Blog

  • മുട്ട അപ്പം ഉണ്ടാക്കാം

    മുട്ട അപ്പം ഉണ്ടാക്കാം

    നമുക്ക് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം മുട്ടഅപ്പം. വളരെ രുചികരമായ ഈ ഡിഷ്‌ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഒരു കിലോ പച്ചരി കുതിര്‍ത്തി എടുത്തത്‌ നന്നായി അരച്ചത്‌, യീസ്റ്റ് 1 tspn, കുറുക്ക്, 4 മുട്ട, തേങ്ങാപ്പാല്‍ 4 tspn, പഞ്ചസാര 2 tspn, ഉപ്പ് ആവശ്യത്തിന് ഇത്രയുമാണ് വേണ്ടത്. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നിങ്ങളും ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Preethy’s Manna Kitchen

     

  • നല്ല സോഫ്റ്റ്‌ നൈസ് പത്തിരി ഉണ്ടാക്കാം

    നല്ല സോഫ്റ്റ്‌ നൈസ് പത്തിരി ഉണ്ടാക്കാം

    മലബാർ മേഖലയിലെ മുസ്ലീം സമുദായക്കാർക്കിടയില്‍ പത്തിരി വളരെ പ്രശസ്തമാണ്. മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തിൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻറെ ഉത്ഭവം. ഇപ്പോള്‍ എല്ലാ ജനങ്ങള്‍ക്കും ഇഷ്ടമാണ് പത്തിരിയും കോഴിക്കറിയും. അതിന്റെ രുചി അറിഞ്ഞിട്ടുള്ളവര്‍ക്കൊക്കെ അത് ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹം കാണും. അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Veena’s Curryworld

     

  • വെണ്ടയ്ക്ക പച്ചടി എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

    വെണ്ടയ്ക്ക ചെറുതായരിഞ്ഞത്-കാല് കിലോ, പച്ചമുളക്-അഞ്ച് എണ്ണം, തേങ്ങ-ഒരു കപ്പ്, നല്ല ജീരകം-കാല് ടീസ്പൂണ്, കടുക്- കാല്+ അര ടീസ്പൂണ്, വെള്ളം-അല്പ്പം, വറ്റല് മുളക്-മൂന്ന് എണ്ണം, കറിവേപ്പില-കുറച്ച്, വെളിച്ചെണ്ണ-വറുക്കാന് ആവശ്യത്തിന്, ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം : ഒരു ചീനച്ചട്ടി അടുപ്പില് വച്ച് ചൂടാകുമ്പോള് വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ വെണ്ടക്ക ചേര്ത്ത് ബ്രൗണ് നിറമാകുന്നതുവരെ വറുത്ത് കോരുക.തേങ്ങയില് പച്ചമുളകും,ജീരകവും,കാല് ടീസ്പൂണ് കടുകും അരകപ്പ് വെള്ളവും ചേര്ത്ത് അരച്ചെടുക്കുക.ഇത് തൈരില് യോജിപ്പിക്കുക.വെണ്ടക്ക

    വറുത്ത ചീനച്ചട്ടിയില് ഒരു ഡിസേര്ട് സ്പൂണ് വെളിച്ചെണ്ണ മാത്രം മാറ്റിവച്ച് ബാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.ഇത് അടുപ്പില് വച്ച് ചൂടാകുമ്പോള് ബാക്കി അര ടീസ്പൂണ് കടുകും,വറ്റല് മുളകും,കറിവേപ്പിലയും ചേര്ത്ത് മൂപ്പിക്കുക.ഇതിലേക്ക് വറുത്തുവച്ച വെണ്ടക്കയും അരച്ച കൂട്ടും ആവശ്യത്തിന് ഉപ്പ് ചേര്ത്ത് ഒന്ന ്ചൂടാക്കി വാങ്ങുക…

  • രുചികരമായ വഴുതനങ്ങ ഫ്രൈ ഉണ്ടാക്കുന്ന വിധം

    രുചികരമായ വഴുതനങ്ങ ഫ്രൈ ഉണ്ടാക്കുന്ന വിധം

    വളരെ സ്വധിഷ്ടവും രുചികരവുമായ രീതിയില്‍ വഴുതനങ്ങ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .

    ആവശ്യമായ ചേരുവകള്‍ :
    വഴുതനങ്ങ-1വലുത്,

    മഞ്ഞൾപ്പൊടി -1/2ടീസ്പൂണ്‍,

    മുളകുപൊടി -1 ടീസ്പൂണ്‍,

    കടലമാവ് 1ടീസ്പൂണ്‍,

    റവ 1ടീസ്പൂണ്‍,

    ചെറുനാരങ്ങ നീര് 1 ടീസ്പൂണ്‍,

    ഉപ്പ് ..ആവശ്യത്തിനു,

    എണ്ണ ..ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം :
    വഴുതനങ്ങ കഴുകിത്തുടച്ച് വട്ടത്തില്‍ കനം കുറച്ച് അരിയുക.ഉപ്പ്, മുളകുപൊടി, മഞ്ഞള്പ്പൊടി ചെറുനാരങ്ങ നീര്എന്നിവ ചേര്ത്തിലളക്കണം. ഈ മിശ്രിതത്തില്‍ വഴുതനങ്ങ നല്ലപോലെ പുരട്ടിയെടുക്കുക. ഇരുവശങ്ങളിലും ഇത് നല്ലപോലെ പുരളണം.

    കടലമാവ്, റവ എന്നിവ കൂട്ടിക്കല്ത്തുലക. വെള്ളം ചേർക്കതരുത്.വഴുതനങ്ങ കഷ്ണങ്ങള്‍ മാവില്‍ മുക്കി വറുത്തെടുക്കാം.എണ്ണയില്‍ മുക്കി വറുക്കാന്‍ താല്പുര്യമില്ലെങ്കില്‍ ഒരു പാനില്‍ അല്പംല എണ്ണയൊഴിച്ച് വഴുതനങ്ങാ കഷ്ണങ്ങള്‍ ഇരുവശവും മറിച്ചിട്ട് വറുത്തെടുക്കാം.ഇരുവശവും മൊരിയുന്നതു വരെ വറുക്കുക.

    ഓവന്‍ ഉപയോഗിക്കാതെ നല്ല സ്പോഞ്ച് കേക്ക് ഉണ്ടാക്കുന്ന വിധം

  • വളരെ രുചികരവും സ്വധിഷ്ടവുമായ രീതിയില്‍ ഉള്ളി തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം വീഡിയോ കാണുക

    വളരെ രുചികരവും സ്വധിഷ്ടവുമായ രീതിയില്‍ ഉള്ളി തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം വീഡിയോ കാണുക

    വളരെ രുചികരവും സ്വധിഷ്ടവുമായ രീതിയില്‍ ഉള്ളി തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    ചേരുവകള്‍:
    ഉള്ളി – 200 ഗ്രാം (അരിഞ്ഞത്)

    വെളുത്തുള്ളി – 3

    തേങ്ങ – 1(തിരുമ്മിയത്)

    മഞ്ഞള്‍പ്പൊടി – 1/2 ടിസ്പൂണ്‍

    മുളകുപൊടി – 2 ടീസ്പൂണ്‍

    മല്ലിപ്പൊടി – 2ടീസ്പൂണ്‍

    കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍

    ഉലുവാപ്പൊടി – 1/4ടീസ്പൂണ്‍

    പച്ചമുളക് – 3എണ്ണം

    കറിവേപ്പില

    പുളി

    ഉപ്പ് – പാകത്തിന്

    കടുക് – 1/2ടീസ്പൂണ്‍

    വെളിച്ചെണ്ണ

    പാകം ചെയ്യുന്ന വിധം താഴെ നല്‍കിയ വീഡിയോ കണ്ടു മനസിലാകുക .

