പാലൊഴിച്ചാണോ ഓട്സ് ഉണ്ടാക്കേണ്ടത്..?

Advertisement

പോഷകത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഒന്നാണ് ഓട്സ് .അമിത വണ്ണമടക്കമുള്ള രോഗങ്ങളുടെ കാരണക്കാരൻ ആയ കൊഴുപ്പിനെ നിയന്ത്രിക്കാൻ ഫലപ്രദമായ ധാന്യമാണ് ഓട്സ്.ഓട്സിൽ നാരിന്റെ അംശം വളരെ കൂടുതലാണ്.ഭക്ഷണത്തിലെ നാരിന്റെ അംശം രക്തത്തിലെ ഗ്ലുക്കോസിന്റെയും കൊഴുപ്പിന്റെയും ആഗിരണത്തെ തടഞ്ഞു നിർത്തി ഇവയുടെ അളവ് കുറയ്ക്കും.

എന്നാൽ ഓട്സ് ഉപയോഗിക്കുമ്പോൾ അളവ് കൂടാതിരിക്കാൻ ശ്രദ്ദിക്കണം.സാധാരണ രണ്ടോ മൂന്നോ ദോശ അല്ലെങ്കിൽ ഇഡ്ഡലി ഒക്കെ കഴിക്കുന്ന ആളിന് അതിനു പകരം അഞ്ചോ ആറോ ടേബിൾ സ്പൂൺ ഓട്സ് മതിയാകും.അതിനേക്കാൾ കുറഞ്ഞാലും കൂടാൻ പാടില്ല.കൂടിയാൽ വിപരീത ഫലമാകും ഉണ്ടാകുക.പലരും ഓട്സിൽ പാലൊഴിച്ചു കഴിക്കാറുണ്ട്.അതും ദോഷമാണ്.കാരണം ഇങ്ങനെ കഴിക്കുമ്പോൾ കൂടുതൽ പാൽ ആവശ്യമായി വരും.കൂടുതൽ പാൽ ഒഴിക്കുമ്പോഴും കൂടുതൽ കലോറി നമ്മുടെ ശരീരത്തിൽ ചെല്ലും.അതുകൊണ്ട് ഓട്സ് വെള്ളത്തിൽ കലക്കി വേവിക്കുക അതിനു ശേഷം പാലൊഴിച്ചു കഴിക്കുക.അപ്പോൾ പാൽ കുറച്ചേ ആവശ്യമായി വരുകയുള്ളു. നാലു മണി പലഹാരമായും ഓട്സ് കഴിക്കാം.