Advertisement

പച്ചക്കറികൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ നാടൻ രുചിയിൽ ഒരു ചേനക്കറി, ഈ ചേന തീയൽ എല്ലാവർക്കും ഇഷ്ടമാകുന്ന രുചിയിലാണ് തയ്യാറാക്കിയിരിക്കുന്നത്

INGREDIENTS

ചേന -അരക്കിലോ

പച്ചമുളക് -രണ്ട്

കറിവേപ്പില

മഞ്ഞൾപ്പൊടി -ഒരു ടീസ്പൂൺ

ഉപ്പ്

വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

മല്ലി -ഒന്നര ടേബിൾസ്പൂൺ

ഉലുവ -അര ടീസ്പൂൺ

ഉണക്കമുളക് -പത്തെണ്ണം

തേങ്ങാ -1

ചെറിയുള്ളി -10

വെളിച്ചെണ്ണ

കടുക്

ഉണക്കമുളക്

കറിവേപ്പില

ചെറിയ ഉള്ളി

ആദ്യം തേങ്ങ വറുത്തരക്കാനുള്ള ചേരുവകൾ വറുത്തെടുക്കാം, ഇതിനായി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം മല്ലി ചേർത്തു കൊടുക്കാം മല്ലി എണ്ണയിൽ നന്നായി വറുത്തു കഴിഞ്ഞാൽ അടുത്തതായി ഉണക്കമുളക് ചേർക്കാം ഇതൊന്നു ചൂടായതിനു ശേഷം തേങ്ങാ ചിരവിയത് ചേർക്കാം കൂടെ കറിവേപ്പിലയും ചെറിയുള്ളിയും ചേർത്ത് തേങ്ങ നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കണം, ശേഷം ചൂടാറാനായി വയ്ക്കാം, ചൂട് നന്നായി പോയതിനു ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു മൺപാത്രത്തിൽ വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് ചേന വേവിക്കാം, വെന്തു കഴിയുമ്പോൾ പുളി വെള്ളവും പച്ചമുളകും ചേർക്കണം, ഇതിലേക്ക് തേങ്ങ അരപ്പു ചേർക്കാം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കണം അല്പം ശർക്കര ഉരുക്കിയതും ചേർക്കാം, നല്ലപോലെ തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി കടുക് കറിവേപ്പില ചെറിയുള്ളി എന്നിവ താളിച്ചു ചേർക്കാം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World