Blog

  • ചിക്കന്‍ സ്റ്റ്യൂ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ചിക്കന്‍ സ്റ്റ്യൂ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.. ഇത് അപ്പത്തിന്റെയും, ചപ്പതിയുടെയും ഒക്കെ കൂടെ നല്ല കോമ്പിനേഷന്‍ ആയിരിക്കും. ഇതിനുവേണ്ട ചേരുവകള്‍

    ചിക്കന്‍ – 1 കിലോ
    സവാള – 2 എണ്ണം
    ഉരുളക്കിഴങ്ങ് ചെറുത് – 2 എണ്ണം
    വെളുത്തുള്ളി – 5-6 അല്ലി
    ഇഞ്ചി – ചെറിയ കഷ്ണം
    ഗ്രാമ്പൂ – 3 എണ്ണം
    തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) – അര കപ്പ്‌
    തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) – ഒന്നര കപ്പ്‌
    പെരുംജീരകം – ഒരു നുള്ള്‍
    കാരറ്റ് – ഒരെണ്ണം
    കറുവാപ്പട്ട – ഒരു ചെറിയ കഷ്ണം
    ഏലക്കായ – 2 എണ്ണം
    പച്ചമുളക് – 6-7 എണ്ണം
    ഗരം മസാല – 1/2 ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
    കുരുമുളക് പൊടി – ഒരു ടേബിള്‍സ്പൂണ്‍
    ചെറുനാരങ്ങാ നീര് – ഒരു ടീസ്പൂണ്‍
    എണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍
    കറിവേപ്പില – ഒരു തണ്ട്
    നെയ്യ് – ഒരു ടീസ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്

    ചിക്കന്‍ അല്പം കുരുമുളക് പൊടിയും മഞ്ഞള്‍ പൊടിയും ഗരംമസാലയും ചേര്‍ത്ത് ഒരു മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.
    ഉരുളക്കിഴങ്ങും കാരറ്റും വേവിച്ച് ചെറിയ കഷ്ണങ്ങളായി അരിയുക.
    ആദ്യം ഒരു പാനില്‍ എണ്ണ ചൂടാക്കുക, ശേഷം നെയ്യ് ചേര്ക്കു ക. അടിക്കട്ടിയുള്ള പാത്രം ആണ് നല്ലത്. ഇതിലേക്ക് അല്പം കറിവേപ്പില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്കായ് എന്നിവ ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ഇതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് ചീന്തിയെടുത്ത പച്ചമുളകും അരിഞ്ഞ സവാളയും ചേര്‍ത്ത് ഒരു ഇളം ബ്രൌണ്‍നിറം ആകുന്നത് വരെ വഴറ്റുക.
    ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ക്കുക.
    ഇപ്പോള്‍ നമുക്ക് രണ്ടാം പാല്‍ ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും, കുരുമുളക് പൊടിയും, ജീരകവും ചേര്‍ത്ത് ഇളക്കുക. ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇനി അല്പ നേരം പാന്‍ അടച്ചു വച്ച് വേവിക്കുക.
    ചെറു ചൂടില്‍ വേവിച് ഗ്രേവി കട്ടിയായി വരുമ്പോള്‍ തീ ഓഫ്‌ ചെയ്യുക, ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക, കൂടെ ചെറുനാരങ്ങാ നീരും, കുറച്ച് കറിവേപ്പിലയും കുരുമുളക് പൊടിയും… സ്വാദിഷ്ടമായ ചിക്കന്‍ സ്റ്റൂ തയ്യാര്‍ !

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    രുചികരമായ വട്ടയപ്പം എങ്ങനെ തയ്യാറാക്കാം

  • മത്തൻ കടുക് വറുത്തത് വീഡിയോ കാണുക

    മത്തൻ കടുക് വറുത്തത് വീഡിയോ കാണുക

    ചേരുവകൾ
    മത്തൻ – 1 കപ്പ്.
    പച്ചമുളക് – 2 എണ്ണം.
    വെളിച്ചെണ്ണ – 2 സ്പൂണ്.
    കടുക് – 1 സ്പൂണ്.
    ഉണക്കമുളക്‌ – 3 എണ്ണം.
    കറിവേപ്പില.
    ഉപ്പ്.

     

    മത്തൻ ചെറിയ കഷണങ്ങളാകുക : പാത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കടുക് ,കറിവേപ്പില, ഉണക്കമുളക്‌ ചേർത്തു വറവിടുക.ശേഷം അതിലേക് മുറിച്ചുവെച്ച മത്തൻ ചേർക്കുക. പച്ചമുളകും,ഉപ്പും ചേർത്തു മൂടി വെച്ചു 5 മിനുട്ട് വേവിക്കുക. കഷണങ്ങൾ ഉടഞ്ഞു പോകാതെ ശ്രദ്ദിക്കണം.

