നെയ്മീന്‍ പെരളന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് നെയ്മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. നെയ്മീന്‍ ഇല്ലെങ്കില്‍ ദശ കട്ടിയുള്ള ഏതു മീന്‍ ഉപയോഗിച്ചും ഈ കറി ഉണ്ടാക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍

നെയ്മീന്‍ – അരക്കിലോ
സവോള – രണ്ടെണ്ണം ചെറുത്‌ വലുതാണെങ്കില്‍ ഒരെണ്ണം
തക്കാളി രണ്ടെണ്ണം
പുളി വെള്ളം – പുളിയ്ക്കു ആവശ്യത്തിനു എടുക്കാം കുടമ്പുളി രണ്ടോ മൂന്നോ കഷണം മതിയാകും ഒന്ന് തിളപ്പിച്ച്‌ എടുക്കുക
ഇഞ്ചി – ഒരു കഷണം
മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍
മുളക് പൊടി – രണ്ടു ടിസ്പൂണ്‍ എരിവിനു അനുസരിച്ച് കൂട്ടാം കുറയ്ക്കാം
മല്ലിപൊടി – ഒന്നര ടിസ്പൂണ്‍
പച്ചമുളക് – അഞ്ചെണ്ണം
കുരുമുളക് പൊടി – അര ടിസ്പൂണ്‍
ഗരം മസാല- അര ടിസ്പൂണ്‍
ഉപ്പു , കറിവേപ്പില , വെളിച്ചെണ്ണ ആവശ്യത്തിനു

ആദ്യം തന്നെ അല്പം മഞ്ഞള്‍പൊടിയും ഉപ്പും ,കുരുമുളക് പൊടിയും പുരട്ടി മീന്‍ ഒന്ന് ശാലോ ഫ്രൈ ചെയ്തു എടുക്കുക. അതിനു ശേഷം
അടുപ്പിൽ മൺചട്ടി വെച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ഒരു വെളുത്തുള്ളി ഒരു കഷ്ണം ഇഞ്ചി എന്നിവ പേസ്റ്റ് ആക്കിയത് , വേപ്പില മൂന്നാലു പച്ചമുളക് എന്നിവ ചേർത്തു നന്നായി വഴറ്റി ബ്രൗൺ നിറം ആകുമ്പോൾ അര സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ മല്ലിപ്പൊടി, രണ്ടു സ്പൂൺ മുളകുപൊടി, അര സ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി മൂപ്പിച്ചു അതിലേക്കു രണ്ടു തക്കാളി അരിഞ്ഞതും ചേർത്തു മിക്സ് ആക്കി മൂടി വെച്ചു വേവിക്കുക. തക്കാളി വെന്തുടഞ്ഞാൽ അതിലേക്കു വറുത്തു വച്ച മീൻ കഷ്ണങ്ങൾ ചേർത്തു നന്നായി മിക്സ് ആക്കി അൽപനേരം മൂടിവെച്ചു വേവിക്കുക. മീൻ മസാലയിൽ നന്നായി മൂടിയിരിക്കണം . അതിനുശേഷം പുളിവെള്ളവും ആവശ്യമെങ്കില്‍ ഉപ്പും ചേർത്തു ഒന്നൂടെ വേവിച്ചു അവസാനം ഒരല്പം ഉലുവ പൊടിയും ചേർത്തു അടുപ്പിൽ നിന്നും വാങ്ങാം. മസാല നല്ല തിക്ക് ആയിരിക്കണം അതുകൊണ്ടു പുളിവെള്ളം ചേർക്കുമ്പോൾ വളരെ കുറച്ചു വെള്ളം എടുത്തു ചേർക്കുക. നെയ്മീന്‍ കറി റെഡി !

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചില്ലി കപ്പ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.