Blog

  • തക്കാളിപ്പച്ചടി എങ്ങനെ രുചികരമായി തയ്യാറാക്കാം

    തക്കാളിപ്പച്ചടി ചേരുവകള്‍ :തക്കാളി (നന്നായി പഴുത്തത്)- 4 എണ്ണം, തൈര് (പുളിയില്ലാത്തത്)- 2 കപ്പ്, തേങ്ങ (ചിരകിയത്)- 2 കപ്പ്, വെളിച്ചെണ്ണ- 4 ടീസ്പൂണ്‍, പച്ചമുളക്- 6 എണ്ണം, ജീരകം- 2 നുള്ള്, കടുക്- 1 1/2 ടീസ്പൂണ്‍, കറിവേപ്പില- 2 തണ്ട്, ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം: തക്കാളി കഷ്ണങ്ങളാക്കി വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ചെടുത്ത് തൈരില്‍ കലക്കി വെയ്ക്കുക. തക്കാളി വെന്ത് വെള്ളം വറ്റിയതിന് ശേഷം അതിലേക്ക് കലക്കിയ തൈര് ഒഴിക്കുക.

    തൈര് തിളച്ചുവരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം. ഇതിലേക്ക് കടുക് പൊട്ടിച്ചത് ചേര്‍ക്കുക, എല്ലാവരും ചെയ്തു നോക്കുക എല്ലാവരും ഷെയര്‍ ചെയ്യുക കൂടുതല്‍ രുചികരമായ റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ തട്ടുകട പേജ് ലൈക്ക് ചെയ്യുക.

  • ഉണക്കമുന്തിരി അച്ചാർ; തയ്യാറാക്കുന്നത് പൊന്നമ്മ ബാബു

    ഉണക്കമുന്തിരി അച്ചാർ; തയ്യാറാക്കുന്നത് പൊന്നമ്മ ബാബു

    അച്ചാറുകള്‍ പൊതുവേ മലയാളികള്‍ക്ക് വളരെ പ്രിയങ്കരമാണ്. നാരങ്ങാ അച്ചാര്‍, മാങ്ങാ അച്ചാര്‍, മീന്‍ അച്ചാര്‍, നെല്ലിക്ക അച്ചാര്‍ അങ്ങനെ പല സാധങ്ങള്‍ വെച്ചും അച്ചാര്‍ ഉണ്ടാക്കാറുണ്ട്. ഇവിടെ മലയാളികളുടെ പ്രിയങ്കരിയായ നടി പൊന്നമ്മ ബാബു ഒരു സ്പെഷ്യല്‍ അച്ചാര്‍ ഉണ്ടാക്കുന്നു. ഉണക്കമുന്തിരി അച്ചാര്‍! ഈ അച്ചാറില്‍ ശര്‍ക്കര കൂടി ചേര്‍ക്കുന്നത് കൊണ്ട് വളരെ രുചികരമായ ഉണക്കമുന്തിരി അച്ചാര്‍ എല്ലാവര്‍ക്കും ഇഷ്ടമാവും. എങ്ങനെയാണ് ഉണക്കമുന്തിരി അച്ചാര്‍ ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കൂ. എല്ലാവരും ട്രൈ ചെയ്തു നോക്കണം. പോസ്റ്റ്‌ ഷെയര്‍ ചെയ്യൂ. Courtesy: Ponnammababu Official

     

  • റസ്റ്റോറന്‍റ് സ്റ്റൈലില്‍ സമൂസ ഉണ്ടാക്കാം.

    റസ്റ്റോറന്‍റ് സ്റ്റൈലില്‍ സമൂസ ഉണ്ടാക്കാം.

