സാധാരണയായി സ്ത്രീകളാണ് പലപ്പോഴും പാചകത്തില്‍ പൊടിക്കൈകള്‍ക്കായി കാത്തു നില്‍ക്കുന്നത്. എന്നാല്‍ ഇന്ന് വിവാഹം കഴിയാത്ത പുരുഷന്‍മാര്‍ ഒറ്റക്ക് താമസിക്കുമ്ബോള്‍ ശരിക്കും പെടുന്നതും പലപ്പോഴും പാചകത്തിന്റെ മുന്നിലാണ്. എന്നാല്‍ ഇന് തനിച്ച് താമസിക്കുന്ന അവിവാഹിതരായ ചെറുപ്പക്കാര്‍ക്കും ചെയ്യാവുന്ന ചില പാചക പൊടിക്കൈകള്‍ ഉണ്ട്.
ഇത്തരം പൊടിക്കൈകള്‍ കൊണ്ട് പാചകം ഉഷാറാക്കാം. അതിലുപരി സമയവും ലാഭിക്കാവുന്നതാണ്. എന്തൊക്കെ പൊടിക്കൈകളാണ് ബാച്ചിലേഴ്സിന് പാചകത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.
പോഷകഗുണമുള്ള വസ്തുക്കള്‍ വാങ്ങാം
തിരക്കിനിടയില്‍ പാചകം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ക്കാണ് ഇത്. പാല്‍, ധാന്യങ്ങള്‍, ഓട്ട്സ് എന്നിവ വാങ്ങുക. അവ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നവയും വളരെ പോഷകഗുണമുള്ളവയുമാണ്. ഇത് ആരോഗ്യത്തിനും വളരെ ഫലപ്രദം.
ലഘുഭക്ഷണങ്ങള്‍
ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വാങ്ങുക. ഫ്രിഡ്ജില്‍ ധാരാളം പച്ചക്കറികളും സാലഡുകളും സൂക്ഷിക്കുക. ഇവ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.
പാല്‍ കൂടുതല്‍ വാങ്ങാതിരിക്കുക
പാല്‍ വാങ്ങിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത് ഇത് കൂടുതല്‍ ദിവസത്തേക്ക് വാങ്ങിക്കരുത് എന്നതാണ്. ടെട്ര പായ്ക്കിലുള്ള, ചെറിയ അളവിലുള്ള പാല്‍ വാങ്ങുന്നത് പോഷകമൂല്യം ഉറപ്പാക്കും.
ഫ്രഷ് ആയ പച്ചക്കറികള്‍
ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. ഇവ പോഷകമൂല്യമുള്ളത് നോക്കി വാങ്ങിക്കാവുന്നതാണ്. അതാണ് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം
ജ്യൂസര്‍ വാങ്ങാം
ഒരു ഹാന്‍ഡ് മിക്സര്‍ അല്ലെങ്കില്‍ ജ്യൂസര്‍ വാങ്ങുക. ഇവ ഉപയോഗിച്ച് ആരോഗ്യകരമായ മില്‍ക്ക് ഷേക്കുകളും സ്മൂത്തികളും കലോറി കുറഞ്ഞ വേനല്‍ക്കാല പാനീയങ്ങളും തയ്യാറാക്കാനാവും.
ടോസ്റ്റര്‍ വാങ്ങാം
ഒരു ടോസ്റ്റര്‍ വാങ്ങുക. ടോസ്റ്റ് ചെയ്ത ബ്രെഡ് അല്ലെങ്കില്‍ ബണ്ണ് ബട്ടറോ വീട്ടില്‍ തയ്യാറാക്കിയ സോസോ ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.കഞ്ഞി കഴിക്കുന്നത് വേഗത്തില്‍ നിങ്ങളുടെ വയര്‍ നിറയ്ക്കും. ഇത് ആരോഗ്യകരവുമാണ്. റാഗി, ഉണക്കലരി, സൂചി, റവ എന്നിവ കൊണ്ടുള്ള കഞ്ഞി തയ്യാറാക്കാം.
മുട്ട ഒലീവ് ഓയില്‍ ചേര്‍ത്ത്
മുട്ട ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഫ്രൈ ചെയ്യുകയോ, പൊരിക്കുകയോ ചെയ്യാം.
പഴുത്ത പഴം
പഴുത്തുകൊണ്ടിരിക്കുന്ന അവസ്ഥയിലുള്ള പഴങ്ങളും, ഫ്രഷായ പച്ചക്കറികളും വാങ്ങുക. അല്പം മാത്രം പഴുത്തവ കൂടുതല്‍ കാലം കേടാകാതെയിരിക്കും.
source: boldsky