പച്ചമാങ്ങ ഒഴിച്ചു കറി

Advertisement

ഉച്ചയൂണിന് ഈ പച്ചമാങ്ങ ഒഴിച്ചു കറി ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട, ഈ ചേരുവകൾ കൂടെ ചേർത്താൽ കൂടുതൽ രുചികരമാവും…

INGREDIENTS

പച്ചമാങ്ങ -ഒന്ന്

ചെറിയുള്ളി -15

പച്ചമുളക് -4

വെളുത്തുള്ളി -4

വെളിച്ചെണ്ണ

മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

വെള്ളം

ഉപ്പ്

തേങ്ങ- രണ്ട് പിടി

ചെറിയ ജീരകം -കാൽ ടീസ്പൂൺ

കടുക്

കറിവേപ്പില

ഒരു മൺകലം അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം, ശേഷം ചെറിയുള്ളി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം അടുത്തതായി മാങ്ങ ചേർത്ത് കൊടുക്കാം, ഒന്ന് ചൂടാകുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, അടുത്തതായി ഇതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക, തേങ്ങ ചെറിയുള്ളി വെളുത്തുള്ളി ചുവന്നുള്ളി എന്നിവ ചേർത്ത് അരച്ചതിനുശേഷം ഇതിലേക്ക് ചേർക്കാം, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളച്ചതിനു ശേഷം തീ ഓഫ് ചെയ്യാം, അവസാനമായി കടുക് കറിവേപ്പില ചെറിയുള്ളി എന്നിവ വെളിച്ചെണ്ണയിൽ താളിച്ചു ഇതിലേക്ക് ചേർക്കാം

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World