Blog

  • ചിക്കന്‍ റോസ്റ്റ് തയ്യാറാക്കാം.

    ചിക്കന്‍ റോസ്റ്റ് തയ്യാറാക്കാം.

    നല്ല ടേസ്റ്റി ആയിട്ടുള്ള ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കിയാലോ? അതിനു വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചിക്കന്‍ 750 ഗ്രാം, ഉള്ളി 3, തക്കാളി 1, ഇഞ്ചി, വെളുത്തുള്ളി 2, പെരുഞ്ചീരകം 1tsp, മഞ്ഞള്‍പൊടി 1 tsp, പച്ചകടുക് 1/2tsp, മല്ലിപ്പൊടി 2 1/2 tsp, കാശ്മീരി മുളകുപൊടി 3 tsp, ഗരംമസാല 1 tsp, കുരുമുളക് 1 tsp, ടൊമാറ്റോ കെച്ചപ്പ് 2 tbsp, എണ്ണ, ഉപ്പ്, കറിവേപ്പില ഇത്രയുമാണ്. എങ്ങനെയാണ് തയ്യാര്‍ ചെയ്യേണ്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കി ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മടിക്കരുത്. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Biji’s Kitchen

     

  • കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്

    കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്

    ആലപ്പുഴ കുമരകം സ്പെഷ്യല്‍ ആയ കരിമീന്‍ വാഴയിലയിൽ പൊള്ളിച്ചത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നൊക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: കരിമീന്‍ വലുത്, ചുവന്നുള്ളി അരിഞ്ഞത്, തക്കാളി ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി ചതച്ച് എടുത്തത്‌, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, മുളകുപൊടി, മസാല, പേരും ജീരകം, മഞ്ഞള്‍പൊടി, കായം, തേങ്ങാപ്പാല്‍, നാരങ്ങാ നീര്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Pachakalokam.

     

  • പൊതിച്ചോര്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

    പൊതിച്ചോര്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

    പൊതിച്ചോര്‍, ഓര്‍ക്കുമ്പോഴേ ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ആണ് പലര്‍ക്കും. പണ്ട് അമ്മ ഉണ്ടാക്കി സ്കൂളില്‍ തന്നു വിട്ടിരുന്ന പൊതിച്ചോര്‍ തുറക്കുമ്പോള്‍ വരുന്ന ആ ഒരു മണം ഇന്നും ഓര്‍ക്കുമ്പോള്‍ നമ്മുടെ മൂക്കില്‍ അലയടിക്കും. പൊതിച്ചോര്‍ ഒന്ന് ഉണ്ടാക്കി നോക്കിയാലോ? നല്ല വാഴയില തുമ്പ് വെട്ടി തീയില്‍ വാട്ടി എടുക്കുക. അതില്‍ നല്ല ചൂട് ചോറും ചമ്മന്തിയും പപ്പായ തോരനും മുട്ടയും മീന്‍ പൊരിച്ചതും അച്ചാറും വെച്ച് പൊതിഞ്ഞെടുക്കുക എന്നിട്ട് ഒരു പേപ്പറില്‍ കൂടി പൊതിഞ്ഞെടുക്കണം. ഇത് ഒരു അഞ്ച് മണിക്കൂര്‍ കഴിഞ്ഞു തുറന്നു നോക്കുക. പൊതിച്ചോറിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറും. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് ചെയ്തുനോക്കൂ. Courtesy: Garam Masala

     

  • ബാക്കി വരുന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ്‌ ഇടിയപ്പം ഉണ്ടാക്കാം

    ബാക്കി വരുന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ്‌ ഇടിയപ്പം ഉണ്ടാക്കാം

    നമ്മുടെ വീട്ടില്‍ കഴിച്ചു കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഉപയോഗിച്ച് പല വിധത്തില്‍ ഉള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം നമ്മള്‍ മുന്പ് പരിചയപ്പെട്ടിട്ടുണ്ട് .ഇന്നും അതുപോലെ നമുക്കെല്ലാം പ്രീയപ്പെട്ട ഒരു വിഭവം ആയ ഇടിയപ്പം അത് മിച്ചം വരുന്ന ചോറ് ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്നാണ് പരിചയപ്പെടുതുന്നത് .ഒട്ടു മിക്ക വീടുകളിലും ചോറ് മിച്ചം വരും .ഇനി അഥവാ മിച്ചം വരാറില്ല എങ്കില്‍ ഇന്ന് വൈകിട്ട് ചോറ് ഇടുമ്പോ ഒരു അല്‍പ്പം കൂടുതല്‍ അരി ഇട്ടോള് അപ്പൊ നാളെ രാവിലത്തെ പ്രഭാത ഭക്ഷണം ഇടിയപ്പം ഉണ്ടാക്കാം .ഇത് എല്ലാവരും ട്രൈ ചെയ്ത് അഭിപ്രായം പറയണം കേട്ടോ .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഒപ്പം ഷെയര്‍ ചെയാനും മറക്കല്ലേ .ചോറ് ഉപയോഗിച്ച് ഇടിയപ്പം ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതേ രീതിയില്‍ ഉണ്ടാക്കുക .

  • ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പലരും ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശെരിക്കു ദോശയുടെ പരുവത്തിന് അല്ല മാവ് അരച്ചെടുക്കുന്നത്. ശെരിയായ പരുവത്തിന് മാവു കിട്ടിയാല്‍ മാത്രമേ നല്ല രുചിയുള്ളതും ഭംഗിയുള്ളതുമായ ദോശ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അതിനു വേണ്ട സാധനങ്ങള്‍: 3 കപ്പ് പച്ചരി, 1 കപ്പ് ഉഴുന്ന്, പച്ചരിയും ഉഴുന്നും നന്നായി കഴുകി കുതിര്‍ക്കാന്‍ വെക്കുക, ഉഴുന്നിലേക്ക് അല്പം ഉലുവ ഇടുക, ഇത് രണ്ടും വേറെ വേറെയായി അരച്ചെടുത്ത് യോജിപ്പിക്കുക. ഇത് പുളിക്കാനായി അടച്ചു വെക്കണം. വിശദമായി കാണുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: GrandmasMenu Recipes

     

  • കൊതിയൂറും നെല്ലിക്ക അച്ചാർ ഉണ്ടാക്കുന്നത്‌ കാണാം

    കൊതിയൂറും നെല്ലിക്ക അച്ചാർ ഉണ്ടാക്കുന്നത്‌ കാണാം

    മലയാളികള്‍ക്ക് അച്ചാര്‍ വളരെ പ്രിയമാണ്. നാരങ്ങാ അച്ചാര്‍, മീന്‍ അച്ചാര്‍, നെല്ലിക്ക അച്ചാര്‍, മാങ്ങാ അച്ചാര്‍ അങ്ങനെ പലതു വെച്ചും അച്ചാര്‍ ഇടാറുണ്ട്. ഇവിടെ രുചികരമായ നെല്ലിക്ക അച്ചാര്‍ ഇടുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനു കുറച്ചു നെല്ലിക്ക പിന്നെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പൊടി, കായം, കാശ്മീരി മുളകുപൊടി, ഉലുവപൊടി, കുറച്ച് കറിവേപ്പില, വിനാഗിരി, എണ്ണ, ഉപ്പ്. ഇത്രയുമാണ് വേണ്ടത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കൂ. രുചികരമായ ഈ നെല്ലിക്ക അച്ചാര്‍ നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy:
    Biji’s Kitchen

     

  • രുചികരമായ പാൽ കൊഴുക്കട്ട / പാല്‍ പിടി

    രുചികരമായ പാൽ കൊഴുക്കട്ട / പാല്‍ പിടി

    രുചികരമായ പാൽ കൊഴുക്കട്ട അല്ലെങ്കില്‍ പാല്‍ പിടി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നൊക്കാം. പലര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അമ്മമാര്‍ ഉണ്ടാക്കുന്ന പാല്‍ കൊഴുക്കട്ട എന്ന പാല്‍ പിടി. ഇത് ഉണ്ടാക്കുന്നതിനു ഒരു കപ്പ് അരിപ്പൊടി അല്പം ഉപ്പ് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു കുഴച്ചെടുക്കണം. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കണം ഇത് തിളച്ച വെള്ളത്തിലിട്ട് രണ്ടാം പാലും മാവ് കലക്കിയ വെള്ളവും ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുറുക്കി എടുക്കണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കൂ. അതുപോലെ നിങ്ങളും ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Anu’s Kitchen Recipes in Malayalam.