പനീര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

ഇന്ന് നമുക്ക് ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കാം, പനീര്‍ ബിരിയാണി ആണ് ഉണ്ടാക്കുന്നത് .. പനീര്‍ ഉണ്ടാക്കുന്ന വിധം എല്ലാവര്ക്കും അറിയാമെന്നു കരുതുന്നു .. നമ്മള്‍ ആദ്യം പോസ്റ്റ്‌ ചെയ്തിരുന്നു പനീര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന്.. പാല്‍ കാച്ചിയെടുത്ത് അതില്‍ നാരങ്ങാ നീര് ഒഴിച്ച് പാല്‍ പിരിച്ചു അരിച്ചു എടുത്ത് അതിനുമേല്‍ ഭാരം കയറ്റി വയ്ക്കണം ഇങ്ങിനെ ഉണ്ടാക്കി എടുക്കുന്നതാണ് പനീര്‍ .. ഇത് നമുക്ക് വീടുകളില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം.. പനീര്‍ ബിരിയാണിക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പനീര്‍- മുന്നൂറു ഗ്രാം

അരി – അഞ്ഞൂറ് ഗ്രാം

പീസ് വേവിച്ചത്- ഒരു കപ്പ്

തൈര്- രണ്ടു കപ്പ്

പച്ചമുളക്- നാലെണ്ണം

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മുളകുപൊടി-അര ടീസ്പൂണ്‍

ഗരം മസാല പൗഡര്‍- ഒരു ടീസ്പൂണ്‍

ഏലയ്ക്കാപ്പൊടി- രണ്ടു ടീസ്പൂണ്‍

വയനയില-ഒരെണ്ണം

ഏലയ്ക്ക-ഒരെണ്ണം

ഗ്രാമ്പൂ-രണ്ടെണ്ണം

കുരുമുളക്-മൂന്നെണ്ണം

ചെറുനാരങ്ങ-ഒരെണ്ണം

കുങ്കുമപ്പൂ-അര ടീസ്പൂണ്‍

പാല്‍-2 ടേബിള്‍ സ്പൂണ്‍

നെയ്യ്-2 ടീസ്പൂണ്‍

ഉപ്പ്, മല്ലിയില, പുതിനയില – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം
അരി കഴുകി വയനയില, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിച്ചെടുക്കുക. തൈര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ഒരു ബൗളില്‍ ചേര്‍ത്തു യോജിപ്പിയ്ക്കുക.
ഇതിലേയ്ക്കു പനീര്‍ കഷ്ണങ്ങള്‍ അരിഞ്ഞു ചേര്‍ക്കുക. മറ്റൊരു ബൗളില്‍ പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തിളക്കുക.ഒരു പാന്‍ ചൂടാക്കി ഇതില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതില്‍ പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റുക.
ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക. അത് ഇളം ബ്രൗണ്‍ നിറമാകണം.
ഒരു പാനില്‍ ഒരു നിര ചോറിടുക. പിന്നീട് പനീര്‍ കൂട്ടില്‍ നിന്നും അല്‍പം ഇടുക. ഇതിനു മുകളില്‍ പീസ്, ഗരം മസാല, ഏലയ്ക്കാപ്പൊടി, പാല്‍-കുങ്കുമപ്പൂ മിശ്രിതം, മല്ലിയില, പുതിനയില, അല്‍പം നെയ്യ് എന്നിവ ചേര്‍ക്കണം. ഇതുപോലെ പല നിരകളുണ്ടാക്കുക.
ഇത് അടച്ചു വച്ച് അല്‍പനേരം വേവിയ്ക്കണം. വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മുന്തി, കശുവണ്ടിപ്പരിപ്പ്, സവാള എന്നിവ വറുത്തതു ചേര്‍ത്ത് അലങ്കരിക്കാം.

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ.. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

തേങ്ങപാൽ ചേർത്ത മീൻ കറി എങ്ങനെ രുചികരമായി തയ്യാറാക്കാം