മുന്തിരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് മുന്തിരി ചിക്കന്‍ ഉണ്ടാക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍

ചിക്കൻ – അരക്കിലോ
സവാള – രണ്ടെണ്ണം
തക്കാളി – രണ്ടെണ്ണം
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – പത്തു അല്ലി
ജീരകം – ഒരു ടിസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടും കൂടി ഒരു ടിസ്പൂണ്‍
തൈര് – ഒരി ടേബിള്‍സ്പൂണ്‍
കറുവാപട്ട – ചെറിയ കഷണം
ഗ്രാമ്പൂ – നാലെണ്ണം
ഏലക്ക – നാലെണ്ണം
വറ്റൽ മുളക്- അഞ്ചെണ്ണം
മുന്തിരി – പത്തോ പന്ത്രണ്ടോ എണ്ണം
കറിവേപ്പില ആവശ്യത്തിന്
ഉപ്പ്
മുളകുപൊടി – ഒന്നര ടിസ്പൂണ്‍
മഞ്ഞൾ പൊടി – അര ടിസ്പൂണ്‍
പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍
ഗരം മസാല – ഒരു സ്പൂണ്‍

ചിക്കൻ കഴുകി വൃത്തിയാക്കി ഉപ്പ് മഞ്ഞൾ പൊടി (ഒരു അര ടീസ്പൂൺ ) മുളക് പൊടി (ഒരു സ്പൂൺ ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് (ഒരു വലിയ സ്പൂൺ ) നാരങ്ങനീര് , ഒരു ചെറിയ സ്പൂൺ ഓയിൽ എല്ലാം കൂടി പുരട്ടി വച്ച് ഒരു നാലഞ്ചു മണിക്കൂർ മാറ്റിവയ്ക്കുക ….
ഒന്ന് ഷാലോ ഫ്രൈ ചെയ്തെടുക്കുക
എണ്ണ പാനിൽ ഒഴിച്ച് ജീരകം ഇഞ്ചി വെളുത്തുള്ളി ഇട്ട് വഴറ്റി കറിവേപ്പില വറ്റൽമുളക് ചേർക്കുക…. നന്നായി വഴന്നിട്ട് സവാള ഇടുക അതോടൊപ്പം തന്നെ ഉപ്പ് ഒരു നുള്ള് പഞ്ചസാര മഞ്ഞൾപൊടി ഇട്ട് ഒന്നുകൂടി വഴറ്റാൻ വയ്ക്കുക അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കുരു കളഞ്ഞ മുന്തിരിയും ചേർത്തു ഒന്നുകൂടി അടച്ചുവച്ചു തീ കുറച്ചു വയ്ക്കുക .. ഒരു 30സെക്കന്റ്‌ കഴിഞ്ഞു തീ ഓഫാക്കി ചൂട് മാറാൻ മാറ്റിവയ്ക്കുക….. ചൂടറിയതിനു ശേഷം ചെറിയ മിക്സി ജാറിൽ ഇട്ട് പേസ്റ്റ് പരുവം ആക്കി എടുക്കുക….
ഇനി അതേ പാനിൽ ബാക്കിയുള്ള എണ്ണയിൽ (ആവശ്യം എങ്കിൽ കുറച്ചു എണ്ണ ചേർക്കാവുന്നതാണ് )ഏലക്ക പട്ട ഗ്രാമ്പൂ ഇട്ട് പൊട്ടിക്കുക .. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് മൂപ്പിച്ചു അതിലേക്കു ഈ അരച്ച് വച്ച പേസ്റ്റ് ചേർക്കുക…. നന്നായി എണ്ണ തെളിയുന്നത് വരെ ഇളക്കുക… കറിവേപ്പില ചേർക്കുക മുളക് പൊടി, ഗരം മസാല, ഉപ്പ്, ഒരു നുള്ള് പഞ്ചസാര ചേർക്കുക… വീണ്ടും ഇളക്കിയിട്ട് രണ്ടു ടീസ്പൂൺ തൈര് ചേർക്കുക…… പിന്നീട് ഷാലോ ഫ്രൈ ചെയ്ത ചിക്കൻ ബാക്കിയുള്ള കീറിയിട്ട മുന്തിരി ചേർത്തു ചിക്കനിൽ ഗ്രേവി പുരണ്ടിരിക്കുന്നത് വരെ അടച്ചു വേവിക്കുക ….. ഇത്‌ നല്ല തിക്ക് ഗ്രേവി ആണ്…. ചോറിന്റെ കൂടെയോ ചപ്പാത്തി അപ്പം പത്തിരി യുടെ ഒക്കെ കൂടെ കഴിക്കാവുന്നതാണ്…. എരിവും മധുരവും ചേർന്ന ഒരു ഡിഷ്‌ ആണ്.

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.