ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഉരുളക്കിഴങ്ങ് നമുക്ക് വളരെ ഇഷ്ട്ടമുള്ള ഒന്നാണ്.. ഏതു കറിയില്‍ ചേര്‍ത്താലും ഇത് രുചികരമാണ്.. വെജിറ്റേറിയന്‍ കറികളിലും , നോണ്‍ വെജിറ്റെറിയന്‍ കറികളിലും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് .. ഇനി നമുക്ക് തീയല്‍ ഉണ്ടാക്കാം . ഇതിനാവശ്യമായ സാധനങ്ങള്‍.

സവാള – 2 (ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )
ഉരുളക്കിഴങ്ങ് – 2 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )
പടവലങ്ങ – 50 ഗ്രാം ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )
മുരിങ്ങക്ക – 1 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
പുളിവെള്ളം – പാകത്തിന് (ചെറിയ നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്‍ ഇട്ട് പിഴിഞ്ഞ് എടുക്കുക )
ഉപ്പ് – പാകത്തിന്

അരപ്പിനു ആവശ്യമായ സാധനങ്ങള്‍
തേങ്ങ പൊടിയായി തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ
മല്ലിപൊടി / ഉണക്കമല്ലി – 2 ടി സ്പൂണ്‍
മുളക് പൊടി/വറ്റല്‍ മുളക് – 1 അര ടി സ്പൂണ്‍ /4 എണ്ണം

താളിക്കാന്‍ ആവശ്യമായ സാധനങ്ങള്‍
എണ്ണ – 2 ടി സ്പൂണ്‍
കടുക് – ഒരു നുള്ള്
വറ്റല്‍ മുളക് – 2
കുഞ്ഞുള്ളി വട്ടത്തില്‍ അരിഞ്ഞത്‌ – 1 ടി സ്പൂണ്‍
കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയും ഉരുളക്കിഴങ്ങും പടവലങ്ങയും വഴറ്റി എടുക്കുക .
ഇതില്‍ മുരിങ്ങ കോലും മഞ്ഞളപൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വേവിക്കുക .
മറ്റൊരു ചുവടു കട്ടിയുള്ള ചീന ചട്ടിയില്‍ തേങ്ങ വറുക്കുക .
തേങ്ങ മൂത്ത് മണം വരുമ്പോള്‍ മല്ലി ,മുളക് പൊടികള്‍ ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുന്ന വരെ വറുത്തു കോരുക .
ഈ ചേരുവകള്‍ എല്ലാം കൂടി മയത്തില്‍ അരച്ച് എടുക്കുക .
ഉള്ളിയും പൊട്ടട്ടോയും മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചേര്‍ക്കുക .
പുളിവെള്ളം ചേര്‍ക്കുക .ഉപ്പ് ആവശ്യത്തിനു ക്രമീകരിക്കുക .
കറി ഇടത്തരം അയവിലാകുമ്പോള്‍ വാങ്ങണം .
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,കുഞ്ഞുള്ളി ,വറ്റല്‍ മുളക് ,കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂക്കുമ്പോള്‍ കറിയില്‍ ഒഴിക്കുക.

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം