ഇന്ന് നമുക്ക് ചിക്കന്‍ റോസ്റ്റും , ബട്ടര്‍ ചിക്കനും ഉണ്ടാക്കാം.. വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍.. ആദ്യം നമുക്ക് ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം .. അതിനാവശ്യമായ സാധനങ്ങള്‍
കോഴി – 1 കിലോ
തക്കാളി – 5 എണ്ണം
സവാള – 500 ഗ്രാം
പച്ചമുളക് – 8 എണ്ണം
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
മുളക്‌പൊടി – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1/2ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കരയാബൂ , കറുക പട്ട ഏലക്കായ – 5 ഗ്രാം വീതം
തയ്യാറാക്കുന്നവിധം
കോഴി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണമാക്കു. അതില്‍ ഉപ്പ് മഞ്ഞള്‍പ്പൊടി അല്പം മുളക് പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. തക്കാളി വട്ടത്തില്‍ അരിഞ്ഞ് സവാള നേര്‍മയായും അരിഞ്ഞ് വെക്കുക. പച്ചമുളക് നീളത്തില്‍ ചീന്തിവെക്കുക. കറാമ്പൂ, പട്ട, ഏലക്കായ എന്നിവ പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് തക്കാളി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് വെളുത്തുള്ളി ചതച്ചത് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റിച്ച് വേവിക്കുക. അതിലേക്ക് കോഴി ചേര്‍ക്കുക. കറാമ്പൂ, പട്ട, ഏലക്കാ എന്നിവ പൊടിച്ചതും കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വെളിച്ചെണ്ണ കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് ഉലര്‍ത്തി വാങ്ങിയാല്‍ കോഴി റോസ്റ്റ് റെഡി.
ഇനി ബട്ടര്‍ ചിക്കന്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. അതിനാവശ്യമായ സാധനങ്ങള്‍
കോഴി – ഒരു കിലോ (ചെറുതായി അരിഞ്ഞത്)
സവാള – രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
മുട്ട പുഴുങ്ങിയത് – രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
ബട്ടർ -100 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടീസ്പൂൺ
മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി – അര ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – കാൽ ടേബിൾ സ്പൂൺ
ഏലയ്ക്ക, ഗ്രാമ്പു,കറുവാപ്പട്ട – നാലെണ്ണം വീതം ചതച്ചത്
അണ്ടിപ്പരിപ്പ് – പത്തെണ്ണം
വെളിച്ചെണ്ണ – പാകത്തിന്
മല്ലിയില – ഒരു പിടി
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് വാടുന്നതുവരെ ഇളക്കുക. വഴറ്റിയ തക്കാളിയും സവാളയും അണ്ടിപ്പരിപ്പും ചേർത്ത് അരച്ചെടുക്കുക. ഇറച്ചി കഷ്ണങ്ങൾ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ ബട്ടർ ചൂടാക്കി ഇറച്ചി കഷണങ്ങൾ അതിലിട്ട് പൊരിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരച്ചുവച്ച കൂട്ട് പൊടിച്ച ചേരുവകൾ ഇവ ചേർത്ത് ഇറച്ചി മൂക്കുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കുക. ബട്ടർ തെളിഞ്ഞു വരുമ്പോൾ മുട്ട ഗ്രേറ്റ് ചെയ്തതും മല്ലിയിലയും വിതറി വിളമ്പാം.
ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ… നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യൂ.
നാടന്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം