വെണ്ടയ്ക്ക പച്ചടി എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

Advertisement

വെണ്ടയ്ക്ക ചെറുതായരിഞ്ഞത്-കാല് കിലോ, പച്ചമുളക്-അഞ്ച് എണ്ണം, തേങ്ങ-ഒരു കപ്പ്, നല്ല ജീരകം-കാല് ടീസ്പൂണ്, കടുക്- കാല്+ അര ടീസ്പൂണ്, വെള്ളം-അല്പ്പം, വറ്റല് മുളക്-മൂന്ന് എണ്ണം, കറിവേപ്പില-കുറച്ച്, വെളിച്ചെണ്ണ-വറുക്കാന് ആവശ്യത്തിന്, ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം : ഒരു ചീനച്ചട്ടി അടുപ്പില് വച്ച് ചൂടാകുമ്പോള് വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ വെണ്ടക്ക ചേര്ത്ത് ബ്രൗണ് നിറമാകുന്നതുവരെ വറുത്ത് കോരുക.തേങ്ങയില് പച്ചമുളകും,ജീരകവും,കാല് ടീസ്പൂണ് കടുകും അരകപ്പ് വെള്ളവും ചേര്ത്ത് അരച്ചെടുക്കുക.ഇത് തൈരില് യോജിപ്പിക്കുക.വെണ്ടക്ക

വറുത്ത ചീനച്ചട്ടിയില് ഒരു ഡിസേര്ട് സ്പൂണ് വെളിച്ചെണ്ണ മാത്രം മാറ്റിവച്ച് ബാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.ഇത് അടുപ്പില് വച്ച് ചൂടാകുമ്പോള് ബാക്കി അര ടീസ്പൂണ് കടുകും,വറ്റല് മുളകും,കറിവേപ്പിലയും ചേര്ത്ത് മൂപ്പിക്കുക.ഇതിലേക്ക് വറുത്തുവച്ച വെണ്ടക്കയും അരച്ച കൂട്ടും ആവശ്യത്തിന് ഉപ്പ് ചേര്ത്ത് ഒന്ന ്ചൂടാക്കി വാങ്ങുക…