അമരപ്പയർ തോരൻ

ചോറിന് ഒപ്പം കഴിക്കാൻ എന്തെല്ലാം കറികൾ ഉണ്ടെങ്കിലും കൂടെ കഴിക്കാനായി ഒരു തോരനോ മെഴുക്കുപുരട്ടിയോ നിർബന്ധമാണ്. ഈ അമരപ്പയർ തോരൻ റെസിപ്പി ഒന്ന് കണ്ടു നോക്കൂ.

INGREDIENTS

ചെറിയ ജീരകം ഒരു ടീസ്പൂൺ

സവാള അരക്കഷണം

പച്ച മുളക് 4

തേങ്ങാചിരവിയത്

അമരപ്പയർ

ഒലിവോയിൽ ഒരു ടേബിൾ സ്പൂൺ

കടുക് ഒരു ടീസ്പൂൺ

വറ്റൽ മുളക് 3

ഉപ്പ്

Preparation

മിക്സി ജാറിലേക്ക് ജീരകം സവാള പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക നാളികേരം ചിരവിയത് ചേർത്ത് ഒന്നുകൂടി ക്രഷ് ചെയ്യാം ഒരു ചീനച്ചട്ടിയിലേക്ക് എണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന അമരപ്പയർ ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക, പകുതി വേവ് ആകുമ്പോൾ നാളികേരം മിക്സ് ചേർക്കാം, ഇടയ്ക്കിടെ ഇളക്കി കൊടുത്ത് പാത്രം മൂടിവെച്ച് നന്നായി വേവിച്ചെടുക്കാം

റെസിപ്പി കാണാൻ വീഡിയോ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mammas malayali kitchen