Blog

  • നാച്ച്വറലായി ഐസ്‌ക്രീം എങ്ങനെ വീടില്‍ തയാറാക്കാം

    പുറത്തുനിന്ന് വാങ്ങി കഴിക്കുന്നതില് ഗുണമേന്മ നോക്കാന്‍ കഴിയാത്ത ഒരേഒരു കാര്യമേയുള്ളു. അതാണ് ഐസ്‌ക്രീം. കിട്ടുന്നപാടെ വാങ്ങിക്കഴിച്ചില്ലെങ്കില്‍ത്തന്നെ കാര്യം പോക്കാകുന്ന ഐസ്‌ക്രീമിനെ വീടിനുള്ളിലേയ്ക്ക് ക്ഷണി്ക്കാന്‍ സമയമായി.
    സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന് അവകാശപ്പെടുന്ന പല കമ്പനികളും ചേര്‍ക്കുന്ന വസ്തുക്കള്‍ ആരോഗ്യത്തിന് ഉപകാരപ്പെടില്ല എന്നതിനുപരി ഉള്ള ആരോഗ്യത്തിനുകൂടി ഹാനികരമാണെന്നും നമുക്കറിയാം. ടൈറ്റാനിയം ഡൈഓക്‌സൈഡ് കൂടുതലായി അടങ്ങിയിരിക്കുന്ന ഐസ്‌ക്രീം ആരോഗ്യത്തിന് ഹാനികരമാണെന്ന് നാളുകള്‍ക്കുമുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുറമെ നിന്ന് വാങ്ങുമ്പോള്‍ മറ്റു ഭക്ഷണങ്ങളിലേതുപോലെ മായം ഇതിലുമടങ്ങിയിട്ടുണ്ട് എന്നത് നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.
    വല്ലപ്പോഴും കഴിക്കുന്നതുപോലും സുരക്ഷിതമാക്കാന്‍ നമുക്ക് ശ്രമിക്കാം. ഈ പ്രിയപ്പെട്ട വിഭവത്തെ വീട്ടില്‍ത്തന്നെ തയ്യാറാക്കി നല്‍കാം.
    100% നാച്ച്വറലായിഈ വിഭവം വീട്ടില്‍ തന്നെ ഉണ്ടാക്കാം

    ആവശ്യമായ സാധനങ്ങള്‍

    പാല്: 1/2 ലിറ്റര്‍

    മുട്ടയുടെ വെള്ള: 2

    പഞ്ചസാര പൊടിച്ചത്: 1/2 കപ്പ്

    വാനില എസന്‍സ്: 2 ടീ സ്പൂണ്‍

    ഉണ്ടാക്കുന്ന വിധം
    പാല് നന്നായിട്ട് തിളപ്പിച്ച് പഞ്ചസാര പൊടിച്ചതും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തിളപ്പിക്കുക പാല് നന്നായിട്ട് കുറുകി വരുന്ന സമയത്ത് പാല് വാങ്ങി വെച്ച് നന്നായിട്ട് ഇളക്കുക. ചൂടാറുമ്പോള്‍ എസന്‍സും കൂടി ചേര്‍ത്ത് ഇളക്കി ഫ്രിഡ്ജില്‍ വെക്കുക. അത് ചെറുതായി കട്ടകെട്ടുമ്പോഴെ മിക്‌സിയിലിട്ടോ ഇല്ക്ട്രിക്കല്‍ ഹാന്‍ഡ് മിക്‌സര്‍ വെച്ചോ നന്നായിട്ട് മിക്‌സ് ചെയ്യുക അതിനു ശേഷം 4 മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

    ഇനി ചോക്ലേറ്റ് ഐസ്‌ക്രീം ആണ് വേണ്ടതെങ്കില്‍ ഇതിന്റെ കൂടെ കൊക്കോ പൗഡറും കൂടെ ചേര്‍ത്താല്‍ മതി. ഇനി ഫ്രൂട്ട് സലാഡ് ആണ് വേണ്ടതെങ്കില്‍ കുറച്ച് പഴങ്ങള്‍ അരിഞ്ഞിട്ട് ഐസ്‌ക്രീം മിക്‌സ് ചെയ്താല്‍ മതിയാകും.

  • നല്ല കിടിലന്‍ ചില്ലി ചിക്കന്‍ ഉണ്ടാക്കാന്‍ പഠിച്ചാലോ

    നല്ല കിടിലന്‍ ചില്ലി ചിക്കന്‍ ഉണ്ടാക്കാന്‍ പഠിച്ചാലോ

    ഞാന്‍ ചില്ലി ചിക്കന്‍റെ പലതരം റെസിപ്പികള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ഈ റെസിപ്പി. സാധാരണയായി ചില്ലി ചിക്കനില്‍ ചേര്‍ക്കുന്ന ചേരുവകളില്‍ നിന്നും കുറച്ചു വ്യത്യസ്തമാണ് ഈ റെസിപ്പി. രുചിയുടെ കാര്യത്തില്‍ , ഞാന്‍ കഴിച്ചിട്ടുള്ള ചില്ലി ചിക്കനില്‍ വെച്ചു ഏറ്റവും രുചികരമായതും ഇത് തന്നെ ആണ് …
    നിങ്ങള്ക്കും ഇത് ചെയ്തു നോക്കാം … എല്ലാവര്ക്കും ഇഷ്ടമാകും …

    ചില്ലി ചിക്കന്‍

    ആവശ്യമായവ:

    ചിക്കന്‍ – 500 ഗ്രാം എല്ലോടു കൂടിയതോ എല്ല് ഇല്ലാത്തതോ ആയ ചിക്കന്‍ എടുക്കാം .ചെറിയ കഷണങ്ങളായി മുറിയ്ക്കുക.

    ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ :

    മുട്ടയുടെ വെള്ള – ഒന്നിന്റെ

    കോണ്‍ ഫ്ലോര്‍ – 2 ടേബിള്‍സ്പൂണ്‍

    സോയാ സോസ് – ഒന്നര ടേബിള്‍സ്പൂണ്‍

    ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് – ഒന്നര ടേബിള്‍സ്പൂണ്‍

    കാശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍

    കുരുമുളക് പൊടീ – 1/4 ടീസ്പൂണ്‍

    പച്ചമുളക് -3 എണ്ണം

    ഉപ്പു – പാകത്തിന്

    ഇനി സോസ് ഉണ്ടാക്കുവാന്‍ വേണ്ടത് :

    സവാള – 2 ഇടത്തരം ,ചതുരത്തില്‍ അരിഞ്ഞത്

    കാപ്സികം – 1 വലുത് ; ചതുരത്തില്‍ അരിഞ്ഞത്

    ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് – ഒരു സ്പൂണ്‍ വീതം

    കാശ്മീരി മുളക് പൊടി – 1 ടീസ്പൂണ്‍

    സോയാ സോസ് – 1 ടേബിള്‍സ്പൂണ്‍

    ടോമാറ്റോ സോസ് – 1 ടേബിള്‍സ്പൂണ്‍

    എണ്ണ / ഉപ്പു എന്നിവ പാകത്തിന്

    ഉണ്ടാക്കുന്ന വിധം:

    ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ പറഞ്ഞിരിയ്ക്കുന്ന ചേരുവകളില്‍ നിന്നും ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്തു ഒരു മിക്സറില്‍ പേസ്റ്റ് രൂപത്തില്‍ അരച്ച് എടുക്കുക. എന്നിട്ട് മാരിനേറ്റു ചെയ്യുവാനുള്ള ബാക്കി ചേരുവകളും കൂടി ചേര്‍ത്തു ചിക്കന്‍ നന്നായി മാരിനേറ്റ് ചെയ്തു ഫ്രിഡ്ജില്‍ 1 – 2 മണിക്കൂര്‍ വെക്കുക.