     

  • ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള മൂന്നു വ്യത്യസ്ത സൂപ്പുകള്‍ ഉണ്ടാക്കുന്ന വിധം

    ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള മൂന്നു വ്യത്യസ്ത സൂപ്പുകള്‍ ഉണ്ടാക്കുന്ന വിധം

    സൂപ്പുകള്‍ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യത്തിനും ഉന്മേഷത്തിനുമായി ദിവസത്തില്‍ ഒരു നേരം സൂപ്പുകള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

    വിറ്റാമിനുകളുടെ അഭാവം പരിഹരിക്കാനും, മറ്റ് രോഗങ്ങളുള്ളവര്‍ക്കും വിവിധതരം സൂപ്പുകള്‍ പരീക്ഷിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാവുന്ന വെജ് ആന്‍ഡ് നോണ്‍വെജ് ഹെല്‍ത്തി സൂപ്പുകള്‍.

    1. കാരറ്റ് ഒനിയന്‍ സൂപ്പ്

    വണ്ണം കുറയ്‌ക്കേണ്ടവര്‍ക്ക് കാരറ്റ് ഒനിയന്‍ സൂപ്പ് അത്യുത്തമമാണ്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഊര്‍ജം ലഭിക്കുന്നുള്ളൂ. അതോടൊപ്പം കൊളസ്‌ട്രോള്‍ രഹിതവുമാണ്. കൂടാതെ വിറ്റാമിന്‍ എ ലഭിക്കുന്നു.

    ചേരുവകള്‍

    1. കാരറ്റ് അരിഞ്ഞത് – അരക്കപ്പ്

    2. സവാള (വലുതായി അരിഞ്ഞത്) – മുക്കാല്‍ കപ്പ്

    3. ആപ്പിള്‍ (തൊലിയോട് കൂടി) – അരക്കപ്പ്

    4. മല്ലിയില, പുതിനയില (ആവശ്യമെങ്കില്‍) – അര ടീസ്പൂണ്‍

    5. പാട നീക്കിയ പാല്‍ – അരക്കപ്പ്

    6. കുരുമുളക് പൊടിച്ചത് – ആവശ്യമെങ്കില്‍

    തയാറാക്കുന്ന വിധം

    പ്രഷര്‍ കുക്കര്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള മൂപ്പിക്കുക. അതിലേക്ക് കാരറ്റ്, ആപ്പിള്‍, ഉപ്പ് എന്നിവ ഒന്നരക്കപ്പ് വെള്ളമൊഴിച്ച് ഇളക്കി മൂന്ന് തവണ വിസിലടിക്കുന്നതു വരെ വയ്ക്കുക. ചെറുതായി തണുക്കുമ്പോള്‍ മിക്‌സിയിലടിച്ച് എടുക്കുക. അതിനുശേഷം നോണ്‍സ്റ്റിക് പാനിലൊഴിച്ച് പാല്‍, അരക്കപ്പ് വെള്ളം, കുരുമുളക് പൊടി, ഉപ്പ്, മല്ലിയില, പുതിനയില ഇവ ചേര്‍ത്ത് യോജിപ്പിച്ച് 3 മിനിട്ട് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. സൂപ്പ് തയാറാകുമ്പോള്‍ ചൂടോട് കൂടി കുടിക്കുക.

    2. കൊറിയാന്‍ഡര്‍ ലെമണ്‍ സൂപ്പ്

    വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന ഈ സൂപ്പ് ഏതു പ്രായക്കാര്‍ക്കും അത്യുത്തമമാണ്. ക്ഷീണം, വിളര്‍ച്ച തുടങ്ങിയവയ്ക്ക് പരിഹാരമാണ്.

    ചേരുവകള്‍

    1. ലെമണ്‍ ജ്യൂസ് – 1 ടേബിള്‍സ്പൂണ്‍

    2. മല്ലിയില (അരിഞ്ഞത്) – കാല്‍ കപ്പ്

    3. എണ്ണ – 2 ടീസ്പൂണ്‍

    4. വെളുത്തുള്ളി (അരിഞ്ഞത്) – 2 ടീസ്പൂണ്‍

    5. പച്ചമുളക് (അരിഞ്ഞത്) – 2 ടീസ്പൂണ്‍

    6. സവാള (അരിഞ്ഞത്) – കാല്‍ കപ്പ്

    7. കാബേജ് (അരിഞ്ഞത്) – കാല്‍ കപ്പ്

    8. കാരറ്റ് (അരിഞ്ഞത്) – കാല്‍ കപ്പ്

    9. ഉപ്പ്- ആവശ്യത്തിന്

    10. കോണ്‍ഫ്‌ളോര്‍ – 2 ടീസ്പൂണ്‍ (2 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ അലിയിപ്പിക്കുക)

    തയാറാക്കുന്ന വിധം

    അടിഭാഗം കട്ടിയുള്ള നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും അരിഞ്ഞത് ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക. അതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റുക. വീണ്ടും അതിലേക്ക് കാരറ്റും കാബേജുമിട്ട് ചെറുതീയില്‍ ഒരു മിനിട്ട് വഴറ്റുക. 3 കപ്പ് വെള്ളം അതിലേക്കൊഴിച്ച് നാരങ്ങ നീര്, ഉപ്പ് കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ അലിയിച്ചതും ചേര്‍ത്ത് 3 മിനിട്ട് ചൂടാക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ചൂടാകുമ്പോള്‍ മല്ലിയിലയും ചേര്‍ത്ത് ഇളക്കുക.

    3. കോളിഫ്‌ളവര്‍ സൂപ്പ്
    വിറ്റാമിന്‍ സി, കെ, വിറ്റാമിന്‍ ബി6 എന്നിവ കോളിഫ്‌ളവര്‍ സൂപ്പില്‍ നിന്നും ലഭിക്കുന്നു. പ്രോട്ടീന്‍, പൊട്ടാസ്യം, മാംഗ്നീസ് എന്നിവയും കൂടുതലായി അടങ്ങിയിട്ടുണ്ട്.

    ചേരുവകള്‍

    1. കോളിഫ്‌ളവര്‍ (വലുതായി അരിഞ്ഞത്) – 2 കപ്പ്

    2. എണ്ണ – 1 ടീസ്പൂണ്‍

    3. സവാള അരിഞ്ഞത് – 1 കപ്പ്

    4. പാട നീക്കിയ പാല്‍ – 2 കപ്പ്

    5. സെലറി അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍

    6. ഉപ്പ്, കുരുമുളക് പൊടി – ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാളയിട്ട് 2 മിനിട്ട് ചെറുതീയില്‍ വഴറ്റുക. അതിലേക്ക് കോളിഫ്‌ളവര്‍ ഇട്ട് 4 മിനിട്ട് വഴറ്റുക. പാല്‍, വെള്ളം (അരക്കപ്പ്) ഇവ ഇതിലേക്കൊഴിച്ച് ഇളക്കി 10 മിനിട്ട് ചൂടാക്കുക. ചൂടാറിയതിനു ശേഷം വീണ്ടും പാനിലൊഴിച്ച് സെലറി, ഉപ്പ്, കുരുമുളക്, വെള്ളം (അരക്കപ്പ്), ഇവ ചേര്‍ത്തിളക്കി രണ്ട് മിനിട്ട് ചൂടാക്കുക. ഇടയ്ക്കിടെ ഇളക്കികൊടുക്കണം.

  • ഓവന്‍ ഉപയോഗിക്കാതെ നല്ല സ്പോഞ്ച് കേക്ക് ഉണ്ടാക്കിയാലോ

    ഓവന്‍ ഉപയോഗിക്കാതെ നല്ല സ്പോഞ്ച് കേക്ക് ഉണ്ടാക്കിയാലോ

    സ്പോഞ്ച് കേക്ക് കാണുമ്പോള്‍ തന്നെ പലര്‍ക്കും കൊതിയാവും. സ്വന്തമായി സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കിയാലോ? കുട്ടികള്‍ക്ക് വളരെ ഇഷ്ടമാവും. സ്പോഞ്ച് കേക്ക് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍: മൈദ- 200ഗ്രാം, പഞ്ചസാര- 200ഗ്രാം, 3 മുട്ട, സണ്‍ ഫ്ലവര്‍ ഓയില്‍- 100ml, ബേക്കിംഗ് സോഡാ- 1spn, സോഡാ ബൈ കാര്‍ബണെറ്റ്- 1/8tspn, വാനില എസ്സെന്‍സ്‌ 3 തുള്ളി. ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് ഓവന്‍ ഇല്ലാതെ തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. Courtesy: Priya Vantalu.