Blog

  • ബ്രഡ് കൊണ്ട് നല്ല രുചികരമായ വട ഉണ്ടാക്കാം.

    ബ്രഡ് കൊണ്ട് നല്ല രുചികരമായ വട ഉണ്ടാക്കാം.

    വട എല്ലാര്‍ക്കും വളരെ ഇഷ്ടമാണ്. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട, ചെമ്മീന്‍ വട അങ്ങനെ പല രീതിയില്‍ വട ഉണ്ടാക്കാറുണ്ട്. ഇവിടെ ബ്രഡ് കൊണ്ട് നല്ല രുചികരവും ക്രിസ്പിയുമായ വട ഉണ്ടാക്കാന്‍ പഠിക്കാം. ഇതിനു വേണ്ടത്, ബ്രഡ് ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ ഒന്ന് പൊടിച്ചു എടുത്തത്, കാല്‍ കപ്പ് റവ, ഒരു ടേബിള്‍സ്പൂണ്‍ തൈര്, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കായം പൊടി, കുരുമുളക് പൊടി, ബേക്കിംഗ് സോഡാ, ആവശ്യത്തിനു ഉപ്പും. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് മനസ്സിലാക്കൂ. ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Mia kitchen

     

  • കിടിലന്‍ ചിരട്ടപ്പുട്ട് ഉണ്ടാക്കുന്ന വിധം

    കിടിലന്‍ ചിരട്ടപ്പുട്ട് ഉണ്ടാക്കുന്ന വിധം

    ചിരട്ടപ്പുട്ട് എന്ന് പറയുന്ന പുട്ട് ഞാന്‍ കണ്ടുപിടിച്ചതൊന്നുമല്ലെന്ന് എനിക്ക് നന്നായിട്ടറിയാം. പക്ഷെ ഇതുണ്ടാക്കിയ ചിരട്ട ഞാന്‍ വൃത്തിയാക്കിയെടുത്തതാണ്. ? ചിരട്ടപ്പുട്ട്, ചിരട്ടപ്പുട്ട് എന്ന് കേട്ടതല്ലാതെ ഇതുവരെ ഉണ്ടാക്കിയൊന്നുമില്ല. തിന്നുമില്ല. ഇപ്പോ ഒരാളുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ നല്ലൊരു പുട്ടുംകുറ്റിയിരിക്കുന്നു. ചിരട്ടപ്പുട്ട് ഉണ്ടാക്കുന്നത്. അതുപോലെയൊന്ന് നേരം കിട്ടുമ്പോള്‍ ഉണ്ടാക്കും. ഇപ്പോ തല്‍ക്കാലം ചിരട്ട മാത്രം മതിയെന്ന് വെച്ചു. പുട്ടെന്ന് പറയുന്നത് മലയാളിക്കിഷ്ടമുള്ള ഒരു വിഭവമാണ്. അധികം പുളിയില്ല. അധികം ജോലിയെന്ന് പറയാന്‍ ഇല്ല. അരിയും തേങ്ങയും ഉണ്ട്. ആവിയില്‍ വേവുന്നതായതുകൊണ്ട് ആരോഗ്യപരമായും കുഴപ്പമില്ല.

    വലുപ്പമുള്ളൊരു ചിരട്ടയെടുക്കുക. കണ്ണുള്ളത്. പുറത്തെ നാരൊക്കെ കത്തികൊണ്ടോ വേറെന്തെങ്കിലും കൊണ്ടോ കളഞ്ഞ് നന്നായി മൊട്ടയാക്കിയെടുക്കുക. ഞാനത്ര മിനുക്കിയൊന്നുമില്ല. ഉള്ളിലും നന്നായി തേച്ചുകഴുകുക. എന്നിട്ട് ഒരു കണ്ണുമാത്രം തുളയ്ക്കുക. ചിരട്ടപ്പുട്ടിന്‍ കുറ്റി തയ്യാര്‍. ഈ പുട്ടിന്‍ കുറ്റിയിലേക്ക് സാധാരണ പുട്ടിന്‍ കുറ്റിയുടെ ചില്ല് ഇടുക, തേങ്ങ ഇടുക, അരിപ്പൊടി കുഴച്ചത് ഇടുക, പിന്നേം തേങ്ങയിടുക.
    അതും റെഡി. ഇനി കുക്കറിനു മുകളില്‍ വയ്ക്കുന്ന പുട്ടിന്‍ കുറ്റി ആണ് ഉള്ളതെങ്കില്‍ അത് ആവിവരുന്ന കുക്കറിനു മുകളില്‍ ഉറപ്പിക്കുക. അതിന്റെ ചില്ല് ഇതില്‍ ഇട്ടു. അതുകൊണ്ട് ചില്ലിനെക്കുറിച്ച് ബേജാറാവരുത്. അതിന്റെ അടപ്പെടുത്ത് അടയ്ക്കുകയും ചെയ്യരുത്. പിന്നെ ആവി എവിടുന്ന് വരും? ആ കുക്കര്‍പുട്ടുകുറ്റിയുടെ മുകളില്‍ ചിരട്ടപ്പുട്ടുകുറ്റി ഉറപ്പിക്കുക. പുട്ടുകുറ്റിയും പുട്ടുകുറ്റിയും തമ്മില്‍ യോജിക്കുന്ന സ്ഥലത്ത് ആവി പുറമേക്ക് പോകാതിരിക്കാന്‍ ഒരു തുണി വട്ടത്തില്‍, വേണമെങ്കില്‍ കെട്ടാം. കാരണം ചിരട്ടപ്പുട്ടുകുറ്റിയുടെ ഷേപ്പ് നമ്മള്‍ ഉണ്ടാക്കുന്നതല്ലല്ലോ. അത് ചിലപ്പോള്‍‍ പൊങ്ങിയൊക്കെയിരിക്കും. വച്ചുകഴിഞ്ഞാല്‍ ഒരു പാകമുള്ള പ്ലേറ്റെടുത്ത് ചിരട്ടപ്പുട്ടുകുറ്റി അടയ്ക്കുക. ഇനി ആവി വരുന്നതും നോക്കിയിരിക്കുക. നന്നായി ആവി വന്നിട്ടേ വാങ്ങാവൂ. ആവി അടപ്പിന്റെ സൈഡില്‍ക്കൂടെ വന്നോളും. പേടിക്കേണ്ട. ഇനി കുക്കര്‍ പുട്ടുകുറ്റി അല്ലെങ്കിലും ആ പുട്ടുകുറ്റിയുടെ മുകളിലും ഇപ്പറഞ്ഞതുപോലെ വയ്ക്കുക. ആവി വന്ന് തീ കെടുത്തിയാല്‍ ഒന്നുരണ്ടു മിനുട്ട് കഴിയട്ടെ. ആക്രാന്തം കാണിക്കരുത്. ;

    അടപ്പെടുത്ത് മാറ്റി, മെല്ലെ ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക.അല്ലെങ്കില്‍ പ്ലേറ്റ് ഇതിനുമുകളിലേക്ക് വച്ച് തിരിച്ച് എടുക്കുക. പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ഒരു സ്പൂണിന്റെ വാലോ, എന്തെങ്കിലും ഉപയോഗിച്ച് ഒരു കുത്തുകൊടുക്കുക.

    ചിരട്ടപ്പുട്ട് തയ്യാര്‍! അരിപ്പൊടി, തേങ്ങ, ഉപ്പ്, വെള്ളം, കുഴയ്ക്കുന്ന കൈ എന്നിവയിലൊന്നും മാറ്റമില്ലാഞ്ഞതുകൊണ്ട് ഈ പുട്ട് പതിവുപോലെ നന്നായി. ? അരിപ്പൊടി കുഴച്ചശേഷം, മിക്സിപ്പാത്രത്തിലിട്ട് ഒന്ന് തിരിച്ച്, കുറ്റിയില്‍ ഇട്ടാല്‍ വളരെ മൃദുവായിരിക്കും പുട്ട്.

    ഈ പുട്ടിനു ഒരു പ്രത്യേകത കൂടെയുണ്ട്. ഉണക്കലരി/ഉണങ്ങലരി പൊടിച്ച് വറുത്താണ് ഇതുണ്ടാക്കിയിരിക്കുന്നത്. കറിയും കൂട്ടി കഴിക്കുക. കറിയില്ലെങ്കില്‍ പഴവും പഞ്ചസാരയും. അതുമില്ലെങ്കില്‍ വെറുതെ.

    ഈ പുട്ടാണ് എന്നുകണ്ടപ്പോള്‍ ചേട്ടന്‍ ഒരു പാട്ടു പാടി. ജയന്റെ ഏതോ സിനിമയില്‍ എന്നാണ് പറഞ്ഞത്. വിശദവിവരവും മുഴുവന്‍ പാട്ടും അറിയില്ല. എന്നാലും ഇതുണ്ടാക്കുമ്പോള്‍ ഈ പാട്ട് പാടണം.”വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മാ,നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദ് നോക്കണ ദിവസമെന്നാണ്,പൊന്നേ ദിവസമെന്നാണ്.”ഈ പാട്ട് മുഴുവന്‍ കിട്ടിയിരുന്നെങ്കില്‍……….വെറുതെ ഒന്നു പാടിനോക്കാമായിരുന്നു….

  • കുട്ടികള്‍ക്ക് പ്രിയപ്പെട്ട ജിലേബി ഉണ്ടാക്കുന്നത്‌ കാണാം

    കുട്ടികള്‍ക്ക് പ്രിയപ്പെട്ട ജിലേബി ഉണ്ടാക്കുന്നത്‌ കാണാം

    കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ് ജിലേബി. ഇത് ഉണ്ടാക്കുന്നതിനു അര കപ്പ് ഉഴുന്ന്, ഒരു കപ്പ് പഞ്ചസാര, കാല്‍കപ്പ് വെള്ളം, 1 ടീസ്പൂണ്‍ നാരങ്ങാ നീര്, 3 ഏലക്ക, റോസ് വാട്ടര്‍ എസ്സെന്‍സ്‌, ഫുഡ്‌ കളര്‍ ഇത്രയും സാധനങ്ങള്‍ ആണ് വേണ്ടത്. കടയില്‍ നിന്നും വാങ്ങുന്നത് പോലെ നല്ല നിറം വേണമെന്നുള്ളവര്‍ മാത്രം ഫുഡ്‌ കളര്‍ ചേര്‍ത്താല്‍ മതി. ചേര്‍ത്തില്ലയെങ്കിലും കുഴപ്പമില്ല. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Anu’s Kitchen Recipes in Malayalam.

     

  • തേങ്ങയില്ലാതെ വറുത്തരച്ച മീൻ കറി

    തേങ്ങയില്ലാതെ വറുത്തരച്ച മീൻ കറി

    മീന്‍കറി പലരീതിയില്‍ വെക്കാറുണ്ട്. വറുത്തരച്ച മീൻ കറി മിക്കവര്‍ക്കും വളരെ ഇഷ്ടമാണ്. എന്നാല്‍ തേങ്ങ ഇല്ലാതെ വറുത്തരച്ച മീന്‍കറി വെച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിലും രുചികരവുമായ രീതിയിൽ വെക്കാവുന്ന ഒരു വിഭവം ആണിത്‌. ചില സന്ദർഭങ്ങളില്‍ തേങ്ങ കിട്ടാതെ വരുംമ്പോഴും വരുത്തരച്ച കറി നിങ്ങള്‍ക്ക് ഉപകാരപെടും. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്നും എന്തൊക്കെ സാധനങ്ങള്‍ ആണ് ഇതുണ്ടാക്കാന്‍ വേണ്ടതെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് മനസ്സിലാക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Jas’s Food book.

     

  • രുചി കരമായ മലബാർ കായ് പോള എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക

    രുചി കരമായ മലബാർ കായ് പോള എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക

    പഴം ചെറിയ ചെറിയ കഷണങ്ങളായി മുറിക്കുക. എന്നിട്ട് ഒരു പാനിൽ ഓയിൽ ഒഴിച്ചു പഴം പൊരിച്ചെടുക്കുക.
    വേറൊരു പാത്രത്തിൽ മുട്ടയും,പഞ്ചസാരയും,ഏലക്കാപൊടിയും നല്ലവണ്ണം മിക്സ് ചെയ്യുക. എന്നിട്ടു അതിൽ പൊരിച്ചെടുത്ത പഴവും ചേർത്ത് ചെറുതായി ഇളക്കുക.
    വേറൊരു പാൻ വെച്ച് ചൂടാകുമ്പോൾ അതിൽ 1 ടി സ്പൂൺ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ അണ്ടിപ്പരിപ്പും കിസ്മിസ് ഉം വറുത്ത് കോരുക. എന്നിട്ടു മേലെ മിക്സ് ചെയ്തു വച്ചിരിക്കുന്നത് അതിൽ ഒഴിക്കുക. എന്നിട്ട് അടച്ച് വെക്കുക. 5 മിനിറ്റ് നു ശേഷം അടപ്പു തുറന്നു അണ്ടിപ്പരിപ്പും കിസ്സ്മിസും മേലെ വിതറുക. 30 മിനിട്ടിനു ശേഷം ഉണ്ടാക്കുന്ന വിധവും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

  • ബാക്കി വരുന്ന ചോറുകൊണ്ട് നല്ല  ക്രിസ്‌പി വടയുണ്ടാക്കാം

    ബാക്കി വരുന്ന ചോറുകൊണ്ട് നല്ല ക്രിസ്‌പി വടയുണ്ടാക്കാം

    ഒട്ടു മിക്ക വീടുകളിലും ചോറ് വെക്കുമ്പോള്‍ ഒരു അല്‍പ്പം കൂടുതല്‍ വെക്കുക പതിവുള്ള കാര്യം ആണ് .ചില ദിവസങ്ങളില്‍ ചോറ് ഒരുപാട് മിച്ചം വരികയും ചെയും .ചോറ് കളയുക എന്നത് നല്ല കാര്യം അല്ല എന്നതുപോലെ തന്നെ ചോറ്  കളയാന്‍ ആര്‍ക്കും മനസ്സും ഉണ്ടാകില്ല.അങ്ങനെ മിച്ചം വരുന്ന ചോറ് വേസ്റ്റ് ആക്കാതെ ഉപയോഗിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന് ചിന്തിക്കുന്നവര്‍ ആയിരിക്കും മിക്ക വീട്ടമ്മമാരും . മിച്ചം വരുന്ന ചോറ് കൊണ്ട് നല്ല ക്രിസ്‌പി വട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയുക ഒരുപാടുപേര്‍ക്ക് ഉപകാരം ആകും .ബാക്കി വരുന്ന ചോറുകൊണ്ട് കൊതിയൂറും കട്‌ലറ്റും ഉണ്ടാക്കാം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക

     

  • സ്പോഞ്ച് പോലെ സോഫ്റ്റ്‌ ആയ റവ ഉപ്പുമാവ് ഉണ്ടാക്കാം

    സ്പോഞ്ച് പോലെ സോഫ്റ്റ്‌ ആയ റവ ഉപ്പുമാവ് ഉണ്ടാക്കാം

    ഉപ്പുമാവ് എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്. അത് പല രീതിയില്‍ ഉണ്ടാക്കാറുണ്ട്. സ്പോഞ്ച് പോലെ നല്ല സോഫ്റ്റ്‌ ആയ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഒരു വലിയ സവാള, ഇഞ്ചി ഒരു ടേബിള്‍സ്പൂണ്‍ പച്ചമുളക് ഒരെണ്ണം, കറിവേപ്പില, വറുത്ത റവ, സണ്‍ ഫ്ലവര്‍ ഓയില്‍, കടുക്, വെള്ളം, ആവശ്യത്തിനു ഉപ്പു. വേണമെന്നുള്ളവര്‍ക്ക് അല്പം മഞ്ഞള്‍ പൊടിയും ചേര്‍ക്കാം. ഇത്രയും സാധനങ്ങള്‍ ആണ് ആവശ്യമുള്ളത്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുതേ. മറ്റുള്ളവര്‍ക്ക് ഉപകാരപെടും. Courtesy: Help me Lord.