അച്ചാര്‍ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

Advertisement

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അച്ചാറുകള്‍

മാങ്ങ കഴുകി വൃത്തിയാക്കി തൊലിയോടെ ചെറിയ കഷണങ്ങളായി അരിഞത് – 1.5 കപ്പ്
വെള്ളം -1.5 കപ്പ് മാങ്ങക്ക് 2 കപ്പ് വെള്ളം
ഉപ്പ് ,കടുക് ,എണ്ണ -പാകത്തിനു
മുളക്പൊടി -2 – 2.5 റ്റീസ്പൂൺ നിറയെ (എരിവു കൂടുതൽ വേണമെങ്കിൽ കൂട്ടാം)
മഞൾപൊടി -1/4 റ്റീസ്പൂൺ
ഉലുവാപൊടി -1/4 റ്റീസ്പൂൺ
കായപൊടി -1/4 -1/2 റ്റീസ്പൂൺ
കടുക് ചതച്ചത് -1/4 റ്റീസ്പൂൺ

ചെറിയ കഷണങ്ങളാക്കിയ മാങ്ങ ലേശം ഉപ്പ് പുരട്ടി വക്കുക.
പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ( നല്ലെണ്ണയാണു ഏറ്റവും നല്ലത്)കടുക് പൊട്ടിക്കുക, അതിലേക്ക് കുറെശ്ശെ വെള്ളം ഒഴിച്ച് കൊടുക്കുക.
എടുത്ത് വച്ച വെള്ളം മുഴുവൻ ഒഴിച്ച ശേഷം പാകത്തിനു ഉപ്പ്, മഞൾപൊടി,മുളക് പൊടി ,കായപൊടി,ഉലുവാപൊടി ഇവ ചേർത്ത് നന്നായി ഇളക്കുക.
നന്നായി തിള വരുമ്പോൾ മാങ്ങ കഷണങ്ങൾ ചേർത്ത് ഇളക്കി ,കടുക് ചതച്ചതും കൂടെ ചേർത് ഇളക്കി 2 -3 മിനുറ്റ് അടച്ച് വച്ച് വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.
മാങ്ങ കഷങ്ങൾ വേവുമ്പോൾ അതിൽ നിന്നും കുറച്ച് വെള്ളം ഇറങ്ങും.അപ്പൊ അച്ചാറിനു വെള്ളം പാകമാകും.

ഇനി ചമ്പക്ക അച്ചാര്‍ ഉണ്ടാക്കുന്നത് നോക്കാം.ആവശ്യമായ സാധനങ്ങള്‍

ചാമ്പക്ക – 10( വലുത്) ( ചെറിയതാണെൽ 20 എണ്ണം ഒക്കെ എടുക്കാം)
വെള്ളുതുള്ളി -6-7അല്ലി
ഇഞ്ചി -1/2 റ്റീസ്പൂൺ
പച്ചമുളക് -2-3
മുളക്പൊടി – 2-3 റ്റീസ്പൂൺ
കായപൊടി-1/4 റ്റീസ്പൂൺ
ഉലുവാപൊടി -3 നുള്ള്
കറിവേപ്പില -1 തണ്ട്
വിനാഗിരി -3 റ്റീസ്പൂൺ ( കുറച്ച് നാൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ മാത്രം വിനാഗിരി ചേർതാൽ മതി, പെട്ടെന്ന് ഉപയോഗിച്ച് തീർക്കാനാണെങ്കിൽ ചേർക്കണ്ട.ഞാൻ ചേർതിട്ട് ഇല്ല)
എണ്ണ ( നല്ലെണ്ണ ആണു ഉത്തമം, അതില്ലെങ്കിൽ മറ്റെതെങ്കിലും),-പാകത്തിനു
ഉപ്പ്,കടുക്- പാകത്തിനു

ചാമ്പക്ക കഴുകി വൃത്തിയാക്കി,ചെറുതായി അരിഞ് വക്കുക.
പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് ,വെള്ളുതുള്ളി, ഇഞ്ചി,പച്ചമുളക് ഇവ അരിഞത് ചേർത്ത് വഴറ്റുക.
ശെഷം അരിഞ ചാമ്പക്ക ചേർത് പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി വഴറ്റി മുളക്പൊടി കൂടെ ചേർത് പച്ചമണം മാറുന്ന വരെ വഴറ്റുക.( കുറച്ച് കാശ്മീരി മുളക്പൊടി ചേർതാൽ നല്ല കളറും കിട്ടും)
ഇനി കുറച്ച് നേരം കുറഞ്ഞ തീയിൽ അടച്ച് വക്കാം.കരിയാതെ ശ്രദ്ധിക്കണം.ഈ സമയം ചാമ്പക്കയുടെ ഉള്ളിൽ നിന്നും കുറച്ച് വെള്ളം ഒക്കെ ഇറങ്ങി ഒരു പിരണ്ട പരുവം ആകും.കൂടുതൽ ചാറു വേണമെങ്കിൽ 2-3 സ്പൂൺ തിളപ്പിച്ച് ആറിയ വെള്ളം ചേർക്കാം.
ഇനി ഉലുവാ പൊടി, കായ പൊടി കൂടി ചേർത്ത് ഇളക്കി 1മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ ഈ സമയം ചേർക്കാം
ചൂടാറിയ ശെഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടം ആയെങ്കില്‍ ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ബീഫ് സമൂസ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം