Blog

  • പൊറോട്ട പേടി വേണ്ട. ധൈര്യമായി പൊറോട്ട കഴിക്കാം.

    പൊറോട്ട പേടി വേണ്ട. ധൈര്യമായി പൊറോട്ട കഴിക്കാം.

    പൊറോട്ട മിക്ക മലയാളികള്‍ക്കും ഇഷ്ടമാണ്. പൊറോട്ടയും ചിക്കനും ആലോചിക്കുമ്പോള്‍ തന്നെ പലരുടേയും വായില്‍ വെള്ളമൂറും. എന്നാല്‍ പൊറോട്ട മനുഷ്യ ശരീരത്തിന് ഹാനികരമാണ് എന്ന പ്രചാരണം നമുക്കിടയില്‍ ശക്തമാണ്. അതിന്‍റെ പ്രധാന കാരണം പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദ മാവാണ്. മൈദ കഴിച്ചാല്‍ ശരീരത്തിന് കേടാണ് എന്ന് നമ്മളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു. ശെരിക്കും എന്താണ് സത്യം? മൈദ എന്ന് പറയുന്നത് എന്താണ്? മൈദ കഴിച്ചാല്‍ എന്താണ് പ്രശ്നം?. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍, നീണ്ടകര താലൂക്ക് ഹോസ്പിറ്റലിലെ Asst.Surgeon Dr. Augustus Morris നമുക്ക് പറഞ്ഞുതരുന്നു. നിങ്ങളുടെ എല്ലാ കൂട്ടുകാര്‍ക്കും ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യൂ. സത്യം എല്ലാരും മനസ്സിലാക്കട്ടെ. Courtesy:esSENSE Freethinkers’ Diary.

     

  • നെയ്യ് തീരെ ചേര്‍ക്കാത്ത ഫിഷ്‌ ബിരിയാണി

    നെയ്യ് തീരെ ചേര്‍ക്കാത്ത ഫിഷ്‌ ബിരിയാണി

    ബിരിയാണി മിക്കവരുടേയും ഇഷ്ടഭക്ഷണം ആണ്. ചിക്കന്‍ ബിരിയാണി, മട്ടണ്‍ ബിരിയാണി, ബീഫ് ബിരിയാണി, വെജിറ്റബിള്‍ ബിരിയാണി അങ്ങനെ പല രീതിയില്‍ ബിരിയാണി വെക്കാറുണ്ട്. തീന്‍ മേശയില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒരു വിഭവമാണ് ഇന്ന് ബിരിയാണി, ധാരാളം ചേരുവകളിലൂടെ കൊഴുപ്പ് കൂടിയ ബിരിയാണിയില്‍ നിന്നും വ്യത്യസ്ഥമായി നെയ്യ് തീരെ ചേര്‍ക്കാത്ത ഫിഷ്‌ ബിരിയാണിയാണ് ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ചെയ്തു കാണിക്കുന്നത്. നിങ്ങളും ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യണേ.. Courtesy: Jas’s Food book

     

  • ബ്രഡ് ബജ്ജി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

    ബ്രഡ് ബജ്ജി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

    മുളക് ബജ്ജി, മുട്ട ബജ്ജി, അങ്ങനെ പലതു വെച്ചും ബജ്ജി ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് ബ്രഡ് വെച്ചു ബജ്ജി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ രുചികരമായ ഇത് എല്ലാര്‍ക്കും ഇഷ്ടമാകും. ഇത് ഉണ്ടാക്കാന്‍ കടലമാവ്- 250grm ബ്രഡ്- 5-10 എണ്ണം, വെളിച്ചെണ്ണ/സണ്‍ ഫ്ലവര്‍ ഓയില്‍ 250-400ml, മുളകുപൊടി 1-2 tbpn, അല്പം കായം, എള്ള്- 30-50gm, ആവശ്യത്തിനു ഉപ്പും ആവശ്യത്തിനു വെള്ളവും ഇത്രയും ആണ് വേണ്ട സാധനങ്ങള്‍. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യൂ. Courtesy: COOKING WITH ANAND

     

  • Milkmaid വീട്ടില്‍ തന്നെ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    Milkmaid വീട്ടില്‍ തന്നെ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    Milkmaid സാധാരണ എല്ലാരും കടയില്‍ നിന്നും വാങ്ങുകയാണ് പതിവ്. എന്നാല്‍ അതില്‍ എന്തൊക്കെ മായങ്ങള്‍ ഉണ്ടെന്നു ആര്‍ക്കും അറിയില്ല. എന്നാല്‍ വീട്ടില്‍ തന്നെ ശുദ്ധമായ Milkmaid ഉണ്ടാക്കി എടുക്കാം. പായസം ഉണ്ടാക്കുന്നതിനും കേക്കുകള്‍ സ്വീറ്റ്സുകള്‍ എല്ലാത്തിലും Milkmaid ചേര്‍ക്കാറുണ്ട്. Milkmaid ഉണ്ടാക്കുന്നതിനു പാലും പഞ്ചസാരയും ബേക്കിംഗ് പൌഡറും മാത്രമേ ആവശ്യമുള്ളൂ. എങ്ങനെയാണ് Milkmaid ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു അതുപോലെ ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. Courtesy: Help me Lord

     

  • തേന്‍ മിഠായി ഉണ്ടാക്കാന്‍ പഠിക്കാം

    തേന്‍ മിഠായി ഉണ്ടാക്കാന്‍ പഠിക്കാം

    സ്കൂള്‍ കാലഘട്ടത്തിന്‍റെ ആ നൊസ്റ്റാള്‍ജിക് ഓര്‍മ മധുരം മനസ്സില്‍ നിന്നും നാവില്‍ നിന്നും മായാത്തവര്‍ക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. തേന്‍ മിഠായി അഥവാ തേന്‍ നിലാവ് ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: അരി, ഉഴുന്ന്, ഓറഞ്ച്/റെഡ് ഫുഡ്‌ കളര്‍, എണ്ണ ആവശ്യത്തിന്, പഞ്ചസാര, വെള്ളം എന്നിവയാണ് ആവശ്യമുള്ളത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. Air tight കണ്‍ടെയ്നറില്‍ ആക്കിയാല്‍ രണ്ടോ മൂന്നോ ദിവസം കേടാകാതെ ഇരിക്കും. ഈ വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Veena’s Curryworld

     

  • കൊതിയൂറും വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാം വീഡിയോ കണ്ട് മനസിലാകുക

    കൊതിയൂറും വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാം വീഡിയോ കണ്ട് മനസിലാകുക

    ചേരുവകൾ:
    വെളുത്തുള്ളി – 1/2 കിലോ

    പച്ചമുളക് – 5 എണ്ണം

    ഇഞ്ചി – I കഷ്ണം

    വേപ്പില

    കടുക് – കുറച്ച്

    വിനാഗിരി (നേർപ്പിച്ചത് ) – I l 2 കപ്പ്

    അച്ചാറു പൊടി – 50 g

    മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

    എണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    പഞ്ചസാര – കുറച്ച്

    ഉണ്ടാക്കുന്ന വിധം:

    വെളുത്തുള്ളി തൊലി കളഞ്ഞ് 5 മിനിറ്റ് ആവിയിൽ പുഴുങ്ങുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക.അതിലേക്ക് വേപ്പില, വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും അച്ചാറു പൊടിയും ചേർത്ത് ഇളക്കുക.ഇതിലേക്ക് വിനാഗിരി യും ,ഉപ്പും ചേർക്കുക. ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാരയും ചേർക്കാം. ഇതിലേക്ക് ആവിയിൽ പുഴുങ്ങിയ വെളുത്തുള്ളി ചേർക്കാം. രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാർ. വീഡിയോ താഴെ.

  • ചെറിയ ഉള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    ചെറിയ ഉള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    ചെറിയ ഉള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    വേണ്ടുന്ന സാധനങ്ങള്‍

    ചെറിയ ഉള്ളി തൊലി കളഞ്ഞു വൃത്തിയാക്കിയത്-കാല്‍ കിലോ

    ഉണക്ക മുളക് മൂപ്പിച്ചു പൊടിച്ചത് -ഒന്നര സ്പൂണ്‍

    ഇഞ്ചി പൊടിയായി അരിഞ്ഞത് -കാല്‍ ടീസ്പൂണ്‍

    വെളുത്തുള്ളി പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍

    ഉലുവപൊടിച്ചത് -കാല്‍ ടീസ്പൂണ്‍

    ജീരകം പൊടിച്ചത് -ഒരു നുള്ള്
    വിനാഗിരി -അരകപ്പ്
    നല്ലെണ്ണ -രണ്ട് വലിയ സ്പൂണ്‍
    കടുക് -കാല്‍ ടീസ്പൂണ്‍

    ഉപ്പ്-പാകത്തിന്

    ഉണ്ടാക്കുന്ന വിധം
    ചെറിയ ഉള്ളി ചെറുതായിട്ട് അപ്പചെമ്പില്‍ വെച്ച് ആവി കയറ്റിയതിനു ശേഷം വെള്ള മയം ഒരു തുണി കൊണ്ട് തുടച്ചു കളയുക.ചീന ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചെറിയ ഉള്ളി അതിലിട്ട് പൊടിയാതെ വഴറ്റി ചട്ടിയില്‍ നിന്ന് മാറ്റി വെക്കുക. മുളക്പൊടി അല്പം വിനാഗിരി ചേര്‍ത്ത് അരക്കുക.

    ചീന ചട്ടിയില്‍ ബാക്കി നല്ലെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളി അരിഞ്ഞതുംഇട്ടു ഒന്ന് മൂത്ത് വരുമ്പോള്‍ ഉലുവാ പൊടിയും ജീരക പൊടിയും അരച്ച് മാറ്റിവെച്ച മുളകും ചേര്‍ത്ത് തീ കുറച്ച് കുറച്ചു നേരം ഇളക്കുക. ഈ കൂട്ടിലേക്ക് ചെറിയ ഉള്ളിയും ഉപ്പും ചേര്‍ത്ത് ഒന്ന് കൂടി ഇളക്കിയതിനു ശേഷം തീ ഓഫ്‌ ചെയ്ത് ബാക്കി വിനാഗിരിയും ചേര്‍ത്ത് ചൂട് പോയതിനു ശേഷം കുപ്പിയിലാക്കാം.. പുളി കൂടുതലുണ്ടെങ്കില്‍ അല്പം പഞ്ചസാര ചേര്‍ത്ത് രുചി ക്രമീകരിക്കാം  താഴെ  കൊടുത്ത    വീഡിയോ കാണുക