    സമൂസ പലര്‍ക്കും ഇഷ്ടമുള്ള ഒരു നാലുമണി പലഹാരമാണ്. ചിക്കന്‍ സമൂസ വെജിറ്റബിള്‍ സമൂസ അങ്ങനെ പലതരം സമൂസകള്‍ ഉണ്ട്. ഇവിടെ വെജിറ്റബിള്‍ സമൂസ ഉണ്ടാക്കുന്നത്‌ എങ്ങനെയാണെന്ന് നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഉള്ളില്‍ നിറയ്ക്കുന്നതിനു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് അരകപ്പ്, കോളിഫ്ലവര്‍ അരകപ്പ്, ഗ്രീന്‍പീസ് അരകപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് അരകപ്പ്, ഉള്ളി ഒരുകപ്പ്, ഇഞ്ചിപേസ്റ്റ് 1tsp, വെളുത്തുള്ളി പേസ്റ്റ് 1tsp, പച്ചമുളക് 4-5 എണ്ണം അരിഞ്ഞത്, മഞ്ഞള്‍പൊടി കാല്‍ tsp, മുളകുപൊടി 1tsp, ഗരംമസാല അരtsp, ഉപ്പ്, കറിവേപ്പില, മല്ലിയില. കവറിംഗിനു മൈദ 1 കപ്പ്, നെയ്യ് 1tsp, ഉപ്പ്, വെള്ളം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. Courtesy: Garam Masala.

     

  • ഊണിനൊപ്പം കഴിക്കാന്‍ വഴുതനങ്ങ ഉപയോഗിച്ച് കിടിലനൊരു ഐറ്റം


    ഇനിപ്പറയുന്നക്കെയാണ് സ്വാദിഷ്ടമായ വിഭവം തയാറാക്കാന്‍ വേണ്ടത്.

    വഴുതനങ്ങ – രണ്ടെണ്ണം (ഉണ്ടവഴുതനയും വയലറ്റും നിറമുള്ളവ)

    ചെറിയ ഉള്ളി – 45 എണ്ണം

    ചുവന്നമുളക് – 56 എണ്ണം

    ഗരംമസാല – അര ടീസ്പൂണ്‍

    മല്ലിപ്പൊടി – അര ടീസ്പൂണ്‍

    കറിവേപ്പില – ഒരു പട്ട ( പൊടിപൊടിയായി അരിഞ്ഞത് )
    വിനാഗിരി – ഒരു ടീസ്പൂണ്‍

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്.

    പാകം ചെയ്യുന്ന വിധം

    വഴുതനങ്ങ വത്തില്‍ ചെറുതായി അരിഞ്ഞുവയ്ക്കുക. രണ്ടു മുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ വിന്നാഗിരിയും ഉപ്പും കൂട്ടി അരച്ച് അരിഞ്ഞ കറിവേപ്പിലയും ചേര്‍ത്ത് വഴുതനങ്ങയില്‍ പുരട്ടി അരമണിക്കൂര്‍ വച്ച് എണ്ണയില്‍ വഴറ്റി അരപ്പ് നന്നായി കഷണത്തില്‍ പിടിക്കുമ്പോള്‍ മൊരിഞ്ഞശേഷം വാങ്ങി ഉപയോഗിക്കുക.

  • മിനിട്ടുകള്‍ കൊണ്ട് സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കാം

    മിനിട്ടുകള്‍ കൊണ്ട് സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കാം

    നമ്മള്‍ പല തരത്തിലുള്ള മസാലകള്‍ ഉണ്ടാക്കാറുണ്ട് ചിക്കന്‍ മസാല ,മട്ടന്‍ മസാല പനീര്‍ മസാല എന്നിങ്ങനെ പോകുന്നു മസാലകളുടെ ലിസ്റ്റ് .എന്നാല്‍ ഇവയൊക്കെ ഉണ്ടാക്കാന്‍ കൂടുതല്‍ സമയം വേണം അദ്വാനം വേണം, എന്നാല്‍ വളരെ പെട്ടെന്ന് വളരെ രുചികരമായി ആര്‍ക്കും കഴിക്കാവുന്ന ഒരു മസാല കറി ഉണ്ടാക്കണം എന്ന് പറഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ സാധിക്കുന്ന ഏറ്റവും രുചികരമായ വിഭവം ഉരുളക്കിഴങ്ങ് മസാല ആയിരിക്കും .അതുകൊണ്ട് ഇന്ന് നമുക്ക് വളരെ എളുപ്പത്തില്‍ സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മസാല എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .ഇത് ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും എല്ലാം വളരെ വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതുപോലെ തയാറാക്കി അഭിപ്രായം പറയുക .സുഹൃത്തുക്കളുടെ അറിവിലേക്കായി മറക്കാതെ ഷെയര്‍ ചെയുക .

     

  • സ്വാദിഷ്ടമായ വെട്ടുകേക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

    സ്വാദിഷ്ടമായ വെട്ടുകേക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

    നാട്ടിലെ ചായക്കടകളില്‍ ഏറ്റവും കൂടുതലായി കാണുന്ന സ്വാദിഷ്ടമായ ഒരു വിഭവം ആണ് വെട്ടുകേക്ക്.മറ്റു പലഹാരങ്ങള്‍ പോലെ ഉണ്ടാക്കി വെച്ചാല്‍ എളുപ്പം കേടു വരില്ല എന്നൊരു ഗുണം കൂടി ഉണ്ട് വെട്ടുകേക്കിന്.നമ്മള്‍ എല്ലാവരും ചായക്കടയില്‍ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട് എങ്കിലും ആരും തന്നെ വീട്ടില്‍ ഉണ്ടാക്കിയിരിക്കാന്‍ സാധ്യത കുറവാണ്.ചേരുവ അറിയാത്തതും ഉണ്ടാക്കാന്‍ പാടാണ് എന്ന ചിന്തയും ആണ് ഇത് ഉണ്ടാക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത് .എന്നാല്‍ പിന്നെ ഇന്ന് നമുക്ക് വളരെ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് പഠിച്ചാലോ ?ഇത് ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട് .അത് നോക്കി അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയാനും മറക്കല്ലേ .ഒപ്പം സുഹൃത്തുക്കള്‍ക്കായി മറക്കാതെ ഷെയര്‍ ചെയുക .അപ്പൊ ശരി ബോറടിപ്പിക്കുന്നില്ല വീഡിയോ കണ്ടോളു .

     

  • നെല്ലിക്ക & മുന്തിരി വൈന്‍ വീട്ടില്‍ ഉണ്ടാകുന്ന വിധം

    നെല്ലിക്ക & മുന്തിരി വൈന്‍ വീട്ടില്‍ ഉണ്ടാകുന്ന വിധം

    ഇന്ന് നമുക്ക് രണ്ടു വ്യത്യസ്തങ്ങള്‍ ആയ  വൈനുകള്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം  . നെല്ലിക്ക വൈനും. മുന്തിരി വൈനും.ആദ്യം നമുക്ക് നെല്ലിക്ക വൈന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    നെല്ലിക്ക – രണ്ടു കിലോഗ്രാം

    പഞ്ചസാര – ഒന്നര കിലോഗ്രാം

    വെള്ളം – 5 ലിറ്റര്‍

    യീസ്റ്റ് – ഒരു ടീസ്പൂണ്‍

    പഞ്ചസാര കരിക്കുവാന്‍ – അര കപ്പ് (ആവശ്യമെങ്കില്‍)

    പാകം ചെയ്യുന്ന വിധം

    നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി 5 ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുക്കുക. ഇതില്‍നിന്ന് 4 കപ്പ് വെള്ളമെടുത്ത് അതില്‍ ഒന്നര കിലോ പഞ്ചസാരയിട്ട് തിളപ്പിച്ച് പാനിയാക്കി അരിച്ചെടുക്കുക. നെല്ലിക്ക കെട്ടഴിച്ച് കുരുകളഞ്ഞ് ഒരു ഭരണിയിലാക്കി അതിലേക്ക് യീസ്റ്റ്, പഞ്ചസാരപ്പാനി, നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം എന്നിവയിട്ട് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് 5 മിനിറ്റുനേരം നല്ലതുപോലെ ഇളക്കണം. 21ാം ദിവസം അരിച്ചു മട്ടുമാറ്റി വീണ്ടും 21 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം. കളര്‍ വേണമെങ്കില്‍ പഞ്ചസാര കരിച്ചു ചേര്‍ത്താല്‍മതി.
    പഞ്ചസാര കരിച്ചെടുക്കുന്ന വിധം

