വെജിറ്റബിൾ സാലഡ്

വെജിറ്റബിൾസ് കഴിക്കാൻ പൊതുവെ കുട്ടികൾക്ക് മടിയാണ്. എന്നാൽ ഇത്തരത്തിൽ ഒരു സാലഡ്
ഉണ്ടാക്കി കൊടുത്താൽ ആരായാലും കഴിച്ചു പോകും. വളരെ രുചികരമായ ഈ സാലഡ് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം

ചേരുവകൾ

•ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

•കുക്കുമ്പർ അരിഞ്ഞത് – ഒരു കപ്പ്

•ലട്ടൂസ് അരിഞ്ഞത് -രണ്ട് പിടി

•കോൺ വേവിച്ചത് – 1 കപ്പ്

•ചെറിയ തക്കാളി അരിഞ്ഞത് – ഒരു കപ്പ്

•മുട്ട പുഴുങ്ങിയത് – 3

•നാരങ്ങാനീര് – ഒരു ടീസ്പൂൺ •സോയാസോസ് – ഒരു ടീസ്പൂൺ

•കുരുമുളക് പൊടി – അര ടീസ്പൂൺ

•ഉപ്പ് – 1/4 ടീസ്പൂൺ

•ഒലിവ് ഓയിൽ – ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

•ഒരു പാനിലേക്ക് കുറച്ച് ഒലിവ് ഓയിൽ ഒഴിച്ചതിനു ശേഷം മുട്ട പുഴുങ്ങിയത് പകുതിയാക്കി മുറിച്ച് വെച്ചുകൊടുക്കാം. ഇതിലേക്ക് കുറച്ച് കുരുമുളകുപൊടിയും, ഉപ്പും ഇട്ട് രണ്ട് സൈഡും മറിച്ചിട്ട് ചെറുതായി മൊരിച്ചെടുക്കാം.

•നമ്മൾ അരിഞ്ഞുവെച്ച എല്ലാ വെജിറ്റബിൾസും ഒരു വലിയ പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും, കുരുമുളക് പൊടിയും, സോയാസോസും, ഒലിവ് ഓയിലും ചേർത്ത് വീണ്ടും ഇളക്കുക. ശേഷം നമ്മൾ തയ്യാറാക്കി വെച്ച മുട്ട കൂടെ അരിഞ്ഞ് ഇട്ടുകൊടുക്കാം. വീണ്ടും എല്ലാം കൂടി ഇളക്കി കൊടുക്കുക. പോഷകസമൃദ്ധമായ ഈ സാലഡ് വളരെ രുചികരമാണ്.

വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fusion Palace