ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ മൂന്നു ചമ്മന്തികള്‍

Advertisement

ഇന്ന് നമുക്ക് ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ പറ്റുന്ന മൂന്നു ചമ്മന്തികള്‍ ഉണ്ടാക്കാം..ചോറിനൊപ്പം കഴിക്കാന്‍ വളരെ രുചികരമാണ് ഇത് …
ഉള്ളി , തക്കാളി , ചെമ്മീന്‍ ഈ ചമ്മന്തികള്‍ ആണ് ഉണ്ടാക്കുന്നത്. ആദ്യം നമുക്ക് ഉള്ളി ചമ്മന്തി ഉണ്ടാക്കാം. ആവശ്യമായ സാധനങ്ങള്‍

ചുവന്നുള്ളി : 15 എണ്ണം
വറ്റല്‍ മുളക്: 6 എണ്ണം
കറിവേപ്പില: ആവശ്യത്തിന്
വെളിച്ചെണ്ണ: ഒരു സ്പൂണ്‍
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയു അണച്ച് ഇത് ചൂട് മാറിയതിനു ശേഷം ഒരു മിക്‌സറില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ച് എടുക്കുക. ചമ്മന്തി തയ്യാര്‍

ഇനി തക്കാളി ചമ്മന്തി ഉണ്ടാക്കാം
തക്കാളി – 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഓയില്‍ – 1 ടീ സ്പൂണ്‍
ചെറിയുള്ളി – കാല്‍ കപ്പ് (കഷ്ണങ്ങളാക്കിയത്)
കാശ്മീരി മുളക് – 2 (വെള്ളത്തില്‍ കുതിര്‍ത്ത് – കഷ്ണങ്ങളാക്കിയത്)
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
മല്ലിയില – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഉപ്പ് – ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഒരു പാനില്‍ എണ്ണയൊഴിച്ച് ചെറിയുള്ളി അതിലേക്കിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഫ്രൈ ആവാതെ നോക്കണം. ഇതിലേക്ക് കുതിര്‍ത്ത മുളക് ചേര്‍ത്ത് യോജിപ്പിക്കുക. പാനിലേക്ക് തക്കാളി ചേര്‍ത്ത് പാകം ചെയ്യുക. വെള്ളം ആവിശ്യമെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് തീ ഉയര്‍ത്തി വേവിക്കുക.
തക്കാളി നന്നായി ഉടച്ച് കൊടുക്കുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ് , ഉപ്പ് എന്നിവ ചേര്‍ക്കുക. ടൊമാറ്റോ കെച്ചപ്പ് ചട്നിക്ക് അല്‍പ്പം മധുരും പുളിപ്പും നല്‍കുന്നതാണ്. ഇവയെല്ലാം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. മല്ലിയില ചേര്‍ക്കുക. നിങ്ങളുടെ തക്കാളി ചട്നി തയ്യാര്‍

ഇനി ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കാം
ഉണക്ക ചെമ്മീന്‍ – അര കപ്പ്
തേങ്ങ ചിരകിയത് – മുക്കാല്‍ കപ്പ്
ചുവന്ന മുളക് – 7-8 എണ്ണം
ഇഞ്ചി- 1 ഇഞ്ച് കഷ്ണം
ചെറിയ ഉള്ളി- 4-5 എണ്ണം
പുളി – ഒരു നെല്ലിക്ക വലിപ്പത്തില്‍
കറിവേപ്പില- 10-12 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഉണക്ക ചെമ്മീന്‍ വൃത്തിയാക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് ചുവന്ന മുളകും ഉണക്ക ചെമ്മീനും ചേര്‍ത്ത് ചെമ്മീന്‍ ഇളം ബ്രൗണ്‍ നിറം ആവുന്നത് വരെ വറുത്തെടുക്കുക. മുളക് കരിയാതെ നോക്കുക- 5-10 മിനിറ്റ് മതിയാകും.
വറുത്തെടുത്ത ഉണക്ക ചെമ്മീന്‍, മുളക്, തേങ്ങ ചിരകിയത്, ഇഞ്ചി, ഉള്ളി, പുളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. വെള്ളം ചേര്‍ക്കാതെ തന്നെ അരച്ചെടുക്കണം. ഉപ്പും പുളിയും പാകത്തിന് ചേര്‍ക്കാം. ഉണക്കച്ചെമ്മീന്‍ ചമ്മന്തി റെഡി.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈപഗെ ലൈക്ക് ചെയ്യുക.

ഓറഞ്ചു ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം