Blog

  • മീൻ അച്ചാർ ഉണ്ടാക്കാന്‍ പഠിക്കാം..

    മീൻ അച്ചാർ ഉണ്ടാക്കാന്‍ പഠിക്കാം..

    മീന്‍ അച്ചാര്‍ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. കുറേ കാലം കേടുകൂടാതെ ഇരിക്കും എന്നുള്ളതുകൊണ്ട്‌ അച്ചാര്‍ ഇട്ടു വെച്ചാല്‍ കുറേ നാള്‍ മീന്‍ അച്ചാര്‍ കൂട്ടി ചോറ് കഴിക്കാം. നല്ല മാംസം ഉള്ള മീന്‍ ആണ് അച്ചാര്‍ ഇടാന്‍ നല്ലത്. ഇഞ്ചി, വെളുത്തുള്ളി, കായം, ഉണക്ക മുളക്, വേപ്പില, കടുക്, ഉലുവ, മുളകുപൊടി, മഞ്ഞള്‍ പൊടി, വിനിഗര്‍, നല്ലെണ്ണ എന്നിവയാണ് ആവശ്യമുള്ളത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ നല്‍കിയിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യൂ. Courtesy: Mia kitchen

     

  • നാടന്‍ രീതിയില്‍ പഴംപൊരി ഉണ്ടാക്കാം.

    നാടന്‍ രീതിയില്‍ പഴംപൊരി ഉണ്ടാക്കാം.

    പഴംപൊരി അല്ലെങ്കില്‍ എത്തക്കാ അപ്പം 4 മണി പലഹാരമായി മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വാങ്ങുന്ന പഴംപൊരിയുടെ അതേ ടേസ്റ്റില്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്കും ഉണ്ടാക്കാവുന്നത്തെ ഉള്ളൂ. ഇതിനു വേണ്ടത് അല്പം മൈദയും ഒരു മുട്ടയും 2 സ്പൂണ്‍ പഞ്ചസാരയും അര സ്പൂണ്‍ എള്ളും 2 സ്പ്പൂണ്‍ അരിപൊടിയും ആണ് വേണ്ടത് കളറിനു വേണ്ടി അല്പം മഞ്ഞള്‍ പൊടിയും ചേര്‍ക്കാം. ഇതിലേക്ക് ഒരു നുള്ള് ജീരകവും ഏലക്കയും പൊടിച്ചു ചേര്‍ക്കണം. ഈ മിശ്രിതം നന്നായി കലക്കിയ ശേഷം അതില്‍ ഏത്തക്ക സ്ലൈസ് ആക്കി മുക്കി എടുത്തു എണ്ണയില്‍ ഇട്ടു പോരിക്കണം. ഇത് ചെയ്യുന്നത് കണ്ടു മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy: SUMiS KiTCHEN

     

  • റോസ് മില്‍ക് എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

    ഇനി നമുക്ക് ഒരു കൂള്‍ ഡ്രിങ്ക് ആയാലോ ഇപ്പോള്‍ അത്യാവശ്യം ചൂടൊക്കെ ആയില്ലേ വിരുന്നു കാര്‍ വീട്ടില്‍ വന്നാല്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കുവാന്‍ കഴിയുന്ന ഒരു പനീയമാണിത് എല്ലാവരും ചെയ്തു നോക്കുക ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക

    റോസ് മില്‍ക് രുചികരമായി വീട്ടില്‍ തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍ : തണുപ്പിച്ച പാല്‍-1 കപ്പ്, റോസ് മില്‍ക് എസന്‍സ്-1, ടീസ്പൂണ്‍ പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍, ബദാം പൊടിച്ചത്-2, കശുവണ്ടിപ്പരിപ്പ്-1(ഗ്രേറ്റ് ചെയ്തത്)

    തയ്യാറാക്കുന്ന വിധം : പാല്‍, റോസ് എസന്‍സ്, പഞ്ചസാര എന്നിവ നന്നായി കൂട്ടിയിളക്കുക. ഇതിലേയ്ക്ക് ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തിളക്കുക. എതെങ്കിലും പഴങ്ങള്‍ കൊണ്ട് അലങ്കരിയ്ക്കാം.ഫ്രിഡ്ജില്‍ വച്ച് തണുത്ത ശേഷം ഉപയോഗിക്കുക

  • ബാക്കി വരുന്ന ചോറ് കൊണ്ട് പത്തിരിയുണ്ടാക്കാം

    ബാക്കി വരുന്ന ചോറ് കൊണ്ട് പത്തിരിയുണ്ടാക്കാം

    എല്ലാ വീട്ടമ്മമാര്‍ക്കും ഉപയോഗപ്രദമായ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. എല്ലാവര്‍ക്കും വീട്ടില്‍ ചോറ് ബാക്കി വരാറുണ്ട് എന്നാല്‍ ബാക്കി വന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ്‌ പത്തിരി ഉണ്ടാക്കാം. ബാക്കി വന്ന ചോറ് മിക്സിയില്‍ ഇട്ടു വെള്ളവുമൊഴിച്ചു അരച്ചു എടുത്ത ശേഷം ആവശ്യത്തിനു പത്തിരിപൊടിയും ഉപ്പും തേങ്ങയും ചേര്‍ത്ത് കുഴച്ചെടുത്ത ശേഷം പരത്തി ചുട്ടെടുക്കുക. എങ്ങനെയാണ് ചെയ്യുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Saudaa’s kitchen

     

  • കപ്പ കുഴച്ചത് കേരള സ്റ്റൈൽ

    കപ്പ കുഴച്ചത് കേരള സ്റ്റൈൽ

    കപ്പ കുഴച്ചത് പലര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. കപ്പ കൊണ്ട് പല രീതിയിലും വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. പല നാട്ടിലും പല രീതിയില്‍ ആണ് ഉണ്ടാക്കുന്നതും. കപ്പ കഴുകി ചെറുതായി അരിഞ്ഞു തേങ്ങാ പീരയും പച്ചമുളകും വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും അല്പം വെളിച്ചെണ്ണയുമാണ്‌ വേണ്ട സാധനങ്ങള്‍ എങ്ങനെയാണ് പാകം ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യൂ. Courtesy: Annie’s Kitchen

     

  • ബ്രെഡ്‌ ഗുലാബ് ജാമുന്‍ ഉണ്ടാക്കിയാലോ

    ബ്രെഡ്‌ ഗുലാബ് ജാമുന്‍ ഉണ്ടാക്കിയാലോ

    ഗുലാബ് ജാമുന്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ബ്രഡ് ഉപയോഗിച്ചു ഗുലാബ് ജാമുന്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനു 10 ബ്രഡ് സൈഡ് കളഞ്ഞു എടുക്കണം. പിന്നെ മുക്കാല്‍ കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും 6 ടേബിള്‍സ്പൂണ്‍ പാലും തല്ലി എടുത്ത കുറച്ചു ഏലക്കയും ആണ് വേണ്ടത്. ആര്‍ക്കും ഈസിയായി ഉണ്ടാക്കാവുന്നതാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. Courtesy: SumiS Tasty Kitchen

     

  • കുടംപുളി ഇട്ട മത്തിക്കറി

    കുടംപുളി ഇട്ട മത്തിക്കറി

    മലയാളികള്‍ക്ക് മീന്‍ ഇല്ലാതെ ചോറ് കഴിക്കുന്നത്‌ വളരെ പ്രയാസമുള്ള കാര്യമാണ്. അതില്‍ വളരെ പ്രിയപ്പെട്ട ഒരു മീന്‍ ആണ് മത്തി. വളരെ പോഷക സമൃദമായ വിഭവമാണ് മത്തി എന്നറിയമാല്ലോ കണ്ണിന്റെ കാഴ്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ് മത്തി. മത്തി പല രീതിയില്‍ കറി വെക്കാറുണ്ട്. കുടംപുളി ഇട്ടു മത്തിക്കറി വെച്ചാല്‍ ഒരു പ്രത്യേക ടേസ്റ്റ് ആണ്. അതു എങ്ങനെയാണ് വെക്കേണ്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കുക. Courtesy: Biji’s Kitchen.