കല്ലുമ്മക്കായ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കല്ലുമ്മക്കായ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് കല്ലുംമക്കായ മസാലയും , കക്ക ഇറച്ചി തോരനും ഉണ്ടാക്കാം .. ആദ്യം നമുക്ക് കല്ലുമ്മക്കായ മസാല ഉണ്ടാക്കാം

    കല്ലുമ്മകായ. -250gm
    സവാള -3
    തക്കാളി -2
    പച്ചമുളക് -2
    ഇഞ്ചി -വെള്ളുതുള്ളി അരിഞത്-1.5 റ്റീസ്പൂൺ
    കറിവേപ്പില -1 തണ്ട്
    തേങ്ങാ കൊത്ത് -3 റ്റീസ്പൂൺ
    മഞൾപൊടി-1/4 റ്റീസ്പൂൺ
    മുളക്പൊടി-1/4റ്റീസ്പൂൺ
    കുരുമുളക്പൊടി- 2 റ്റീസ്പൂൺ
    മല്ലിപൊടി – 1/2 റ്റീസ്പൂൺ
    ഗരം മസാല -1/4 റ്റീസ്പൂൺ
    ഉപ്പ്,കടുക്,എണ്ണ -പാകത്തിനു
    നാരങ്ങാ നീരു -1 /4 റ്റീസ്പൂൺ

    കല്ലുമ്മകായ വൃത്തിയാക്കി ലെശം മഞൾപൊടി,ഉപ്പ് ഇവ ചേർത്ത് വേവിച്ച് വക്കുക.
    പാനിൽ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചെറുതായി അരിഞത് ചേർത്ത് വഴറ്റുക.
    വഴന്റ് വരുമ്പോൾ ഇഞ്ചി വെള്ളുതുള്ളി ഇവ അരിഞത് ചേർത്ത് നന്നായി വഴറ്റി ,ഗോൾഡൻ നിറം ആയി വരുമ്പോൾ ചെറുതായി അരിഞ തക്കാളി ചേർത്ത് വഴറ്റുക.
    തക്കാളി വഴന്നു ഉടഞ്ഞ് വരുമ്പോൾ ,കല്ലുമ്മകായ വേവിച്ചത്,ചേർത്ത് ഇളക്കുക.
    ശെഷം,മഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക്പൊടി, തേങ്ങാ കൊത് ,പാകത്തിനു ഉപ്പ് ,ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി പച്ചമണം മാറി വരുമ്പോൾ ഗരം മസാല ,നാരങ്ങാ നീരു കൂടി ചേർത്ത് ഇളക്കി കുറച്ച് വെള്ളവും ചേർത്ത് അടച്ച് വച്ച് ഗ്രേവി ഒന്ന് കുറുകി എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.
    കുറച്ചു കറിവേപ്പില കൂടെ മേലെ വിതറാം. നല്ല രുചികരമായ കല്ലുമ്മകായ മസാല കറി തയ്യാർ.


    ഇനി കക്ക ഇറച്ചി തോരന്‍ ഉണ്ടാക്കാം

    കക്കാ ഇറച്ചി – 500gm
    ചെറിയ ഉള്ളി – 5 എണ്ണം
    പച്ചമുളക് – 5 എണ്ണം
    ഇഞ്ചി – ചെറിയ കഷണം
    വെള്ളുള്ളി – 3 അല്ലി
    ഉണക്ക മൃളക് – രണ്ട്
    കുരുമുളക് – ഒരു ടേബിൾ സ്പൂൺ
    ജീരകം കാൽ – ടീ സ്പൂൺ (പെരുംജീരകമല്ല)
    മഞ്ഞ പൊടി – ഒരു ടീസ്പൂൺ
    മല്ലിപൊടി – ഒരു ടീസ്പൂൺ
    തേങ്ങാ – അര മുറി

    കക്ക ഉ,പ്പും മഞ്ഞ പൊടിയും ഇട്ട് വെന്ത് വെക്കുക (വെന്തകക്കയാണെങ്കിൽ വേവിക്കണ്ട) ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉണക്കമുളകും മുറിച്ച് ഇടുക,
    മുകളിൽ പറഞ്ഞിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് വെളളുള്ളി ചതച്ച് ഇടുക ഇല്ലെങ്കിൽ നീളത്തിൽ അരിഞ്ഞ് ഇട്ടാലും മതി ഇത് മൂക്കണ്ട. തേങ്ങാതിരുങ്ങിയത്,മഞ്ഞപൊടി, കുരുമുളക് പൊടിയും, മല്ലിപൊടി, ജീരകമോ ജീരക പൊടിയോ ഒന്ന് മിക്സിയിൽ ചതയ്ക്കുക,
    ഈ ചതച്ച തേങ്ങാ കൂട്ട് എണ്ണയിൽ ഇട്ട് ഒന്ന് ഇളക്കുക പച്ച മണം പോയതിനു ശേഷം വെന്ത കക്ക ഇട്ട് ഇളക്കുക കുറച്ച് ഉപ്പ് വേണമെങ്കിൽ ഇടുക കറിവേപ്പില ഇട്ടിട്ട് അടച്ചു വെയ്ക്കുക 5 മിനിട്ട് കഴിഞ്ഞതിനു ശേഷം നല്ല ചൂടു ചോറുമായി കഴിക്കാം.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വറുത്തരച്ച മീന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • ഉണക്കമീന്‍ വീട്ടില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

    ഉണക്കമീന്‍ വീട്ടില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

    ഇന്ന് നമുക്ക് എങ്ങിനെയാണ് ഉണക്കമീന്‍ വീട്ടില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം… ഉണക്കമീന്‍ എല്ലാവര്ക്കും ഇഷ്ട്ടമാണ് … മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഉണക്കമീന്‍ വിശ്വസിച്ചു വാങ്ങാന്‍ പറ്റാത്ത കാലമാണ്… മായം ചേര്‍ത്ത ഉണക്കമീന്‍ കഴിച്ചു ഹോസ്പിറ്റലില്‍ ആയവരുടെ വാര്‍ത്തകള്‍ സമീപ കാലത്ത് കേട്ടിരുന്നു. ഉണക്കമീന്‍ നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിയും . ഇതെങ്ങിനെ ഉണ്ടാക്കാമെന്നു വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഹൈദരാബാദി ചിക്കന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഹൈദരാബാദി ചിക്കന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഹൈദരാബാദി ചിക്കന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബസ്മതി റൈസ് ( കുറച്ച് നീളമുള്ള റൈസ് ആണു നല്ലത്) – 2 കപ്പ്
    നെയ്യ് / എണ്ണ – 6-7ടേബിൾ സ്പൂൺ
    ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടേബിൾ സ്പൂൺ
    ചിക്കൻ -3/4kg
    സവാള -1 വലുത്
    മഞൾപൊടി -1/2 ടീസ്പൂൺ
    പച്ചമുളക് -4
    കട്ടതൈരു -3 ടേബിൾ സ്പൂൺ
    നാരങ്ങാനീരു – 2 ടേബിൾ സ്പൂൺ
    കാശ്മീരി മുളക്പൊടി -2 ടീസ്പൂൺ
    മല്ലിപൊടി -1/2 ടീസ്പൂൺ
    ഏലക്കാ പൊടി -1/4 റ്റീസ്പൂൺ
    കുങ്കുമപൂവ് -2 നുള്ള് ( കുറച്ച് ചൂടുപാലിൽ കുതിർത്ത് വക്കുക)
    മല്ലിയില അരിഞത്-1/2 കപ്പ് (പുതിന ഇലയും ഉപയോഗിക്കാം താല്പര്യമുള്ളവർക്ക്, ഞാൻ ഉപയോഗിച്ചിട്ട് ഇല്ല)
    ബിരിയാണി മസാല -1/4 റ്റീസ്പൂൺ
    ഗ്രാമ്പൂ -6
    കറുവപട്ട -4
    ബേ ലീഫ് ( optional ) – 1
    കുരുമുളക് മണി -1/4 റ്റീസ്പൂൺ
    പച്ച ഏലക്ക -3( പച്ച ഇല്ലെങ്കിൽ മാത്രം ഉണങ്ങിയത് എടുക്കാം)
    ഷഹി ജീരകം -1/2 റ്റീസ്പൂൺ ( സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടും ഇത്)
    ഉപ്പ് -പാകത്തിനു

    അരി കഴുകി വൃത്തിയാക്കി 20 മിനുറ്റ് വെള്ളത്തിൽ കുതിർത്ത് വക്കുക.ശെഷം വെള്ളം ഊറ്റി എടുത്ത് വക്കുക.
    സവാള കനം കുറച്ച് അരിഞ് വറുത്ത് എടുക്കുക.

    അരി വേവിക്കാനുള്ള പാത്രം അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ച് ചൂടാക്കി ഏലക്കാ,ഗ്രാമ്പൂ,കറുവപട്ട, ബേ ലീഫ്, ഷഹി ജീരകം , കുരുമുളക് മണി ഇവ ചേർത്ത് മൂപ്പിച്ച് 2 കപ്പ് അരിക്ക് 4 കപ്പ് വെള്ളം ചേർത്ത്,പാകത്തിനു ഉപ്പ് അടച്ച് വച്ച് തിള വരുമ്പോൾ വെള്ളം ഊറ്റി വച്ച അരി ചേർത്ത് 3/4 വേവ് ആകുമ്പൊൾ തീ ഓഫ് ചെയ്യാം.പ്രേത്യെകം ശ്രദ്ധിക്കണം അരി മുക്കാൽ വേവു ആകാനെ പാടുള്ളു…
    ചിക്കൻ കഴുകി വൃത്തിയാക്കി ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്,ഉപ്പ് മഞൾപൊടി, കാശ്മീരി മുളക്പൊടി, തൈരു, നാരങ്ങാനീരു , ഏലക്കാപൊടി, ബിരിയാണി മസാല , മല്ലിപൊടി ഇത്രയും പുരട്ടി നന്നായി തേച്ച് പിടിപ്പിച്ച് 2-3 മണികൂർ മാറ്റി വക്കുക.
    ഇനി ഒരു കുഴിയൻ പാത്രം വേണം ഉപയോഗിക്കാൻ, ആ പാത്രം എടുത്ത് താഴെ കുറച്ച് നെയ്യ് ഒഴിക്കുക. അതിന്റെ മേലെ മസാല പുരട്ടിയ ചിക്കൻ കഷണങ്ങൾ നിരത്തുക.അതിനു മുകളിലായി സവാള വറുത്തത്, പച്ചമുളക് നീളത്തിൽ കീറിയത് ,കുറച്ച് മല്ലിയില( പുതിനയില),ലെശം നെയ്യ് ഇവ വിതറുക, അതിന്റെ മേലെ 3/4 വേവിൽ വേവിച്ച് വച്ചിരിക്കുന്ന റൈസ് കുറച്ച് വിതറുക.
    ശേഷം അതെപോലെ തന്നെ മല്ലിയില, വറുത്ത സവാള, നെയ്യ് ,അരി അങ്ങനെ ലെയർ ലെയർ ആയി സെറ്റ് ചെയ്യുക.
    ഏറ്റവും മേലെ പാലിൽ കുതിർത് വച്ചിരിക്കുന്ന കുങ്കുമപൂവ്, ബാക്കി ഉള്ള മല്ലിയില,ഉള്ളി വറുത്തത്, നെയ്യ് ഇവ വിതറി പാത്രം അടച്ച് ,ഒന്നില്ലെങ്കിൽ നമ്മൾ ബിരിയാണി ഉണ്ടാക്കുമ്പോൾ ചെയ്യുന്ന പോലെ മൈദ വച്ച് സീൽ ചെയ്ത് വേവിച്ച് എടുക്കാം. അല്ലെങ്കിൽ നല്ലൊരു വൃത്തിയുള്ള തുണി വച്ച് പാത്രം അടച്ച് മേലെ അടപ്പ് വച്ച് മുറുക്കെ അടച്ച് വച്ചും വേവിച്ച് എടുക്കാം.
    ഇനി ചെറുതീയിൽ 20-30 മിനുറ്റ് വേവിച്ച് എടുക്കാം.അല്ലെങ്കിൽ ഒരു ദോശ തവ അടുപ്പിൽ വച്ച് അതിന്റെ മേലെ ബിരിയാണി പാത്രം വച്ച് 40 -45 മിനുറ്റ് ചെറുതീയിൽ വേവിച്ച് എടുക്കാം. 2 മത് പറഞ രീതിയാണു കൂടുതൽ രുചികരം.
    ഇനി ബിരിയാണി പാകമായി കഴിഞ് അടപ്പ് തുറന്ന് എല്ലാം നന്നായി മിക്സ് ചെയ്ത് ചൂടൊടെ വിളമ്പാം.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ.. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കേരള സ്റ്റയില്‍ പെപ്പര്‍ ചിക്കന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം