Blog

  • നല്ല സോഫ്റ്റും ക്രിസ്പിയുമായ ഉഴുന്നുവട ഉണ്ടാക്കാം.

    നല്ല സോഫ്റ്റും ക്രിസ്പിയുമായ ഉഴുന്നുവട ഉണ്ടാക്കാം.

    മിക്കവരും വിശേഷങ്ങള്‍ക്കൊക്കെ ഇഡ്ഢലിയുടെ കൂടെ ഉഴുന്നുവട ഉണ്ടാക്കാറുണ്ട്. വൈകിട്ട് ചായയോടൊപ്പവും മിക്കവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഉഴുന്നുവട. ഉഴുന്നുവടയുണ്ടാക്കാൻ വളരെ എളുപ്പമാണ്. അല്പം ചേരുവകളേ വേണ്ടൂ. ആവശ്യമുള്ള ചേരുവകള്‍: കുതിര്‍ത്ത ഉഴുന്ന് വെള്ളം ചേര്‍ക്കാതെ അരച്ചത്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ചെറുതായി അരിഞ്ഞത്, സവാള അരിഞ്ഞത്, ഉപ്പ്, അരിപ്പൊടി, എണ്ണ ഇത്രയും ആണ് വേണ്ടത്. ചെയ്യുന്നത് എങ്ങനെയാണ് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. എല്ലാവരും ഈ വീഡിയോ കണ്ട ശേഷം അതുപോലെ ട്രൈ ചെയ്തു നോക്കൂ. നല്ല സോഫ്റ്റും ക്രിസ്പിയുമായ ഉഴുന്നുവട നിങ്ങള്‍ക്കും ഉണ്ടാക്കാം. Courtesy: Help me Lord.

     

  • കിടിലന്‍ തലശ്ശേരി ചിക്കന്‍ ദം ബിരിയാണി ഉണ്ടാക്കുന്ന വിധം

    കിടിലന്‍ തലശ്ശേരി ചിക്കന്‍ ദം ബിരിയാണി ഉണ്ടാക്കുന്ന വിധം

    വളരെ പ്രശസ്തവും രുചികരവുമായ തലശ്ശേരി ചിക്കന്‍ ദം ബിരിയാണി ഉണ്ടാക്കി നോക്കാം ഇതിനു ആവശ്യമായ ചേരുവകള്‍: ചിക്കന്‍, ഉള്ളി -8, അണ്ടിപരിപ്പ് -ഒരു പിടി, മുന്തിരി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 tbsp, പച്ചമുളക് -എരുവിന് അനുസരിച്ച്, മല്ലി ഇല, പുതിന ഇല, മഞ്ഞള്‍ പൊടി -1 tsp, ബിരിയാണി മസാല -2 tsp, മല്ലി പൊടി -1/4 tsp, കുരുമുളക് പൊടി -1/2 tsp, ഓയില്‍ ആവിശ്യത്തിന്, നെയ്യ് ആവിശ്യത്തിന്, വെള്ളം, ജീരാകശാല അരി-2 1/2 cup, നാരങ്ങ നീര് -1 1/2 നാരങ്ങയുടെ, തക്കാളി -3, പട്ട -3 എണ്ണം, ഗ്രാമ്പു -5 -7, ഏലക്ക -4-6, പാല്‍ -2 tbsp, കുംകുമ പൂവ് -3 -5, ഉപ്പ്. ഈ ചേരുവകള്‍ ചേര്‍ത്ത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. കണ്ട ശേഷം ഷെയര്‍ ചെയ്യൂ.

     

  • മുട്ട പഫ്സ് വീട്ടില്‍ ഉണ്ടാക്കാം

    മുട്ട പഫ്സ് വീട്ടില്‍ ഉണ്ടാക്കാം

    എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒരു നാലുമണി പലഹാരം ആണ് മുട്ട പഫ്സ്. മുട്ട പഫ്സ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് പലര്‍ക്കും അറിയില്ല. നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ? കടയില്‍ നിന്നും വാങ്ങുന്ന പഫ്സ് പോലെ ഇരിക്കുന്നതിനു പഫ്സ് ഉണ്ടാക്കുന്ന റെഡിമേഡ് പേസ്ട്രി ഷീറ്റ് ആവശ്യമുണ്ട്. പിന്ന ഉള്ളില്‍ വെക്കുന്ന മസാല മുട്ടയാണ്‌. അതിനു വേണ്ടി മുട്ട പുഴുങ്ങി എടുക്കണം പിന്നെ സവാള, ഇഞ്ചി, മഞ്ഞള്‍പ്പൊടി, മുളക്പൊടി, മല്ലിപ്പൊടി, കുരുമുളക്പൊടി, ഗരംമസാല, എണ്ണ, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. അതുപോലെ ചെയ്തു നോക്കൂ. Courtesy: Mia kitchen.

     

  • രുചികരമായ വെജിറ്റബിള്‍ ഫ്രൈഡ്‌ റൈസ് ഉണ്ടാക്കാന്‍ പഠിക്കാം.

    രുചികരമായ വെജിറ്റബിള്‍ ഫ്രൈഡ്‌ റൈസ് ഉണ്ടാക്കാന്‍ പഠിക്കാം.

    വെജിറ്റബിള്‍ ഫ്രൈഡ്‌ റൈസ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇന്ന് നമുക്ക് വളരെ പെട്ടന്ന് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.. അതിനാവശ്യമുള്ള സാധനങ്ങള്‍.. ബസ്മതി റൈസ് കുതിര്‍ത്തത്, ബട്ടര്‍, നീളത്തില്‍ അറിഞ്ഞ പച്ചമുളക്, ബീന്‍സ്, ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, കശുവണ്ടി, ഉണക്ക മുന്തിരി, ഉപ്പ്, ഗരംമസാല, ക്യാരറ്റ്, വേവിച്ച ഗ്രീന്‍ ബീന്‍സ്, വെള്ളം, സവാള ഇത്രയുമാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Preethy’s Manna Kitchen

     

  • ഒട്ടും കയ്പ്പില്ലാതെ നാരങ്ങാ അച്ചാര്‍ ഇടാം

    ഒട്ടും കയ്പ്പില്ലാതെ നാരങ്ങാ അച്ചാര്‍ ഇടാം

    അച്ചാര്‍ മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. അതില്‍ നാരങ്ങാ അച്ചാറിനാണ് കൂടുതല്‍ പ്രിയം. പലരും നാരങ്ങാ അച്ചാര്‍ ഇടുമ്പോള്‍ നാരങ്ങ തൊലിയുടെ കയ്പ്പ് ഉണ്ടാവാറുണ്ട്. അത് മാറ്റുന്നതിനുള്ള മാര്‍ഗ്ഗം ആണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. വീഡിയോ കണ്ട ശേഷം നിങ്ങളും അതുപോലെ ട്രൈ ചെയ്തു നോക്കൂ. ഒട്ടും കയ്പ്പില്ലാത്ത നാരങ്ങാ അച്ചാര്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം. ഈ വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. അവര്‍ക്കും ഉപകാരപ്പെടും. Courtesy: Help me Lord

     

  • കണവ/കൂന്തൽ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം

    കണവ/കൂന്തൽ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം

    നീരാളികളുടെ വർഗ്ഗത്തിൽ പെട്ട കൂന്തൽ അഥവാ സ്ക്വിഡ് മനുഷ്യരുടെ ഇഷ്ടഭോജനമാണ്. എട്ടു കൈകളും രണ്ടു ടെൻറിക്കിളുകളും ഇവയ്ക്കുണ്ട്. തലയുടെ വശങ്ങളിലാണ് ഇവയുടെ കണ്ണുകൾ. കണവ / കൂന്തൽ ശെരിക്കു വൃത്തിയാക്കാന്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. എങ്ങനെയാണ് കൂന്തൽ വൃത്തിയാക്കുന്നത് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് മനസ്സിലാക്കൂ. നിങ്ങള്‍ ഇതുപോലെ ആണോ വൃത്തിയാക്കുന്നത് എന്ന് നോക്കൂ. വീഡിയോ കണ്ട ശേഷം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. പലര്‍ക്കും ഉപകാരപ്പെടും. Courtesy: Cooking at mayflower.

     

  • രുചികരമായ പക്കാവട എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    രുചികരമായ പക്കാവട എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    വൈകിട്ട് ചായയോടൊപ്പം കഴിക്കാന്‍ പറ്റിയ ഒന്നാണ് പക്കാവട. നല്ല ക്രിസ്പി ആയതുകൊണ്ട് എല്ലാവര്‍ക്കും ഇത് ഇഷ്ടമാണ്. കടയില്‍ നിന്നും വാങ്ങുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ നല്ല രുചികരമായ പക്കാവട ഉണ്ടാക്കാവുന്നതാണ്. ഇതിനു വേണ്ട സാധനങ്ങള്‍ കടല മാവ് ഒരു കപ്പ്, അരിപ്പൊടി അരക്കപ്പ്, മുളകുപൊടി, കായപ്പൊടി, ആവശ്യത്തിനു എണ്ണ, ആവശ്യത്തിനു ഉപ്പ്, വെള്ളം, കറിവേപ്പില ഇത്രയുമാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു ചെയ്തു നോക്കൂ. Courtesy: Rani’s Kitchen