Blog

  • ശുദ്ധമായ സാംബാര്‍ പൌഡര്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    ശുദ്ധമായ സാംബാര്‍ പൌഡര്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    സാമ്പാര്‍ എല്ലാവര്ക്കും വളരെ ഇഷ്ടം ആണ് വീട്ടില്‍ ഉണ്ടാക്കിയ സാമ്പാര്‍ എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളം ഊറും.ഏറ്റവും ഇഷ്ടം ആരുണ്ടാക്കുന്ന സാമ്പാര്‍ ആണ് എന്ന് ചോതിച്ചാല്‍ എല്ലാവരും പറയും മുത്തശി ഉണ്ടാക്കിയിരുന്ന സാമ്പാര്‍ ആരുന്നു ഏറ്റവും രുചിയുള്ളത് .ഇന്ന് സാമ്പാര്‍ ഉണ്ടാക്കിയാല്‍ ആ രുചി ഒന്നും കിട്ടുന്നില്ല എന്ന് .മുത്തശി ഉണ്ടാക്കിയിരുന്ന സാമ്പാറിന് രുചി കൂടാനുള്ള കാരണം പരസ്യമായ രഹസ്യം ആണ് .അവര്‍ സാമ്പാര്‍ തയാറാക്കിയിരുന്നത് വീട്ടില്‍ത്തന്നെ സാമ്പാര്‍ മസാല ഉണ്ടാക്കി ആയിരുന്നു .എന്നാല്‍ ഇന്ന് നമ്മള്‍ എളുപ്പ വഴികള്‍ തേടിപ്പോകുകയും സാമ്പാര്‍ പൊടി കടകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുകയും ചെയുന്നു .

    കടകളില്‍ നിന്നും നമ്മള്‍ പൊടികള്‍ വാങ്ങുമ്പോള്‍ നിര്‍മാതാക്കള്‍ അവരുടെ ലാഭത്തിനുവേണ്ടി പല കൃത്രിമ വസ്തുക്കളും അതില്‍ ചേര്‍ക്കുകയും അതുമൂലം അതുപയോഗിച്ചു സാമ്പാര്‍ തയാറാക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന രുചി അതിന് കിട്ടാതിരിക്കുകയും ചെയുന്നു .ഇതിന് ഒരേയൊരു പരിഹാരം നമുക്ക് ആവശ്യമായ മസ്സലക്കൂട്ടുകള്‍ വീട്ടില്‍ത്തന്നെ തയാറാക്കുക എന്നതാണ് .എന്നാല്‍ നമുക്കിന്ന് രുചികരമായ സാമ്പാര്‍ തയാറാക്കാന്‍ സഹായിക്കുന്ന സാമ്പാര്‍ കൂട്ട് വീട്ടില്‍ത്തന്നെ എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ .

     

    മുഴുവന്‍ മല്ലി-അര കപ്പ് ചുവന്ന മുളക്-15 ഉലുവ-1 ടീ സ്പൂണ്‍ കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍ ഉഴുന്നു പരിപ്പ്-1 ടേബിള്‍ സ്പൂണ്‍ കായം-1 കഷ്ണം കറിവേപ്പില-രണ്ടു തണ്ട് ജീരകം-അര ടീ സ്പൂണ്‍ ഒരു ചീനച്ചട്ടി ചൂടാക്കണം. ഇതിലേക്ക് മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവയിട്ടു വറുത്തെടുക്കണം. ഇത് നീക്കി വയ്ക്കുക. അല്‍പം വെളിച്ചെണ്ണയൊഴിച്ച് കായം വറുത്തെടുക്കാം. ഇത് ഒരുവിധം പാകമാകുമ്പോള്‍ ഇതിലേക്ക് ഉലുവയിട്ടും വറുത്തെടുക്കുക.

    ഇത് മാറ്റി വയ്ക്കാം. പിന്നീട് ചുവന്ന മുളക് ഇതേ രീതിയില്‍ വറുത്തെടുക്കാം. കറിവേപ്പിലയും നല്ലപോലെ വറുക്കുക. തണുത്തു കഴിയുമ്പോള്‍ എല്ലാ മസാലകളും ചേര്‍ത്ത് നല്ലപോലെ പൊടിച്ചെടുക്കാം. ഇത് ചൂടാറിയ ശേഷം ഒരു ടിന്നിലിട്ട് അടച്ചു വയ്ക്കുക. സാമ്പാറുണ്ടാക്കുമ്പോള്‍ റെഡിമെയ്ഡ് പൊടികള്‍ക്ക് പകരം ഇത് ഉപയോഗിച്ചു നോക്കൂ. സാമ്പാറിന് നല്ല നാടന്‍ രുചി ലഭിയ്ക്കുന്നത് രുചിച്ചറിയാം. മേമ്പൊടി സാമ്പാര്‍ പൊടിയുണ്ടാക്കുമ്പോള്‍ മല്ലിയും മുളകും നല്ലപോലെ വറുക്കണം. മുഴുവന്‍ കായം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് വറുത്ത് വേറെ പൊടിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

    ഈസി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • അച്ചപ്പം ഉണ്ടാക്കി നോക്കാം

    അച്ചപ്പം ഉണ്ടാക്കി നോക്കാം

    അച്ചപ്പം പഴയ കാലം മുതല്‍ക്കേ ഉള്ള നാടന്‍ സ്നാക്സ് ആണ്. മിക്കവര്‍ക്കും അച്ചപ്പം ഇഷ്ടമാണ്. ഇത് ഉണ്ടാക്കുന്നതിനു അച്ച് നിര്‍ബന്ധമാണ്. അച്ചപ്പം ഉണ്ടാക്കുന്നതിനു എന്തൊക്കെ സാധനങ്ങള്‍ വേണം എന്ന് നോക്കാം. മൈദ അര കപ്പ്, അരിപ്പൊടി അര കപ്പ്, മുട്ട ഒരെണ്ണം, എള്ള് ഒരു tspn, ജീരകം അര tspn, തേങ്ങാപ്പാല്‍ ഒരു കപ്പ്, പഞ്ചസാരപ്പൊടി 3 tbsp, എണ്ണ, ഉപ്പ്. എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് അതുപോലെ ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Garam Masala.

     

  • വീക്കെന്‍ഡ് കുക്കിംഗ് ചിക്കന്‍ മഷ്രൂം പൈ

    വീക്കെന്‍ഡ് കുക്കിംഗ് ചിക്കന്‍ മഷ്രൂം പൈ

    വളരെ സിമ്പിള്‍ ആയ ഒരു ഡിഷ് ആണ് ഇന്ന് വീക്ക് എന്‍ഡ് കുക്കിംഗ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവിടെയുള്ള ഏതു റെസ്റ്റോറന്റില്‍ പോയാലും കാണാന്‍ പറ്റുന്ന ഒരു വിഭവം ആണ് പൈ ഡിഷുകള്‍. ഇത് പല ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നു എന്ന് മാത്രം. ഇവിടെ ഞാന്‍ പരിചയപെടുത്തുന്നത് ചിക്കന്‍ മഷ്രൂം പൈ ആണ്.