    പാത്രം അടുപ്പത്തുവച്ച് വെള്ളം വറ്റിച്ചതിലേക്ക് പഞ്ചസാരയിട്ട് തടിസ്പൂണ്‍കൊണ്ട് ഇളക്കുക. പഞ്ചസാര ചൂടാകുമ്പോള്‍ ചെറിയചെറിയ കുമിളകള്‍ വരാന്‍ തുടങ്ങും. കൂടക്കൂടെ ഇളക്കിക്കൊണ്ടിരിക്കണം. ചെറിയ ഉരുളകള്‍ ഉരുകി പതഞ്ഞു പൊങ്ങിവരുമ്പോള്‍ തിളച്ച വെള്ളം കുറേശ്ശ ഒഴിച്ച് പാനിയാക്കുക. വെള്ളം പാനിയിലേക്ക് വീഴുമ്പോള്‍ ചെറിയ ശബ്ദം ഉണ്ടാകും. വെള്ളം ഒഴിക്കുന്നതോടൊപ്പം ഇളക്കിക്കൊണ്ടിരിക്കണം. പതഞ്ഞുവരുന്നത് നില്‍ക്കുമ്പോള്‍ അത് സിറപ്പ് പാകമാകും.

    ഇനി നമുക്ക് മുന്തിരി വൈന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.

    കുരുവുള്ള കറുത്ത മുന്തിരി – 2 കിലോഗ്രാം,

    പഞ്ചസാര– 2 കിലോഗ്രാം,

    തിളപ്പിച്ചാറിയ വെള്ളം– മൂന്നു ലീറ്റർ,

    ഏലക്ക–12,

    കറുവാപ്പട്ട–5,

    ഗ്രാമ്പു–10,

    കഴുകി ഉണക്കിയ ഗോതമ്പ് – ഒരു പിടി,

    ബീറ്റ്റൂട്ട്– ഒരു ചെറിയ കഷണം,

    തയ്യാറാക്കുന്ന വിധം

    മുന്തിരി അരസ്പൂൺ മഞ്ഞൾപൊടി ചേർത്ത വെള്ളത്തിൽ പലവട്ടം കഴുകിയെടുത്തു കുട്ടയിൽ വാലാൻ വയ്ക്കുക. ഉണങ്ങിയ ഭരണിയിൽ മുന്തിരിയും പഞ്ചസാരയും ഇടകലർത്തി ഇടുക. ഇതിൽ മൂന്നു ലീറ്റർ വെള്ളം ചേർത്തു തുണികൊണ്ടു മൂടിക്കെട്ടി വയ്ക്കുക. വെള്ളം ഭരണിയുടെ വക്കിന്റെ ആറിഞ്ച് താഴെയെങ്കിലും നിൽക്കണം. അല്ലെങ്കിൽ തിളച്ചുതൂവും. തൊട്ടടുത്ത ദിവസം ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട എന്നിവ ചതച്ചതും ബീറ്റ്റൂട്ടും ഗോതമ്പും ചേർത്തിളക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ മൂടി തുറന്നു തടിത്തവികൊണ്ടു നന്നായി ഇളക്കണം. 25 ദിവസം കഴിഞ്ഞു പിഴിഞ്ഞ് അരിപ്പയിൽ അരിച്ചെടുത്ത് അതേ ഭരണിയിൽത്തന്നെ സൂക്ഷിക്കാം. 35–40 ദിവസം കഴിഞ്ഞു പിഴിഞ്ഞെടുക്കുന്നതാണു കൂടുതൽ നന്ന്. ഈ വൈൻ നാലോ അഞ്ചോ വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം

    വൈന്‍ കെട്ടി വയ്ക്കുമ്പോള്‍ പ്രത്യേകം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
    വായു കടക്കാതവിധം നല്ല അടപ്പുള്ള ഭരണി വേണം എടുക്കാന്‍
    എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഇളക്കാന്‍ ശ്രദ്ധിക്കണം

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ..പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.