    ഒരു പാനില്‍ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കന്‍ ഗോള്‍ഡണ്‍ കളര്‍ ആകുന്നത് വരെ ഫ്രൈ ആക്കി എടുക്കുക

    ഇനി മറ്റൊരു പാനില്‍ എണ്ണ ചൂടാക്കുക ( ചിക്കന്‍ ഫ്രൈ ചെയ്യാന്‍ എടുത്ത എണ്ണ തന്നെ ഉപയോഗിക്കാം )

    ഇതിലേക്ക് സവാളയും , കാപ്സിക്കവും അരിഞ്ഞത് ചേര്‍ത്തു വഴറ്റുക. ( സവാള ഒന്നു സോഫ്റ്റ് ആയാല്‍ മതി .. സവാള കടിക്കുന്ന പരുവത്തില്‍ ആയാല്‍ മതി എന്നര്‍ത്ഥം …നന്നായി നിറം മാറണ്ട ആവശ്യമില്ല )

    ഇതിലേക്ക് ഇഞ്ചി , വെളുത്തുള്ളി എന്നിവ അരിഞ്ഞത്ചേര്‍ത്തു മൂന്നു നാലു മിനിറ്റ് വഴറ്റുക.
    കാശ്മീരി മുളക് പൊടി ഒരു കപ്പ് വെള്ളത്തില്‍ കലക്കി അതിലേക്കു ചേര്‍ക്കുക. തിളക്കുമ്പോള്‍ സോയാ സോസും , ടുമാറ്റോ സോസും ചേര്‍ത്തു നന്നായി ഇളക്കുക.ഇതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളും ചേര്‍ത്തു ഇളക്കുക.മീഡിയം തീയില്‍ അടച്ചു വെച്ചു , സോസെല്ലാം കുറുകി ചിക്കനില്‍ പിടിക്കുന്നത് വരെ വേവിക്കുക.രുചികരമായ ചില്ലി ചിക്കന്‍ തയ്യാര്‍ …

    സ്പ്രിംഗ് ഒനിയന്‍ വട്ടത്തില്‍ മുറിച്ചു ചേര്‍ത്തു അലങ്കരിയ്ക്കാം.ഫ്രൈഡ് റൈസിന്‍റെ കൂടെയോ , പൊറോട്ട, നെയ്ച്ചോര്‍ എന്നിവയുടെ കൂടെയോ കഴിക്കാം

    ടിപ്സ് :

    സോയാ സോസ് ചേര്‍ക്കുന്നത് കൊണ്ട് ഉപ്പ് പാകമാണോ എന്നു നോക്കിയതിന് ശേഷമേ ഉപ്പ് വീണ്ടും ചേര്‍ക്കാവൂ … ചിക്കന്‍ മാരിനേറ്റു ചെയ്തു ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വെച്ചിട്ട് പിന്നീട് വറുത്താല്‍ കൂടുതല്‍ രുചികരമാണ്. ഒരുപാട് അങ്ങ് ഫ്രൈ ആകാതെയും നോക്കണം.

  • അവല്‍ അട എങ്ങനെ രുചികരമായി തയ്യാറാക്കാം

    അവല്‍ അട ചേരുവകള്‍ : അവല്‍…കാല്‍ കിലോ, തേങ്ങാ ചുരണ്ടിയത്….രണ്ട്, പഞ്ചസാര….ആവശ്യത്തിന്, നെയ്യ് ….ഒരു വലിയ സ്പൂണ്‍, ഏലക്കാപ്പൊടി…ഒരു ചെറിയ സ്പൂണ്‍, അരിപ്പൊടി….ആവശ്യത്തിന്, തിളച്ചവെള്ളം,ഉപ്പ്,വാഴയിലകഷണങ്ങള്‍….ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം : അവല്തേങ്ങയും,പഞ്ചസാരയും,ഏലക്കപ്പൊടി,നെയ്യും ചേര്‍ത്ത് തിരുമ്മി യോജിപ്പിച്ച് അരമണിക്കൂര്‍ വെക്കുക….അരിപ്പൊടിയുംഉപ്പും,വെള്ളവും ചേര്‍ത്ത് കുഴക്കുക….വാഴയിലകഷണങ്ങള്‍ വാട്ടി തുടച്ചെടുത്ത് ഓരോ ഉരുള വീതം കുറച്ച് പരത്തി

    ഇതിനു മുകളില്‍ അവല്‍ കൂട്ട് നിരത്തി ഇല മടക്കുക….ഇഡ്ഡലി പാത്രത്തില്‍ നിരത്തി വച്ച് ആവിയില്‍ വേവിച്ചെടുക്കുക. ഈ അട എല്ലാവരും ചെയ്തു നോക്കുക എല്ലാവര്‍ക്കും ഇഷ്ടമാകും ഇഷ്ടമായാല്‍ തീര്‍ച്ചയായും ഷെയര്‍ ചെയ്യുക കൂടുതല്‍ രുചികരമായ രെസിപ്പികള്‍ക്ക് ഈ പേജ് ലൈക്ക് ചെയ്യുക

  • ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കുന്ന വിധം

    ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കുന്ന വിധം

    വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഇഷ്ടപ്പെട്ട വളരെ സ്വാദിഷ്ടമായ ഒരു വിഭവം ആണ് ഗോബി മഞ്ചൂരിയന്‍.പലര്‍ക്കും ഉണ്ടാക്കാന്‍ ആഗ്രഹം ഉണ്ട് എങ്കിലും റെസിപ്പി കൃത്യമായി അറിയാത്തത് കൊണ്ടും ഉണ്ടാക്കിയാല്‍ ശരിയാകുമോ എന്ന സംശയം കൊണ്ടും പലപ്പോഴും ആരും ഒരു പരീക്ഷണത്തിന്‌ മുതിരാറില്ല .എന്നാല്‍ ഇതാ ഇന്ന് വളരെ രുചികരമായ രീതിയില്‍ .ഗോബി മഞ്ചൂരിയന്‍ എങ്ങനെ തയാറാക്കാം എന്ന് നോക്കാം .ഇതാ റെസിപ്പി അപ്പൊ എല്ലാവരും ട്രൈ ചെയ്ത് നോക്കി അഭിപ്രായം പറയുമല്ലോ അല്ലെ

    ആവശ്യമുള്ള സാധനങ്ങൾ

    കോളി ഫ്ളവര്‍ ചെറിയ ഇതളുകളായി അടര്‍ത്തിയത് -1 ചെറുത്

    സവാള ചതുര കഷണങ്ങളായി മുറിച്ചത് -2

    പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -6

    വെളുത്തുളളി ചെറുതായി നുറുക്കിയത് -2 ടേബിള്‍സ്പൂണ്‍

    ഇഞ്ചി ചെറുതായി അരിഞ്ഞത് -1പീസ്

    കാപ്സിക്കം ചതുരമായി മുറിച്ചത് – 1

    കോണ്‍ ഫ്ളവര്‍ -കാല്‍ കപ്പ്

    മൈദ -കാല്‍ കപ്പ്

    സോയ സോസ് – 2 ടേബിള്‍സ്പൂണ്‍

    റ്റൊമാറ്റോ സോസ് -2 ടേബിള്‍സ്പൂണ്‍

    കാശ്മീരി മുളക് പൊടി -2 ടേബിള്‍സ്പൂണ്‍

    കുരുമുളക് പൊടി -1 സ്പൂണ്‍

    പഞ്ചസാര -1 സ്പൂണ്‍

    ഉപ്പ് , എണ്ണ -ആവശ്യത്തിന്

    വെളളം -1 കപ്പ്

    തയാറാക്കുന്ന വിധം

    കോണ്‍ ഫ്ളവര്‍ , മൈദ ,ഉപ്പ് ഇവ പാകത്തിന് വെളളം ചേര്‍ത്ത് നല്ല കട്ടിയില്‍ കലക്കണം . കോളി ഫ്ളവര്‍ ഈ കൂട്ടില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്ത് കോരുക .അധികം നിറം മാറരുത് . ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള പച്ചമുളക് ഇഞ്ചി വെളുത്തുളളി വഴറ്റുക . കാപ്സിക്കം ചേര്‍ത്ത് വഴറ്റുക .പച്ച ചുവ മാറിയാല്‍ മതി .ശേഷം സോയ സോസ് ചേര്‍ക്കാം .കൂടെ മുളക് പൊടി ചേര്‍ത്ത് വഴറ്റി 1 കപ്പ് വെളളം ഒഴിക്കുക .ഇതില്‍ കുരുമുളക് പൊടി പഞ്ചസാര ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക . ഗ്രേവി നല്ല കട്ടിയാവാന്‍ കുറച്ച് കോണ്‍ ഫ്ളവര്‍ കലക്കി ഒഴിക്കാം .ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കാം

  • മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണമായ കപ്പയും മീന്‍ കറിയും  രുചികരമായി  എങ്ങനെയുണ്ടാക്കാം

    മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണമായ കപ്പയും മീന്‍ കറിയും രുചികരമായി എങ്ങനെയുണ്ടാക്കാം

    മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണമാണ് കപ്പയും മീന്‍ കറിയും. വിദേശത്ത് നിന്നുവരെ ഈ കോമ്പിനേഷന്റെ രുചിയറിയാനായി എത്തുന്നു.  നാവില്‍ രുചിയുടെ പെരുമഴ തീര്‍ക്കുന്ന കപ്പയും മുളകിട്ട മീന്‍കറിക്കും മുകളില്‍ മലയാളിക്ക് മറ്റൊരു കോംപിനേഷനില്ല. ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാം കപ്പയും മീന്‍ മുളകിട്ടതും രുചികരമായ കപ്പയും മീന്‍ കറിയും എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.നിങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ ഉണ്ടാകുന്ന വീഡിയോ ഞങ്ങള്‍ക്ക് അയച്ചുതരിക സാമാനങ്ങള്‍ കരസ്ഥമാകുക രുചികരമായ റെസിപ്പികള്‍ ലളിതമായ മലയാളത്തില്‍ ദിവസവും ലഭിക്കുവാന്‍ ഈ പേജ് ലൈക്ക് ചെയ്യുക വീഡിയോ ഷെയര്‍ ചെയുക.

    https://www.facebook.com/mathrubhumidotcom/videos/10155848822747718/

  • ചെറുപയര്‍ പരിപ്പ് പായസം എങ്ങനെ രുചികരമായി തയ്യാറാക്കാം

    ചേരുവകള്‍ : ചെറുപയര്‍ പരിപ്പ്-250ഗ്രാം, തേങ്ങ -2എണ്ണം, ശര്‍ക്കര -250ഗ്രാം, നെയ്യ് -2സ്പൂണ്‍, ചുക്കുപൊടി – കാല്‍ ടീസ്പൂണ്‍, കശുവണ് ടി – മുന്തിരിങ്ങ -തേങ്ങാക്കൊത്തു -ആവശ്യത്തിന് തയ്യാറാക്കുന്നവിധം : ഒരു പാത്രത്തില്‍ ചെറുപയര്‍ പരിപ്പ് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ വറക്കുക

    അതിനുശേഷം നന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തില്‍ വേവിയ്ക്കുക.ശര്‍ക്കര വേറെ ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക.വെന്ത പരിപ്പിലേയ്ക്ക് ശര്‍ക്കരപാനി ഒഴിയ്ക്കുക.അതിന് ശേഷം തേങ്ങയുടെ രണ് ടാം പാലും,മൂന്നാം പാലും ചേര്‍ത്ത് കുറുകുന്നത് വരെ ഇളക്കികൊണ് ടിരിയ്ക്കുക. നെയ്യ് ചേര്‍ത്ത് വീണ് ടും ഇളക്കുക

    പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക.ഏകദേശം 4-5 മിനിട്ട് കഴിയുമ്പോള്‍
    ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക.അതിനുശേഷം നെയ്യില്‍ വറുത്ത കശുവണ് ടി,മുന്തിരിങ്ങ എന്നിവയും, നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും അല്പം ചുക്കുപൊടിയും ചേര്‍ത്താല്‍ സ്വാദിഷ്ടമായ പരിപ്പുപായസം റെഡി.

    കടപാട്:mareena jerrish

  • പനീര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    പനീര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ഇന്ന് നമുക്ക് ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കാം, പനീര്‍ ബിരിയാണി ആണ് ഉണ്ടാക്കുന്നത് .. പനീര്‍ ഉണ്ടാക്കുന്ന വിധം എല്ലാവര്ക്കും അറിയാമെന്നു കരുതുന്നു .. നമ്മള്‍ ആദ്യം പോസ്റ്റ്‌ ചെയ്തിരുന്നു പനീര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന്.. പാല്‍ കാച്ചിയെടുത്ത് അതില്‍ നാരങ്ങാ നീര് ഒഴിച്ച് പാല്‍ പിരിച്ചു അരിച്ചു എടുത്ത് അതിനുമേല്‍ ഭാരം കയറ്റി വയ്ക്കണം ഇങ്ങിനെ ഉണ്ടാക്കി എടുക്കുന്നതാണ് പനീര്‍ .. ഇത് നമുക്ക് വീടുകളില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം.. പനീര്‍ ബിരിയാണിക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    പനീര്‍- മുന്നൂറു ഗ്രാം

    അരി – അഞ്ഞൂറ് ഗ്രാം

    പീസ് വേവിച്ചത്- ഒരു കപ്പ്

    തൈര്- രണ്ടു കപ്പ്

    പച്ചമുളക്- നാലെണ്ണം

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    മുളകുപൊടി-അര ടീസ്പൂണ്‍

    ഗരം മസാല പൗഡര്‍- ഒരു ടീസ്പൂണ്‍

    ഏലയ്ക്കാപ്പൊടി- രണ്ടു ടീസ്പൂണ്‍

    വയനയില-ഒരെണ്ണം

    ഏലയ്ക്ക-ഒരെണ്ണം

    ഗ്രാമ്പൂ-രണ്ടെണ്ണം

    കുരുമുളക്-മൂന്നെണ്ണം

    ചെറുനാരങ്ങ-ഒരെണ്ണം

    കുങ്കുമപ്പൂ-അര ടീസ്പൂണ്‍

    പാല്‍-2 ടേബിള്‍ സ്പൂണ്‍

    നെയ്യ്-2 ടീസ്പൂണ്‍

    ഉപ്പ്, മല്ലിയില, പുതിനയില – ആവശ്യത്തിന്‌

    തയ്യാറാക്കുന്ന വിധം
    അരി കഴുകി വയനയില, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിച്ചെടുക്കുക. തൈര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ഒരു ബൗളില്‍ ചേര്‍ത്തു യോജിപ്പിയ്ക്കുക.
    ഇതിലേയ്ക്കു പനീര്‍ കഷ്ണങ്ങള്‍ അരിഞ്ഞു ചേര്‍ക്കുക. മറ്റൊരു ബൗളില്‍ പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തിളക്കുക.ഒരു പാന്‍ ചൂടാക്കി ഇതില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതില്‍ പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റുക.
    ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക. അത് ഇളം ബ്രൗണ്‍ നിറമാകണം.
    ഒരു പാനില്‍ ഒരു നിര ചോറിടുക. പിന്നീട് പനീര്‍ കൂട്ടില്‍ നിന്നും അല്‍പം ഇടുക. ഇതിനു മുകളില്‍ പീസ്, ഗരം മസാല, ഏലയ്ക്കാപ്പൊടി, പാല്‍-കുങ്കുമപ്പൂ മിശ്രിതം, മല്ലിയില, പുതിനയില, അല്‍പം നെയ്യ് എന്നിവ ചേര്‍ക്കണം. ഇതുപോലെ പല നിരകളുണ്ടാക്കുക.
    ഇത് അടച്ചു വച്ച് അല്‍പനേരം വേവിയ്ക്കണം. വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മുന്തി, കശുവണ്ടിപ്പരിപ്പ്, സവാള എന്നിവ വറുത്തതു ചേര്‍ത്ത് അലങ്കരിക്കാം.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ.. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

    തേങ്ങപാൽ ചേർത്ത മീൻ കറി എങ്ങനെ രുചികരമായി തയ്യാറാക്കാം