Advertisement
പൊതിച്ചോര്‍, ഓര്‍ക്കുമ്പോഴേ ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ആണ് പലര്‍ക്കും. പണ്ട് അമ്മ ഉണ്ടാക്കി സ്കൂളില്‍ തന്നു വിട്ടിരുന്ന പൊതിച്ചോര്‍ തുറക്കുമ്പോള്‍ വരുന്ന ആ ഒരു മണം ഇന്നും ഓര്‍ക്കുമ്പോള്‍ നമ്മുടെ മൂക്കില്‍ അലയടിക്കും. പൊതിച്ചോര്‍ ഒന്ന് ഉണ്ടാക്കി നോക്കിയാലോ? നല്ല വാഴയില തുമ്പ് വെട്ടി തീയില്‍ വാട്ടി എടുക്കുക. അതില്‍ നല്ല ചൂട് ചോറും ചമ്മന്തിയും പപ്പായ തോരനും മുട്ടയും മീന്‍ പൊരിച്ചതും അച്ചാറും വെച്ച് പൊതിഞ്ഞെടുക്കുക എന്നിട്ട് ഒരു പേപ്പറില്‍ കൂടി പൊതിഞ്ഞെടുക്കണം. ഇത് ഒരു അഞ്ച് മണിക്കൂര്‍ കഴിഞ്ഞു തുറന്നു നോക്കുക. പൊതിച്ചോറിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറും. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് ചെയ്തുനോക്കൂ. Courtesy: Garam Masala