    ചേരുവകള്‍

    ചിക്കന്‍ 500 ഗ്രാം

    മഷ്രൂം 150 ഗ്രാം

    സ്പ്രിംഗ് ഓനിയന്‍ 1 ബഞ്ച്

    Thyme 1 പിഞ്ച്

    ക്രീം fraiche 1 ടേബിള്‍ സ്പൂണ്‍

    ബട്ടര്‍ ഗ്രാം

    ഒലിവ് ഓയില്‍ 10ml

    ജാതിക്കാ (nutmeg) 1/ 4 എണ്ണം േ്രഗറ്റ് ചെയ്തത്

    ഫ്‌ളോര്‍ 20 ഗ്രാം

    ചിക്കന്‍ സ്റ്റോക്ക് 200 ml

    പെപ്പര്‍ 1 ടീസ്പൂണ്‍

    ഉപ്പ് ആവശ്യത്തിന്

    പഫ് പാസ്ട്രി 1 റോള്‍

    പാചകം ചെയ്യുന്ന വിധം

    ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി അതിലേക്ക് ചിക്കന്‍ ഇട്ടു കുക്ക് ചെയ്യുക. ചിക്കന്‍ പകുതി കുക്ക് ആയി കഴിയുമ്പോള്‍ സ്പ്രിംഗ് ഒനിയന്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് Thyme, ബേലീഫ്, ജാതിക്കാ േ്രഗറ്റ് ചെയ്തത്, പെപ്പര്‍ പൗഡര്‍, ബട്ടര്‍, ഫ്‌ലൗര്‍, ക്രീം fraiche എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറഞ്ഞ തീയില്‍ നല്ല കട്ടിയുള്ള ഒരു മിശ്രിതം ആക്കി എടുക്കുക. ഓവന്‍ 200 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. ഈ മിശ്രിതം ഒരു ബേക്കിംഗ് ഡിഷിലേയ്ക്ക് മാറ്റി പഫ് പാസ്ട്രി കൊണ്ട് കവര്‍ ചെയ്യുക. അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പാസ്ട്രിക്ക് മുകളില്‍ പുരട്ടുക. ചൂടായ ഓവനില്‍ 15 മിനുട്ട് ബേക്ക് ചെയ്തു ഒരു സെര്‍വിംഗ് പ്ലേറ്റിലേയ്ക്ക് മുറിച്ചു മാറ്റി സൈഡ് സലാഡിന്റെ കൂടെ വിളമ്പുക.

  • പുരുഷന്‍മാര്‍ക്ക് ആയി കുറച്ച് കുക്കിംഗ് ടിപ്സ്

    പുരുഷന്‍മാര്‍ക്ക് ആയി കുറച്ച് കുക്കിംഗ് ടിപ്സ്

    സാധാരണയായി സ്ത്രീകളാണ് പലപ്പോഴും പാചകത്തില്‍ പൊടിക്കൈകള്‍ക്കായി കാത്തു നില്‍ക്കുന്നത്. എന്നാല്‍ ഇന്ന് വിവാഹം കഴിയാത്ത പുരുഷന്‍മാര്‍ ഒറ്റക്ക് താമസിക്കുമ്ബോള്‍ ശരിക്കും പെടുന്നതും പലപ്പോഴും പാചകത്തിന്റെ മുന്നിലാണ്. എന്നാല്‍ ഇന് തനിച്ച്‌ താമസിക്കുന്ന അവിവാഹിതരായ ചെറുപ്പക്കാര്‍ക്കും ചെയ്യാവുന്ന ചില പാചക പൊടിക്കൈകള്‍ ഉണ്ട്.
    ഇത്തരം പൊടിക്കൈകള്‍ കൊണ്ട് പാചകം ഉഷാറാക്കാം. അതിലുപരി സമയവും ലാഭിക്കാവുന്നതാണ്. എന്തൊക്കെ പൊടിക്കൈകളാണ് ബാച്ചിലേഴ്സിന് പാചകത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

    പോഷകഗുണമുള്ള വസ്തുക്കള്‍ വാങ്ങാം
    തിരക്കിനിടയില്‍ പാചകം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ക്കാണ് ഇത്. പാല്‍, ധാന്യങ്ങള്‍, ഓട്ട്സ് എന്നിവ വാങ്ങുക. അവ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നവയും വളരെ പോഷകഗുണമുള്ളവയുമാണ്. ഇത് ആരോഗ്യത്തിനും വളരെ ഫലപ്രദം.

    ലഘുഭക്ഷണങ്ങള്‍
    ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വാങ്ങുക. ഫ്രിഡ്ജില്‍ ധാരാളം പച്ചക്കറികളും സാലഡുകളും സൂക്ഷിക്കുക. ഇവ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.

    പാല്‍ കൂടുതല്‍ വാങ്ങാതിരിക്കുക


    പാല്‍ വാങ്ങിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത് ഇത് കൂടുതല്‍ ദിവസത്തേക്ക് വാങ്ങിക്കരുത് എന്നതാണ്. ടെട്ര പായ്ക്കിലുള്ള, ചെറിയ അളവിലുള്ള പാല്‍ വാങ്ങുന്നത് പോഷകമൂല്യം ഉറപ്പാക്കും.

