സാമ്പാര്‍ നിങ്ങള്‍ എല്ലാവരും ഉണ്ടാക്കിയിട്ടുണ്ടാകും.. എന്നാല്‍ കേരള സ്റ്റയില്‍ സാമ്പാര്‍ ഒന്ന് ഉണ്ടാക്കി നോക്കൂ .. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും .. ഇതിനുവേണ്ട സാധനങ്ങള്‍
സാമ്പാർ പരിപ്പ് ( ചെറുപയർ പരിപ്പ്)-രണ്ടു പിടി
വെള്ളരിക്ക കഷണങ്ങളാക്കിയത് -ഒരു ടീകപ്പ്
ഉരുളകിഴങ്ങ് -രണ്ടെണ്ണം മീഡിയം വലുപ്പം
ക്യാരറ്റ് – ചെറുത് ഒരെണ്ണം
വെണ്ടക്ക -നാലോ അഞ്ചോ
മുരിങ്ങക്ക -ആറേഴു കഷണം
തക്കാളി -രണ്ടെണ്ണം
സവാള -ഒരെണ്ണം
ചെറിയുള്ളി -ആറെണ്ണം
വാളൻ പുളി – ഒരു ചെറിയ കഷണം 1/2 കപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.ഇത് ഒഴിവാക്കണമെങ്കിൽ തക്കാളി കൂടുതൽ ചേർക്കുക
കായപൊടി -കാല്‍ റ്റീസ്പൂൺ
മുളക്പൊടി -ഒരു റ്റീസ്പൂൺ
മഞൾപൊടി -കാല്‍ റ്റീസ്പൂൺ
മല്ലിപൊടി -ഒരു റ്റീസ്പൂൺ
ഉലുവാപൊടി -മൂന്നു നുള്ള് ( ഈ പൊടികൾ ചേർക്കെണ്ടെങ്കിൽ സാമ്പാർപൊടി കൂടുതൽ ചേർത്താൽ മതിയാകും)
സാമ്പാർ പൊടി -നാല് റ്റീസ്പൂൺ
മല്ലിയില അരിഞത് -മൂന്നു റ്റീസ്പൂൺ
ഉപ്പ്,എണ്ണ,കടുക് -പാകത്തിനു
ഉഴുന്ന് പരിപ്പ് -ഒരു റ്റീസ്പൂൺ
കറിവേപ്പില -ഒരു തണ്ട്
വറ്റൽമുളക് -രണ്ടെണ്ണം
പരിപ്പ് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത്ത് പാകത്തിനു വെള്ളവും ചേർത്ത് വേവിക്കാൻ വക്കുക.പരിപ്പ് പകുതി വേവാകുമ്പോൾ അരിഞ് വച്ചിരിക്കുന്ന പച്ചകറികൾ ചേർക്കുക. തക്കാളിയും, വെണ്ടക്കയും വേറെ വഴറ്റി ഒടുവിൽ ചേർത്താൽ സ്വാദ് കൂടും.
ഞാൻ സാധാരണ എല്ലാം കൂടെ ഒരുമിച്ച് പരിപ്പിന്റെ കൂടെ കുക്കറിൽ ആണു വേവിക്കാറു,വേറെ വേറെ വേവിക്കാറില്ല.മഞൾ പൊടി പാകത്തിനു ഉപ്പ് ഇവ ചേർത്ത് വേവിച്ച് എടുക്കുക.
ശെഷം മുളകുപൊടി,മല്ലിപൊടി, ഇവ ചേർത്തിളക്കി ചൂടായി പച്ചമണം മാറി വരുമ്പോൾ പുളി വെള്ളം ചേർത്ത് കൊടുക്കുക.ശേഷം സാമ്പാർ പൊടി ചേർത്തിളക്കി ചൂടാക്കുക .
ഒന്ന് ചൂടായി ചെറുതായി തിള വരുമ്പോൾ ഉലുവാപൊടി, കായ പൊടി ഇവ ചേർത്തിളക്കി ചെറിയ തിള വന്ന ശേഷം തീ ഓഫ് ചെയ്യാം.ശെഷം മല്ലിയില വിതറാം. (തക്കാളിയും വെണ്ടക്കയും ഒടുവിൽ ചേർക്കുന്നവർക്ക് അങ്ങനെ ചെയ്യാം .അവ 2 ഉം ഒന്നു വഴറ്റിയൊ അല്ലാതെയോ ചേർക്കാം.)
ഇനി പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്,കറിവേപ്പില,ഉഴുന്നു പരിപ്പ്, ചെറിയുള്ളി അരിഞത് ഇവ താളിച്ച് സാമ്പാറിലേക്ക് ചേർത് ഇളക്കി ഉപയോഗിക്കാം. നല്ല രുചിയൂറുന്ന അടിപൊളി സാമ്പാർ തയ്യാർ.
ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇതുണ്ടാക്കി നോക്കുക.നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക .