Blog

  • സ്വാദിഷ്ടവും വ്യത്യസ്തവുമായ അഞ്ചു തരം ബജികള്‍ ഉണ്ടാക്കുന്ന വിധം

    സ്വാദിഷ്ടവും വ്യത്യസ്തവുമായ അഞ്ചു തരം ബജികള്‍ ഉണ്ടാക്കുന്ന വിധം

    ബജി കള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ഉണ്ടാകില്ല .

    ഇന്ന് നമുക്ക് സ്വാദിഷ്ടമായ അഞ്ചു വ്യത്യസ്ത തരം ബജികള്‍ എങ്ങനെ വീട്ടില്‍തന്നെ ഉണ്ടാക്കാം എന്ന് നോക്കിയാലോ

    മുളക് ബജി

    ആവശ്യമുള്ള സാധനങ്ങള്‍

    1. ബജി മുളക് – 5- 10

    2. കടലമാവ് -ആവശ്യത്തിന്

    3. മുളകുപൊടി -ഒരു ടീസ്പൂണ്‍

    4. മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍

    5. കായപ്പൊടി -അര ടീസ്പൂണ്‍

    6. ഉപ്പ് – ആവശ്യത്തിന്

    7. വെള്ളം – ആവശ്യത്തിന്

    8. വെളിച്ചെണ്ണ- ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    ബജി മുളക് നീളത്തില്‍ അരിയുക. കടലമാവില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ടിയായി കിടക്കരുത്. ഇതിനാല്‍ നന്നായി കുഴയ്ക്കുക. നീളത്തില്‍ അരിഞ്ഞ മുളക് ഓരോ കഷ്ണമായി മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.

    മുട്ട ബജി

    ആവശ്യമുള്ള സാധനങ്ങള്‍

    1. പുഴുങ്ങിയ മുട്ട (മുട്ട രണ്ടായി മുറിക്കുന്നത് നന്നായിരിക്കും)- 10 എണ്ണം

    2. മൈദമാവ്-രണ്ട് കപ്പ്

    3. കടലമാവ്, മുളകുപൊടി-രണ്ട് സ്പൂണ്‍ വീതം

    4. പെരുംജീരകം-ഒരു സ്പൂണ്‍

    5. കായപ്പൊടി- അര സ്പൂണ്‍

    6. ഉപ്പ്, വെള്ളം-ആവശ്യത്തിന്

    7. എണ്ണ വറുക്കാന്‍ പാകത്തിന്

    തയാറാക്കുന്ന വിധം

    മൈദമാവ്, കടലമാവ്, മുളകുപൊടി, പെരുംജീരകപ്പൊടി, കായപ്പൊടി എന്നിവ ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. കുറച്ച് അയഞ്ഞ രീതിയില്‍ കുഴയ്ക്കുന്നതാണ് നല്ലത്. ഇതിനു ശേഷം മുട്ട ഈ മസാലക്കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ ഇടുക. ചുവന്ന നിറം വരുന്നതുവരെ ചൂടാക്കുക.

    കാബേജ് ബജി

    ആവശ്യമുള്ള സാധനങ്ങള്‍

    1. കാബേജ് – 500 ഗ്രാം (ചെറുതായി അരിയണം)

    2. ഉണക്കമുളക് – ഒന്ന്

    3. കടുക്- ഒരു ടീസ്പൂണ്‍

    4. വെള്ളം- ആവശ്യത്തിന്

    5. കറിവേപ്പില- ഒരു തണ്ട്

    6. തേങ്ങ ചുരണ്ടിയത്- ഒരു സ്പൂണ്‍

    7. എണ്ണ- രണ്ടു സ്പൂണ്‍

    8. ഉണക്ക മുളക്- ഒന്ന്

    9. ഉഴുന്ന്- രണ്ടു ടീസ്പൂണ്‍

    തയാറാക്കുന്ന വിധം

    കാബേജ് അരിഞ്ഞത് വെള്ളത്തിലിട്ട് ചെറുതായി വേവിക്കുക. തിളച്ച ശേഷം വെള്ളം കളഞ്ഞു അടുപ്പത്തു വച്ചു ചൂടാക്കുക. നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി കടുക്, ഉണക്കമുളക് എന്നിവയിട്ട് ഇളക്കുക. ഉഴുന്നിന് ഇളംബ്രൗണ്‍ നിറം വന്നാല്‍ കറിവേപ്പിലയിട്ട് രണ്ടുമിനിട്ട് ഇളക്കുക. ഇത് കാബേജിലേക്ക് ചേര്‍ക്കുക. തേങ്ങ, ഉപ്പ്, കുരുമുളക് പൊടി എന്നിവ കൂടി ചേര്‍ത്ത് ചൂടോടെ കഴിക്കാം.

    കായ ബജി

    ആവശ്യമുള്ള സാധനങ്ങള്‍

    സാധാരണ നേന്ത്രക്കായയോ മറ്റു പഴങ്ങളോ ബജി ഉണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. വണ്ണന്‍ കായ, പടത്തി എന്ന പേരില്‍ അറിയപ്പെടുന്ന ഇനമാണ് ബജി നിര്‍മാക്കാന്‍ ഉപയോഗിക്കുന്നത്. ആദ്യം കായ രണ്ടായി മുറിക്കുക. ഇതിനു ശേഷം രണ്ടോ മൂന്നോ തവണ നെടുകെ മുറിക്കണം. കായയുടെ കട്ടി കുറയ്ക്കാന്‍ ഇതു സഹായിക്കും. കട്ടി കൂടിയാല്‍ ബജിയുടെ രുചി കുറയും.

    1. കായ – അഞ്ചെണ്ണം

    2. കടലമാവ് – 250 ഗ്രാം

    3. കായം – അരടീസ്പൂര്‍

    4. മുളക് പൊടി – ഒന്നര ടീസ്പൂണ്‍

    5. മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍

    6. വെളിച്ചെണ്ണ- 200 ഗ്രാം

    7. ഉപ്പ്- പാകത്തിന്

    തയാറാക്കുന്ന വിധം

    കടലമാവ്, കായം, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഈ മിശ്രിതത്തിലേക്ക് മുറിച്ച കായ മുക്കുക. എണ്ണയിട്ട് ആവശ്യത്തിന് പൊരിക്കുക.

    ഉരുളക്കിഴങ്ങ് ബജി

    ആവശ്യമുള്ള സാധനങ്ങള്‍

    1. ഉരുളക്കിഴങ്ങ് (അര ഇഞ്ച് കനത്തില്‍ വട്ടത്തില്‍ അരിയുക) -മൂന്ന് എണ്ണം

    2. കടലമാവ് -150 ഗ്രാം

    3. ഗരം മസാലപ്പൊടി- ഒരു ടീസ്പൂണ്‍

    4. ഉപ്പ് -പാകത്തിന്

    5. ചില്ലി സോസ്- ഒരു ടീസ്പൂണ്‍

    6. എണ്ണ – 100 മില്ലി

    തയാറാക്കുന്ന വിധം

    ഉരുളക്കിഴങ്ങ് അരിഞ്ഞത് തണുത്ത വെള്ളത്തില്‍ കഴുകുക. കടലമാവ്, ഗരംമസാല, ചില്ലി സോസ്, ഉപ്പ് ഇവയെല്ലാം കൂടി പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഈ കൂട്ടില്‍ ഉരുളക്കിഴങ്ങ് കഷണങ്ങള്‍ മുക്കി എണ്ണയില്‍ വറുത്ത് കോരുക. ടൊമാറ്റോ സോസു ചേര്‍ത്ത് കഴിക്കാം.

  • കക്കയിറച്ചി വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്

    കക്കയിറച്ചി വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്


    സാധാരണ എല്ലാവരും പറയാറുണ്ട് കക്കയിറച്ചി വാങ്ങിയാല്‍ വൃത്തിയാക്കാന്‍ വലിയ വിഷമമൊന്നുമില്ല, നന്നായി കഴുകി മണല്‍ കളഞ്ഞ് എടുത്താല്‍ മതിയെന്ന്. എന്നാല്‍ അത് ശരിയല്ല, കക്കയിറച്ചി പാചകം ചെയ്യാന്‍ എടുക്കുമ്ബോള്‍ അതിലെ അഴുക്കെല്ലാം വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.

    സാധാരണയായി കക്ക വൃത്തിയാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം. കക്കയിറച്ചി നാലഞ്ച് തവണ നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുമ്ബോള്‍ കക്കയിലെ മണ്ണും കരടുമെല്ലാം പോയിക്കിട്ടും. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കക്കയിറച്ചിയിലെ അഴുക്ക് നീക്കം ചെയ്യുക എന്നതാണ് അടുത്ത പടി.

    കക്കയിറച്ചില്‍ അഴുക്കിരിക്കുന്ന ഭാഗം നമുക്ക് കൃത്യമായി കാണാന്‍ സാധിക്കും. അഴുക്കിരിക്കുന്നതിന് തൊട്ടു പിന്നിലായി തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച്‌ ചെറുതായി അമര്‍ത്തിക്കൊടുക്കുമ്ബോള്‍ തന്നെ അഴുക്ക് പുറത്തേക്ക് വരുന്നത് കാണാം.

    ഇത്തരത്തില്‍ അഴുക്ക് മുഴുവന്‍ നന്നായി പുറത്തെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഓരോ കക്കയിറച്ചിയും പ്രത്യേകം എടുത്ത് ഇത്തരത്തില്‍ വൃത്തിയാക്കണം. അല്‍പം സമയം മിനക്കെടുത്തുന്ന പരിപാടിയാണ് ഇത് എങ്കിലും കക്കയിറച്ചി ഇത്തരത്തില്‍ വൃത്തിയാക്കി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

    വലിയ കക്കയിറച്ചിയാണെങ്കില്‍ വൃത്തിയാക്കാന്‍ ഇത്ര ബുദ്ധിമുട്ടുണ്ടാവില്ല. തീരെ ചെറിയ കക്കയിറച്ചിയാണെങ്കിലാണ് വൃത്തിയാക്കാന്‍ ബുദ്ധിമുട്ട്, എന്നാല്‍ ഇതിനാണ് രുചി കൂടുതല്‍. അതുകൊണ്ടുതന്നെ ബാക്കി പാചകപരിപാടികളെല്ലാം കഴിഞ്ഞ ശേഷം വേണം കക്കയിറച്ചി വൃത്തിയാക്കലിന് നിക്കാന്‍.

    ഇനി കക്കയിറച്ചി നന്നാക്കാനുള്ള മറ്റൊരു മാര്‍ഗം നോക്കാം. നന്നായി കഴുകി വൃത്തിയാക്കി മണല്‍ കളഞ്ഞ കക്കയിറച്ചി ഒരു പാത്രത്തിലേക്ക് മാറ്റി ഇറച്ചി നിവര്‍ക്കെ വെള്ളമൊഴിക്കുക. ഇത് അടുപ്പില്‍വച്ച്‌ രണ്ട് മിനിറ്റ് ചൂടാക്കിയ ശേഷം വെള്ളം ഊറ്റിക്കളഞ്ഞെടുക്കുക. അതിനു ശേഷം പാചകം ചെയ്യാം.

  • ഇലയട ഉണ്ടാക്കിയാലോ എല്ലാവരും ചെയ്തു നോക്കുക ഷെയർ ചെയ്ത ശേഷം ഓപ്പൺ ചെയ്യുക

    ഇലയട ഉണ്ടാക്കിയാലോ എല്ലാവരും ചെയ്തു നോക്കുക ഷെയർ ചെയ്ത ശേഷം ഓപ്പൺ ചെയ്യുക

    നമ്മുടെ ഭക്ഷണ സംസ്‌കാരം ബര്‍ഗറിലേക്കും പിസയിലേക്കുമൊക്കെ വഴിമാറിയപ്പോള്‍ പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകൂടിയാണ് ഇന്ന് ഇലയട

    ഇലയട രുചികരമായി തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ : അരിപ്പൊടി – 250 ഗ്രാം, നാളികേരം – അര മുറി, ശര്‍ക്കര – 200 ഗ്രാം, ഏലക്കാ പൊടിച്ചത്, ചുക്കു പൊടിച്ചത്, ഉപ്പ് – പാകത്തിനു തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തില്‍ പാകത്തിന് വെള്ളമെടുത്ത് ഒരു നുള്ള് ഉപ്പു ചേര്‍ത്തു തിളപ്പിയ്ക്കുക.

    വെള്ളം തിളയ്ക്കുമ്പോള്‍ തീയണച്ച് അരിപ്പൊടി കുറേശ്ശെ കുടഞ്ഞിട്ട് ഇളക്കി വയ്ക്കുക. ചെറുചൂടോടെ, നല്ല മയത്തില്‍ കുഴച്ചെടുക്കുക.ശര്‍ക്കര പാനിയാക്കിഅരിച്ചെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ ശര്‍ക്കരപ്പാനി അതിലൊഴിച്ച് നാളികേരം ചിരകിയതു ചേര്‍ത്ത് വെള്ളം വറ്റും വരെ വിളയിച്ചെടുക്കുക.

    ഏലക്കാപ്പൊടിയും ചുക്കും ചേര്‍ക്കുക. അരിമാവ് ചെറിയ ഉരുളയാക്കി വാഴയിലയില്‍ പരത്തി ഒരു പകുതിയില്‍ വിളയിച്ചതു വച്ചു മടക്കി അപ്പച്ചെമ്പില്‍ വച്ചു പുഴുങ്ങിയെടുക്കുക.കുറിപ്പ്:- ദോശക്കല്ലില്‍ വച്ചു ചുട്ടെടുത്താലും അട നന്നായിരിയ്ക്കും .വാങ്ങിവച്ച ഇലയട ചൂടാറി തണുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്.എല്ലാവരും ചെയ്തു നോക്കുക ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക

  • തേങ്ങപാൽ ചേർത്ത മീൻ കറി എങ്ങനെ രുചികരമായി തയ്യാറാക്കാം

    തേങ്ങപാൽ ചേർത്ത മീൻ കറി എങ്ങനെ രുചികരമായി തയ്യാറാക്കാം



    നമുക് ഇന്ന് തേങ്ങാപ്പാലിൽ മീൻ കറി വെക്കാം : അരകിലോ മീൻ കഴുകി വൃത്തിയാക്കി എടുക്കണം. മിക്സിയിൽ ഒന്നര കപ്പ് തേങ്ങയും അരടീസ്പൂൺ മഞ്ഞൾപൊടിയും ഒന്നരടീസ്പൂൺ മുളക്പൊടിയും, രണ്ടുകപ് വെള്ളവും ഒഴിച് അടിച്ചു അരിച്ചു എടുക്കണം.

    ഇനി ഒരു മൺചട്ടി ചൂടാക്കി ഓയിൽ ഒഴിച്ച മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചതും ഒരു ചെറിയ പീസ് ഇഞ്ചി ചതച്ചതും രണ്ടു തണ്ട് കറിവേപ്പിലയും രണ്ടപച്ചമുളകും കൂട്ടി വഴറ്റി അതിലേക് അരിച്ചുവച്ച തേങ്ങാപാൽ ഒഴിച് തളപ്പിക്കണം.

    തിളവന്നു കഴിഞ്ഞാൽ ഒരു പീസ് കുടംപുളിയും ഒരു തക്കാളി ചെറുതായിട് അരിഞ്ഞതും ആവിശ്യത്തിന് ഉപ്പും ഇട്ടു തീ കുറച്ചുവെക്കണം. അതിനു ശേഷം മീൻകഷ്ണങ്ങൾ കൂടെ ചേർത്ത് വേവിച്ചു എടുക്കാം.
    ഇനി കറി താളിച്ചു എടുക്കണം അതിനായിട്

    മറ്റൊരു പാൻ ചൂടാക്കി അതിലേക് കുറച്ചു ഓയിൽ ഒഴിച് കാൽടീസ്പൂൺ ഉലുവ പൊട്ടിക്കണം. അതിലേക് ചെറുതായിട്ടറിഞ്ഞ ചെറിയഉള്ളി(4 എണ്ണം),കാൽടീസ്പൂൺ മുളക് പൊടി എന്നിവ ഇട്ടു മൂപ്പിച്ചു കറിയിൽക് ഒഴിക്കണം. അപ്പൊ താളിക്കലും കഴിഞ്ഞു.

  • പാലൊഴിച്ചാണോ ഓട്സ് ഉണ്ടാക്കേണ്ടത്..?

    പാലൊഴിച്ചാണോ ഓട്സ് ഉണ്ടാക്കേണ്ടത്..?

    പോഷകത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഒന്നാണ് ഓട്സ് .അമിത വണ്ണമടക്കമുള്ള രോഗങ്ങളുടെ കാരണക്കാരൻ ആയ കൊഴുപ്പിനെ നിയന്ത്രിക്കാൻ ഫലപ്രദമായ ധാന്യമാണ് ഓട്സ്.ഓട്സിൽ നാരിന്റെ അംശം വളരെ കൂടുതലാണ്.ഭക്ഷണത്തിലെ നാരിന്റെ അംശം രക്തത്തിലെ ഗ്ലുക്കോസിന്റെയും കൊഴുപ്പിന്റെയും ആഗിരണത്തെ തടഞ്ഞു നിർത്തി ഇവയുടെ അളവ് കുറയ്ക്കും.

    എന്നാൽ ഓട്സ് ഉപയോഗിക്കുമ്പോൾ അളവ് കൂടാതിരിക്കാൻ ശ്രദ്ദിക്കണം.സാധാരണ രണ്ടോ മൂന്നോ ദോശ അല്ലെങ്കിൽ ഇഡ്ഡലി ഒക്കെ കഴിക്കുന്ന ആളിന് അതിനു പകരം അഞ്ചോ ആറോ ടേബിൾ സ്പൂൺ ഓട്സ് മതിയാകും.അതിനേക്കാൾ കുറഞ്ഞാലും കൂടാൻ പാടില്ല.കൂടിയാൽ വിപരീത ഫലമാകും ഉണ്ടാകുക.പലരും ഓട്സിൽ പാലൊഴിച്ചു കഴിക്കാറുണ്ട്.അതും ദോഷമാണ്.കാരണം ഇങ്ങനെ കഴിക്കുമ്പോൾ കൂടുതൽ പാൽ ആവശ്യമായി വരും.കൂടുതൽ പാൽ ഒഴിക്കുമ്പോഴും കൂടുതൽ കലോറി നമ്മുടെ ശരീരത്തിൽ ചെല്ലും.അതുകൊണ്ട് ഓട്സ് വെള്ളത്തിൽ കലക്കി വേവിക്കുക അതിനു ശേഷം പാലൊഴിച്ചു കഴിക്കുക.അപ്പോൾ പാൽ കുറച്ചേ ആവശ്യമായി വരുകയുള്ളു. നാലു മണി പലഹാരമായും ഓട്സ് കഴിക്കാം.

  • കിടിലന്‍ ശീമച്ചക്ക/കടച്ചക്ക തീയല്‍ ഉണ്ടാക്കുന്ന വിധം

    കിടിലന്‍ ശീമച്ചക്ക/കടച്ചക്ക തീയല്‍ ഉണ്ടാക്കുന്ന വിധം


    വെളളിയാഴ്ച രാവിലെ പതിവുളള സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശനവേളയില്‍ ഈ വട്ടം കൈയില്‍ തടഞ്ഞതാണ് ഒരു സുന്ദരി ശീമച്ചക്ക… എന്നാ പിന്നെ ഇതുവച്ച് ഒരു കിടിലന്‍ തീയല്‍ ഉണ്ടാക്കാം എന്ന് വിചാരിച്ചു ഇന്ന് .എന്നാ പിന്നെ നിങ്ങളും ഇന്ന് കടച്ചക്ക തീയല്‍ ഉണ്ടാക്കിക്കോ ഇതാ റെസിപ്പി

    ആവശ്യമായവ:

    തോല്‍ചെത്തികഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയ കടച്ചക്ക – 2 കപ്പ്‌

    ചുവന്നുള്ളി രണ്ടായി മുറിച്ചത് – ½ കപ്പ്‌

    തേങ്ങ ചിരണ്ടിയത് – 1 മുറി

    പച്ചമുളക് – 2 എണ്ണം

    മഞ്ഞള്‍പൊടി – ½ ടീ സ്പൂണ്‍

    ഉണക്ക വറ്റല്‍ മുളക് – 4 എണ്ണം

    മല്ലി – 1 ടീ സ്പൂണ്‍

    വാളന്‍ പുളി – 1 നെല്ലിക്ക വലുപ്പത്തില്‍ ( ഒരു ഗ്ലാസ് വെള്ളത്തില്‍)

    വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

    ഉപ്പ് – പാകത്തിന്

    തയ്യാറാക്കുന്ന വിധം

    ഒരു ചീനച്ചട്ടിയില്‍ തേങ്ങ, മുളക്, മല്ലി എന്നിവ ചുവന്ന നിറം വരുന്നതുവരെ വറുക്കുക. ചൂടാറിയതിനുശേഷം നനവില്ലാതെ കല്ലിലോ മിക്സിയിലോ അരച്ചെടുക്കുക. വീണ്ടും ചീനച്ചട്ടിവച്ച് ചൂടാക്കി എണ്ണയൊഴിച്ച് അതില്‍ കടച്ചക്ക, പച്ചമുളക്, ഉള്ളി ഇവയിട്ട് നന്നായി വഴറ്റിയശേഷം അതിലേയ്ക്ക് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തിളക്കി പുളിവെള്ളവും ഒഴിച്ച് അടച്ച് വെച്ച് ചെറുതീയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ ശേഷം ആദ്യം തയ്യാറാക്കിവച്ച അരപ്പ് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വാങ്ങി വെച്ച് കടുക് താളിച്ചൊഴിക്കുക. തീയല്‍ റെഡി.

  • സാമ്പാര്‍ പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

    സാമ്പാര്‍ പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

    സാമ്പാര്‍ പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. ഇതിനാവശ്യമായ സാധനന്ഗം , മല്ലിപൊടി – അഞ്ചു ടേബിള്‍സ്പൂണ്‍ , ഉഴുന്ന് – ഒരു ടേബില്‍ സ്പൂണ്‍ , കടലപരിപ്പ്‌ – ഒരു ടേബില്‍ സ്പൂണ്‍ , ഉലുവ – അര ടേബില്‍ സ്പൂണ്‍ , ഉണക്കമുളക് – ഇരുപതെണ്ണം , ജീരകം – അര സ്പൂണ്‍ , ഈ മസാലകള്‍ എല്ലാം പ്രത്യേകം ആയിട്ട് വറുത്തു എടുത്തു പൊടിക്കണം .. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഇതുണ്ടാക്കി നോക്കൂ .. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ .. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.