    ഫ്രഷ് ആയ പച്ചക്കറികള്‍


    ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. ഇവ പോഷകമൂല്യമുള്ളത് നോക്കി വാങ്ങിക്കാവുന്നതാണ്. അതാണ് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം

    ജ്യൂസര്‍ വാങ്ങാം


    ഒരു ഹാന്‍ഡ് മിക്സര്‍ അല്ലെങ്കില്‍ ജ്യൂസര്‍ വാങ്ങുക. ഇവ ഉപയോഗിച്ച്‌ ആരോഗ്യകരമായ മില്‍ക്ക് ഷേക്കുകളും സ്മൂത്തികളും കലോറി കുറഞ്ഞ വേനല്‍ക്കാല പാനീയങ്ങളും തയ്യാറാക്കാനാവും.

    ടോസ്റ്റര്‍ വാങ്ങാം


    ഒരു ടോസ്റ്റര്‍ വാങ്ങുക. ടോസ്റ്റ് ചെയ്ത ബ്രെഡ് അല്ലെങ്കില്‍ ബണ്ണ് ബട്ടറോ വീട്ടില്‍ തയ്യാറാക്കിയ സോസോ ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.കഞ്ഞി കഴിക്കുന്നത് വേഗത്തില്‍ നിങ്ങളുടെ വയര്‍ നിറയ്ക്കും. ഇത് ആരോഗ്യകരവുമാണ്. റാഗി, ഉണക്കലരി, സൂചി, റവ എന്നിവ കൊണ്ടുള്ള കഞ്ഞി തയ്യാറാക്കാം.

    മുട്ട ഒലീവ് ഓയില്‍ ചേര്‍ത്ത്
    മുട്ട ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഫ്രൈ ചെയ്യുകയോ, പൊരിക്കുകയോ ചെയ്യാം.

    പഴുത്ത പഴം


    പഴുത്തുകൊണ്ടിരിക്കുന്ന അവസ്ഥയിലുള്ള പഴങ്ങളും, ഫ്രഷായ പച്ചക്കറികളും വാങ്ങുക. അല്പം മാത്രം പഴുത്തവ കൂടുതല്‍ കാലം കേടാകാതെയിരിക്കും.
    source: boldsky

  • തേങ്ങാപ്പാല്‍ ചേര്‍ത്ത് സ്വാദിഷ്ടമായ മീന്‍ കറി ഉണ്ടാക്കുന്ന വിധം

    തേങ്ങാപ്പാല്‍ ചേര്‍ത്ത് സ്വാദിഷ്ടമായ മീന്‍ കറി ഉണ്ടാക്കുന്ന വിധം

    നമ്മള്‍ എല്ലാവരും മീന്‍ ഉപയോഗിച്ച് പല രുചിയില്‍ പല വിഭവങ്ങള്‍ ഉണ്ടാക്കി പരീക്ഷിചിട്ടുണ്ടാകും എന്നാല്‍ അധികവും നമ്മള്‍ ഉണ്ടാക്കിയിട്ടുള്ളത് നല്ല എരിവും പുളിയും ഉള്ള മീന്‍ കറികള്‍ തന്നെ ആയിരിക്കും .എന്നാല്‍ ഇന്ന് നമുക്ക് ഒരു ചേഞ്ച്‌ ആയാലോ .വളരെ സ്വാദിഷ്ടമായ ഉണ്ടാക്കാന്‍ വളരെ എളുപ്പം ഉള്ള ഒരു മീന്‍ വിഭവം ആണ് തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി .എന്നാല്‍ ഇതിനു നല്ല രുചിയും മണവും കിട്ടാന്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .അങ്ങനെ സ്വാദിഷ്ടമായ തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും ഒപ്പം അഭിപ്രായങ്ങള്‍ പറയാനും മറക്കല്ലേ .അപ്പൊ ശരി നമുക്ക് വീഡിയോ കാണാം .

     

     

  • പ്രഷര്‍ കുക്കറില്‍ എളുപ്പത്തില്‍ കുക്കീസ്‌ ഉണ്ടാക്കുന്ന വിധം

    പ്രഷര്‍ കുക്കറില്‍ എളുപ്പത്തില്‍ കുക്കീസ്‌ ഉണ്ടാക്കുന്ന വിധം

    ഇന്ന് നമുക്ക് പ്രഷര്‍ കുക്കറില്‍ എങ്ങിനെയാണ് കുക്കീസ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം, ഇതിനാവശ്യമായ സാധനങ്ങള്‍. ബട്ടര്‍ – അരകപ്പ് , പഞ്ചസാര പൊടിച്ചത് – അരകപ്പ്, മൈദാ – മുക്കാല്‍ കപ്പു, കടലപൊടി – മുക്കാല്‍ കപ്പു , റവ – രണ്ടു ടേബിള്‍സ്പൂണ്‍, സോഡാ പൊടി – ഒരു നുള്ള്, ഉപ്പു – ഒരു നുള്ള്, പിസ്ത , വാള്‍നട്ട്‌, ഇതെല്ലാം കൂടി മിക്സ് ചെയ്തു കയ്യില്‍ വച്ച് പരത്തി നട്ട്സ് വച്ച് ബേക്കിംഗ് പാത്രത്തില്‍ വച്ച് കുക്കറില്‍ ബേക്ക് ചെയ്തു എടുക്കാം, ഇതുണ്ടാക്കുന്ന വീഡിയോ താഴെയുണ്ട് , കണ്ടിട്ട് ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

     

  • നമുക്കിന്ന് സ്വീറ്റ് കോൺ വട ഉണ്ടാക്കിയാലോ

    നമുക്കിന്ന് സ്വീറ്റ് കോൺ വട ഉണ്ടാക്കിയാലോ

    ഇപ്പോൾ കോൺ ധാരാളം കിട്ടുന്ന സീസൺ അല്ലേ അപ്പോ നമുക്കിന്ന് വട ഉണ്ടാക്കിയാലോ.ഉണ്ടാക്കി കഴിയുമ്പോൾ മധുരം ഒന്നുമില്ലാട്ടോ . സ്വീറ്റ് കോൺ വച്ച് ഉണ്ടാക്കിതാന്ന് പെട്ടന്ന് മനസ്സിലാകില്ല.എല്ലാവരും ട്രൈ ചെയിത് നോക്കണെ.സാധാരണ കോൺ വച്ച് ചെയ്യുന്നത് കുറച്ചു കൂടി ടേസ്റ്റിയാണ്
    സ്വീറ്റ് കോൺ വട
    * * * * * * * * * * *
    ചേരുവകൾ
    …………………
    ഫ്രഷ് സ്വീറ്റ് കോൺ 1 എണ്ണം ( ഇളക്കി എടുത്തത് )
    കടലപ്പൊടി 2 ടേബിൾ സ്പൂൺ
    അരി പൊടി 2 ടേബിൾ സ്പൂൺ
    മുളക് പൊടി 2 ടീസ്പൂൺ
    സവാള 1 ചെറുത് ( ചെറുതായി അരിഞ്ഞത്)
    ഇഞ്ചി 1 ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)
    പച്ചമുളക് 3 എണ്ണം (ചെറുതായി അരിഞ്ഞത്)
    ജീരകം 1/2 ടിസ്പൂൺ
    മല്ലിയില ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
    എണ്ണ വറുക്കാൻ ആവശ്യത്തിന്
    ഉപ്പ് ആവശ്യത്തിന്


    ചെയ്യുന്ന വിധം
    …………………….
    സ്വീറ്റ് കോൺ മിക്സിയിൽ വെള്ളം ഒഴിക്കാതെ തരു തരുപ്പായി ക്രഷ് ചെയിത് എടുക്കുക.ഇതിലേക്ക് എണ്ണയൊഴികെയുള്ള ബാക്കി ചേരുവകൾ മിക്സ് ചെയിത് എടുക്കുക ( വെള്ളം ചേർക്കരുത്) മിക്സ് ലൂസ് ആണേൽ അല്പം കടലപ്പൊടി കൂടെ ചേർത്താൽ മതി .ശേഷം അല്പമായി എടുത്ത് വടയുടെ ഷേപ്പിൽ ആക്കി ചൂടായ എണ്ണയിൽ മീഡിയം ഫ്ലെയിമിൽ വറുത്ത് കോരുക
    കടപാട്:Angel Louis