തക്കാളിപ്പച്ചടി ചേരുവകള്‍ :തക്കാളി (നന്നായി പഴുത്തത്)- 4 എണ്ണം, തൈര് (പുളിയില്ലാത്തത്)- 2 കപ്പ്, തേങ്ങ (ചിരകിയത്)- 2 കപ്പ്, വെളിച്ചെണ്ണ- 4 ടീസ്പൂണ്‍, പച്ചമുളക്- 6 എണ്ണം, ജീരകം- 2 നുള്ള്, കടുക്- 1 1/2 ടീസ്പൂണ്‍, കറിവേപ്പില- 2 തണ്ട്, ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: തക്കാളി കഷ്ണങ്ങളാക്കി വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ചെടുത്ത് തൈരില്‍ കലക്കി വെയ്ക്കുക. തക്കാളി വെന്ത് വെള്ളം വറ്റിയതിന് ശേഷം അതിലേക്ക് കലക്കിയ തൈര് ഒഴിക്കുക.
തൈര് തിളച്ചുവരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം. ഇതിലേക്ക് കടുക് പൊട്ടിച്ചത് ചേര്‍ക്കുക, എല്ലാവരും ചെയ്തു നോക്കുക എല്ലാവരും ഷെയര്‍ ചെയ്യുക കൂടുതല്‍ രുചികരമായ റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ തട്ടുകട പേജ് ലൈക്ക് ചെയ്യുക.