വളരെ സിമ്പിള്‍ ആയ ഒരു ഡിഷ് ആണ് ഇന്ന് വീക്ക് എന്‍ഡ് കുക്കിംഗ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവിടെയുള്ള ഏതു റെസ്റ്റോറന്റില്‍ പോയാലും കാണാന്‍ പറ്റുന്ന ഒരു വിഭവം ആണ് പൈ ഡിഷുകള്‍. ഇത് പല ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നു എന്ന് മാത്രം. ഇവിടെ ഞാന്‍ പരിചയപെടുത്തുന്നത് ചിക്കന്‍ മഷ്രൂം പൈ ആണ്.
ചേരുവകള്‍
ചിക്കന്‍ 500 ഗ്രാം
മഷ്രൂം 150 ഗ്രാം
സ്പ്രിംഗ് ഓനിയന്‍ 1 ബഞ്ച്
Thyme 1 പിഞ്ച്
ക്രീം fraiche 1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ ഗ്രാം
ഒലിവ് ഓയില്‍ 10ml
ജാതിക്കാ (nutmeg) 1/ 4 എണ്ണം േ്രഗറ്റ് ചെയ്തത്
ഫ്‌ളോര്‍ 20 ഗ്രാം
ചിക്കന്‍ സ്റ്റോക്ക് 200 ml
പെപ്പര്‍ 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഫ് പാസ്ട്രി 1 റോള്‍
പാചകം ചെയ്യുന്ന വിധം
ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി അതിലേക്ക് ചിക്കന്‍ ഇട്ടു കുക്ക് ചെയ്യുക. ചിക്കന്‍ പകുതി കുക്ക് ആയി കഴിയുമ്പോള്‍ സ്പ്രിംഗ് ഒനിയന്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് Thyme, ബേലീഫ്, ജാതിക്കാ േ്രഗറ്റ് ചെയ്തത്, പെപ്പര്‍ പൗഡര്‍, ബട്ടര്‍, ഫ്‌ലൗര്‍, ക്രീം fraiche എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറഞ്ഞ തീയില്‍ നല്ല കട്ടിയുള്ള ഒരു മിശ്രിതം ആക്കി എടുക്കുക. ഓവന്‍ 200 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. ഈ മിശ്രിതം ഒരു ബേക്കിംഗ് ഡിഷിലേയ്ക്ക് മാറ്റി പഫ് പാസ്ട്രി കൊണ്ട് കവര്‍ ചെയ്യുക. അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പാസ്ട്രിക്ക് മുകളില്‍ പുരട്ടുക. ചൂടായ ഓവനില്‍ 15 മിനുട്ട് ബേക്ക് ചെയ്തു ഒരു സെര്‍വിംഗ് പ്ലേറ്റിലേയ്ക്ക് മുറിച്ചു മാറ്റി സൈഡ് സലാഡിന്റെ കൂടെ വിളമ്പുക.