     ബീഫും കൂര്‍ക്കയും കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • രുചികരമായ വട്ടയപ്പം എങ്ങനെ തയ്യാറാക്കാം

    രുചികരമായ വട്ടയപ്പം എങ്ങനെ തയ്യാറാക്കാം

    വട്ടയപ്പം നിങ്ങള്ക് ഇസ്ടമാണോ ഏനാല്‍ നമ്മുക്ക് നോക്കാം രുചികരമായി എങ്ങന തയാറാക്കാം രുചികരമായ വട്ടയപ്പം എങ്ങനെ ഉണ്ടാക്കാം എന്നുള്ള വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ റെസിപ്പികൾക്കു ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക.
    ഇവിടെ ക്ലിക്ക് ചെയ്തു വായികുക ആറുതരം പായസം എളുപ്പത്തില്‍ തയ്യാറാക്കാം
    ഇവിടെ ക്ലിക്ക് ചെയ്തു കാണുക  കുടംപുളി ഇല്ലാതെ മീന്‍ കറി ഉണ്ടാക്കുന്നത് 

  • ബീഫ് സമൂസ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ബീഫ് സമൂസ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ഇന്ന് ബീഫ് സമൂസ ഉണ്ടാക്കാം .. കുട്ടികള്‍ക്കൊക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് ..ഇതുണ്ടാക്കാന്‍ വേണ്ട ചേരുവകള്‍

    ബീഫ് – 250 ഗ്രാം
    സവാള – 1 എണ്ണം (അരിഞ്ഞത്)
    പച്ചമുളക് – 3 എണ്ണം (അരിഞ്ഞത്)
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
    കാരറ്റ് – 1/4 കപ്പ് (അരിഞ്ഞത്)
    മുളക് പൊടി – 11/2 ടേബിൾ സ്പൂണ്‍
    മഞ്ഞൾ പൊടി – 1/2 ടീസ്പൂണ്‍
    കുരുമുളക് പൊടി – 1 ടീസ്പൂണ്‍
    ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍
    മൈദ പൊടി – 2 ടേബിൾ സ്പൂണ്‍
    വെള്ളം – 2 കപ്പ്
    മൈദ പൊടി – 2 കപ്പ്
    നെയ് – 3 ടേബിൾ സ്പൂണ്‍
    ചുടായ വെള്ളം – 1 കപ്പ്
    മല്ലിയില – കുറച്ച്
    ഉപ്പ് – ആവശ്യത്തിന്‌
    വെളിച്ചെണ്ണ – 2 കപ്പ്

    ബീഫ്‌ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക.
    ഒരു പ്രഷർ കുക്കെറില്‍ ബീഫ്‌, മുളക് പൊടി, മഞ്ഞൾപൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് വേവിക്കുക. വെള്ളം വറ്റുന്ന വരെ വരട്ടി എടുക്കുക. നന്നായി ഡ്രൈ ആകണം.
    വേവിച്ച ബീഫ് മിക്സിയിൽ പൊടിച്ചു എടുക്കുക.
    ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ടു മൂക്കുമ്പോൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ത്ത് വഴറ്റുക.
    തീ കുറച്ചു മഞ്ഞള്‍പൊടിയും, മുളക്പൊടിയും, കുരുമുളക് പൊടിയും, ഗരം മസാല പൊടിയും, മിക്സിയിൽ പൊടിച്ചു വെച്ച ബീഫും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. മസാല റെഡി.
    മൈദയില്‍ നെയ്യും, വെള്ളവും, ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം.
    തയ്യാറാക്കി വെച്ച മസാല നടുവിൽ വെച്ച് സമൂസ പരുവത്തിൽ മടക്കുക. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും മൈദയോ എണ്ണയോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക.
    ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം.
    രുചിയുള്ള ബീഫ് സമോസ റെഡി.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യുക.. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

    സ്വാദിഷ്ടമായ ഫലൂഡ ഉണ്ടാക്കുന്ന വിധം

  • ആറുതരം പായസം എളുപ്പത്തില്‍ തയ്യാറാക്കാന്‍

    ആറുതരം പായസം എളുപ്പത്തില്‍ തയ്യാറാക്കാന്‍

    പരിപ്പ് പായസം- അര കപ്പ് പരിപ്പില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിക്കണം . വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് ചക്കരയും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ചൂടായി വരുമ്പോൾ ഏലയ്ക്ക പൊടിയും ജീരകവും ഇഞ്ചിയും ചേര്‍ക്കുക. മൂന്ന് മിനിട്ട് കഴിഞ്ഞ് തേങ്ങാപാല്‍ ചേര്‍ത്ത് ഒന്ന് കൂടി ചൂടാക്കാം. വറുത്ത നെയ്യും തേങ്ങാ കൊത്തും അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്ത് വിളമ്പാം

    പാല്‍ പായസം -അരലിറ്റര്‍ പാലില്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. പാല്‍ പതഞ്ഞാല്‍ അരിയും അരകപ്പ് പഞ്ചസാരയും ചേര്‍ത്ത് നന്നായി വേവിക്കുക. അരി വെന്തുകഴിയുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. എളുപ്പം പാല്‍ പായസം തയ്യാര്‍.

    പയര്‍ പായസം – കാല്‍ കപ്പ് ചെറുപയര്‍ വറുത്തെടുക്കുക . ഇതിലേക്ക് കട്ടിയുള്ള തേങ്ങാ പാല്‍ ചേര്‍ത്ത് കുക്കറില്‍ അഞ്ച് വിസില്‍ വരുന്നത് വരെ വേവിക്കുക. മറ്റൊരു പാത്രത്തില്‍ ചക്കര വെള്ളം ഉപയോഗിച്ച് അലിയിച്ചെടുക്കാം.ഇതിലേക്ക് വേവിച്ച ചെറുപയര്‍ ചേര്‍ത്ത് പാകം ചെയ്യുക. ഇതിലേക്ക് വീണ്ടും തേങ്ങാപാല്‍ ചേര്‍ക്കാം. ഏലയ്ക്കയും ചേര്‍ക്കാം. നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്തെടുക്കാം.

    സേമിയ പായസം- ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാനാകുന്ന പായസമാണ് സേമിയ പായസം. നെയ്യും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇതേ പാത്രത്തില്‍ സേമിയം വറുത്തെടുക്കുക. ബ്രൗണ്‍ കളര്‍ ആയാല്‍ ഒരു കപ്പ് വെള്ളവും മൂന്ന് കപ്പ് പാലും ഒഴിക്കാം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കാം. സേമിയം നന്നായി വെന്താല്‍ എടുത്തുവയക്കാം. ഇതിലേക്ക് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം.

    പൈനാപ്പിള്‍ പായസം – പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറിലോ ചുവടു കട്ടിയുള്ള പാത്രത്തിലോ ഇട്ടു വേവിച്ചെടുക്കുക. ഇതില്‍ നെയ്യൊഴിച്ചു ഇളക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കണം. അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ചു വീണ്ടും വേവിയ്ക്കുക. രണ്ടാം പാല്‍ ചേര്‍ത്തിളക്കി തിളച്ചു കഴിയുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് . കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തിടുക

    മാമ്പഴ പായസം – ഇത് മാമ്പഴത്തിന്റെ കാലം കൂടിയാണല്ലോ. പഴുത്ത മാങ്ങ കഷ്ണങ്ങളാക്കി കുക്കറില്‍ അഞ്ച് മിനിട്ട് വേവിക്കുക. എന്നിട്ട് ഈ മാങ്ങ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് പനംചക്കര അലിയിച്ചെടുക്കാം. പേസ്റ്റാക്കിയ മാമ്പഴം പനംചക്കര പേസ്റ്റ് എന്നിവ ചേര്‍ത്ത് ചൂടാക്കാം. അല്‍പം കഴിഞ്ഞ് തേങ്ങാ പാലും അഞ്ച് മിനിട്ട് കഴിഞ്ഞ് നെയ്യും ഉപ്പും ഏലയ്ക്ക പൊടിയും ഇഞ്ചി പൊടിയും ചേര്‍ക്കാം. വെന്തു കഴിയുമ്പോൾ വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് വിതറാം.

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • രുചിയൂറും സോയാ മസാല ഫ്രൈ ഉണ്ടാക്കാം

    രുചിയൂറും സോയാ മസാല ഫ്രൈ ഉണ്ടാക്കാം

    സോയാ ബീന്‍ നമുക്ക് പല തരത്തില്‍ ഉണ്ടാക്കാം.. ഇറചിപോലെ വറുത്തു അരച്ച് വെയ്ക്കാം .. ഫ്രൈ ചെയ്തു എടുക്കാം ..തോരന്‍ ഉണ്ടാക്കാം ഏതു രീതിയിലും നമുക്ക് ഉണ്ടാക്കാം … ഇറച്ചി കറിയുടെ രുചിയും ആണ് ഇതിനു… ഇന്ന് മനുക്ക് സിയമീന്‍ മസാല ഫ്രൈ ഉണ്ടാക്കാം … അതിനാവശ്യമായ സാധനങ്ങള്‍

    സോയ രണ്ടാക്കി നുറുക്കിയത്- മൂന്നു കപ്പ്
    ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ -ഒന്നര ക്കപ്പ്
    തേങ്ങ ചിരകിയത് -അരക്കപ്പ്
    ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് അരച്ചത് -ഒന്നര ടേബിൾസ്പൂൺ
    മുളക് പൊടി- അര ടേബിൾസ്പൂൺ
    മല്ലിപ്പൊടി -ഒന്നര ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
    കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ
    മസാലപ്പൊടി-മൂന്നു നുള്ള്
    കറിവേപ്പില- ഒരു തണ്ട്
    വെളിച്ചെണ്ണ- എട്ടു ടേബിൾസ്പൂൺ
    ഉപ്പ് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    സോയ കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ കുറച്ച് ചൂട് വെള്ളം ഒഴിച്ച് അല്പം ഉപ്പ് ഇടുക. 10 മിനിറ്റ് കഴിഞ്ഞ സോയ പിഴിഞ്ഞ് എടുത്ത് രണ്ടാക്കി നുറുക്കി വെയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ച് മൂക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേർത്ത് വഴറ്റി മൂത്തുവരുമ്പോൾ അതിൽ തേങ്ങാപ്പാൽ ചേർക്കുക.അത് ഒന്ന് മൂക്കുമ്പോൾ ചുവന്നുള്ളി ചേർക്കുക. നല്ലപോലെ ഇളക്കുക.

    എല്ലാം കൂടി നല്ലവണ്ണം യോജിച്ച്‌ വരുമ്പോൾ സോയ ചേർക്കക. നന്നായി ഇളക്കുക. വെളിച്ചെണ്ണ കുറച്ച് ചേർക്കുക. അതിന് ശേഷം കാൽ കപ്പ് വെള്ളം ചേർത്ത് ഇളക്കി അതിൽ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ചേർത്ത് ഇളക്കി അടച്ചിട്ട്‌ വേവിക്കുക. വെള്ളം വലിഞ്ഞ് പാകമായാൽ അതിൽ കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ ഇളക്കുക.

    അടിയിൽ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. ആവശ്യമെങ്കിൽ ഇടയ്ക്ക് കുറേശ്ശെ വെളിച്ചെണ്ണയും ചേർത്ത് ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി പാകപ്പെടുത്തി എടുക്കുക. അതിൽ 3 നുള്ള് മസാലപ്പൊടി ചേർക്കുക. തീ കുറച്ച് ഇളക്കിക്കൊണ്ടിരിക്കുക. എല്ലാം കൂടി പാകത്തിന് മൂത്ത് വലിഞ്ഞ് ഫ്രൈ ആയാൽ തീ നിർത്തുക. ചീനച്ചട്ടി ഇറക്കി വെയ്ക്കുക. നല്ല ഒരു സോയാ മസാല ഫ്രൈ റെഡിയായി.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

  • സ്വാദിഷ്ടമായ ഫലൂഡ ഉണ്ടാക്കുന്ന വിധം

    സ്വാദിഷ്ടമായ ഫലൂഡ ഉണ്ടാക്കുന്ന വിധം

    പലവിധത്തിലുള്ള പാനീയങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായ ഒരു പാനീയമാണ് ഫലൂഡ …വളരെ സ്വദിഷ്ട്ടവുമാണ് ഇത് …പഴങ്ങള്‍ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്നത് കൊണ്ട് ഇത് എല്ലാവര്ക്കും ഇഷ്ട്ടപ്പെടും …ഒരു ഫലൂഡ കുടിച്ചാല്‍ തന്നെ വയറു നിറയും …കുട്ടികള്‍ക്കും വളരെ ഇഷ്ട്ടപ്പെട്ട ഇത് എങ്ങിനെ തയ്യാറാക്കാം എന്നു നോക്കാം

    കട്ടിപാല്‍-അഞ്ഞൂറ് ML

    കസ്റ്റാര്‍ഡ് പൗഡര്‍- മൂന്നു ടിസ്പൂണ്‍

    പഞ്ചസാര-350 ഗ്രാം

    വെര്‍മിസെല്ലി-100 ഗ്രാം

    കാരമല്‍-50 ഗ്രാം

    പഴങ്ങള്‍-(ഏത്തപ്പഴം, മുന്തിരി, പപ്പായ, മാങ്ങ, ചെറി,ആപ്പിള്‍)-250 ഗ്രാം ( ചെറുതായി അരിഞ്ഞു എടുക്കണം )

    കസ് കസ്(സര്‍ബത്ത്)-50 ഗ്രാം

    കശുവണ്ടിപ്പരിപ്പ്-100 ഗ്രാം ( ചെറുതായി നുറുക്കി എടുക്കണം )

    റോസ് ക്രീം-100ml

    ഐസ് ക്രീം-200 ഗ്രാം

    ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
    ആദ്യം തന്നെ നമുക്ക് നാനൂറു ML കട്ടിപ്പാലില്‍ നൂറു ML വെള്ളവും 250 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് നന്നായി തിളപ്പിക്കാം നന്നായി ഇളക്കി തിളപ്പിക്കുക. അതിനുശേഷം തണുത്ത പാലില്‍ ഒരു ടിസ്പൂണ്‍ കസ്റ്റാര്‍ഡ് നന്നായി കലക്കി തിളപ്പിച്ച പാലിലെക്ക് ചേര്‍ത്ത് നന്നായി ഇളക്കിയശേഷം ഇറക്കി വയ്ക്കാം …ഇനി ഇത് നമുക്ക് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം …അതിനു ശേഷം വെര്‍മിസെല്ലി വെള്ളത്തില്‍ നന്നായി വേവിച്ചെടുത്തു പച്ചവെള്ളം ഒഴിച്ച് ഊറ്റി എടുക്കാം അതിനു ശേഷം കാരമല്‍ ചൂടുവെള്ളത്തില്‍ കലക്കി എടുത്തു തണുത്ത വെള്ളം ഒഴിച്ച് ഫ്രിഡ്ജില്‍ വയ്ക്കാം.

    ഇനി പഴങ്ങള്‍ എല്ലാം ചെറുതായി അരിഞ്ഞു ഫ്രിഡ്ജില്‍ വയ്ക്കാം .. ഇനി ഒരു പാത്രത്തില്‍ രണ്ടു ടിസ്പൂണ്‍ കസ്റ്റാര്‍ഡ് അടിച്ചെടുക്കാം ഇനി ഇതിലേയ്ക്ക് ഐസ്ക്രീം ചേര്‍ക്കാം അതിനു ശേഷം ബാക്കിയുള്ള 100 ML ഫ്രഷ്‌ കട്ടിപ്പാല്‍ ഇതിലേയ്ക്ക് ചേര്‍ത്ത് നന്നായി അടിച്ചു യോജിപ്പിക്കാം …ഇനി തണുപ്പിച്ച് എടുത്ത കാരമല്‍ ചേര്‍ത്ത് നന്നായിട്ട് അടിക്കാം അടുത്തതായി ഇതിലേയ്ക്ക് റോസ് ക്രീം ചേര്‍ക്കാം ഒന്ന് ഇളക്കിയശേഷം 100 ഗ്രാം പൊടിച്ച പഞ്ചസാര ചേര്‍ത്ത് നന്നായി അടിക്കാം … അടുത്തതായി ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വച്ച കട്ടിപ്പാലും ഇതിലേയ്ക്ക് ചേര്‍ക്കാം ഇനി ഇതിലേയ്ക്ക് വെര്‍മിസെല്ലി ചേര്‍ക്കാം നന്നായി ഇളക്കാം ഇനി കസ് കസ് ചേര്‍ക്കാം കശുവണ്ടി പരിപ്പ് ചേര്‍ക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം ഗ്ലാസ്സിലെയ്ക്ക് പകര്‍ന്നു ഇതിന്‍റെ മീതെ ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വച്ചിരിക്കുന്ന പഴങ്ങള്‍ കൂടി ഇട്ടു വിളമ്പാം

    ഫലൂഡ റെഡി

    ഇനി ഇത് ഒരു ഗ്ലാസ് എടുത്തു സോഫയില്‍ ചെന്നിരുന്നു സ്വസ്ഥമായി ആസ്വദിച്ചു കഴിച്ചോളൂ ..തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും …കാണാനും വളരെ മനോഹരമാണ് ഇത്

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    സ്വാദിഷ്ടമായ ഷവര്‍മ വീട്ടില്‍ ഉണ്ടാകുന്ന വിധം