ഇന്ന് നമുക്ക് ചില്ലി കപ്പ ഉണ്ടാക്കാം, കപ്പ നമ്മള്‍ സാധാരണം പുഴുങ്ങുകയോ , ഉലര്‍ത്തുകയോ ഒക്കെ അല്ലെ ചെയ്യാറ് .. ഇന്ന് നമുക്ക് ചെനീസ് രീതിയില്‍ കപ്പ ഉണ്ടാക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍.
കപ്പ ചെറുതായി അരിഞ്ഞത് -അര കിലോ
പിരിയൻ മുളക് പൊടി -1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
ഉപ്പ്
സോയാസോസ് -1 ടീസ്പൂൺ
സെലറി അരിഞ്ഞത്-1 ടീസ്പൂൺ
വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
സവോള -3
കാപ്സികം -1 (ചെറുത് )
പച്ചമുളക് -3
വെളുത്തുള്ളി -5 അല്ലി
ഇഞ്ചി -ഒരിഞ്ചു കഷണം
സ്പ്രിംഗ് ഒനിയൻ അരിഞ്ഞത് -2 ടേബിൾ സ്പൂൺ
സെലറി അരിഞ്ഞത് -അര ടീസ്പൂൺ
റ്റൊമറ്റൊ സോസ് -3 ടേബിൾ സ്പൂൺ
സോയാബീൻ സോസ് -1 ടീസ്പൂൺ
കോൺഫ്ലവർ -2 ടേബിൾ സ്പൂൺ
വെള്ളം -മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
കപ്പ പ്രഷർ കുക്കറിൽഉപ്പിട്ട് നന്നായി വേവിച്ചു ഊറ്റി എടുക്കുക.വെന്ത കപ്പ
കട്ടയില്ലാതെ നന്നായി ഉടക്കുക .ഇതിൻറെ കൂടെ മുളകുപൊടി ,കുരുമുളക് പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഉപ്പ് ,സോയാസോസ് ,സെലറി ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി കുഴക്കുക .ഒരു രാത്രി ഫ്രിഡ്‌ജിൽ വെച്ചിട്ട് ഉപയോഗിക്കുന്നത് നന്നായിരിക്കും .കുഴച്ചെടുത്ത കപ്പ ചെറിയ നാരങ്ങാ വലിപ്പത്തിലെ ഉരുളകളാക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക .നോൺസ്റ്റിക് പാനിൽ അല്പം മാത്രം എണ്ണ എടുത്തിട്ട് തിരിച്ചും മറിച്ചും ഇട്ടു മൂപ്പിച്ചാൽ മതി .
വറുത്തുകഴിഞ്ഞു അതേ എണ്ണയിൽ തന്നെ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് വഴറ്റുക .തുടർന്ന് പച്ചമുളക്
കഷണങ്ങൾ ആക്കിയതു വഴറ്റുക തുടർന്ന് സവോള ചതുര കഷണങ്ങൾ ആക്കിയത് വഴറ്റുക .ഇതിലേക്ക് കാപ്സിക്കം ചതുരത്തിൽ അരിഞ്ഞത്,സെലറി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക .നിറം മാറുന്നതിനു മുൻപേ സോയസോസ് ,റ്റൊമറ്റൊസോസ് ,എന്നിവ ചേർത്ത് വഴറ്റുക.മുക്കാൽ കപ്പ് വെള്ളത്തിൽ കോൺഫ്ലവർ കലക്കിയത് ചേർത്ത് തിളപ്പിക്കുക .ചാർ കുറുകാൻ തുടങ്ങുമ്പോൾ വറുത്തു വെച്ചിരിക്കുന്ന balls ഇട്ടു ഒന്നുകൂടി തിളപ്പിക്കുക .അരിഞ്ഞ സ്പ്രിംഗ് ഒനിയൻ വിതറി അലങ്കരിക്കുക .ചൂടോടെ വിളമ്പുക .
ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.