Blog

  • സോയാബീന്‍ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    സോയാബീന്‍ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് സോയാബീന്‍ മസാല ഉണ്ടാക്കാം…വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്..വളരെ ടേസ്റ്റിയുമാണ്‌..നല്ല പോഷകഗുണം ഉള്ളതുമാണ് ഇത്..ഇറച്ചി കാരിയുടെ രുചിയും ആണ് കേട്ടോ ..എല്ലാവരും ഉണ്ടാക്കി നോക്കുക. ഇതിനാവശ്യമുള്ള സാധനങ്ങള്‍..

    സോയ രണ്ടാക്കി നുറുക്കിയത്- നാല് കപ്പു
    ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ -രണ്ടു കപ്പു
    തേങ്ങ ചിരകിയത് -മുക്കാല്‍ കപ്പു പിഴിഞ്ഞ് പാലെടുക്കുക.
    ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് അരച്ചത് -രണ്ടര ടേബിൾസ്പൂൺ
    മുളക് പൊടി- ഒരു ടേബിൾസ്പൂൺ
    മല്ലിപ്പൊടി -രണ്ടു ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
    കുരുമുളക് പൊടി- ഒരു ടീസ്പൂൺ
    മസാലപ്പൊടി-അര സ്പൂണ്‍
    കറിവേപ്പില- ആവശ്യത്തിനു
    വെളിച്ചെണ്ണ- പത്തു ടേബിൾസ്പൂൺ
    ഉപ്പ് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    സോയ കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ കുറച്ച് ചൂട് വെള്ളം ഒഴിച്ച് അല്പം ഉപ്പ് ഇടുക. 10 മിനിറ്റ് കഴിഞ്ഞ സോയ പിഴിഞ്ഞ് എടുത്ത് രണ്ടാക്കി നുറുക്കി വെയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ച് മൂക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേർത്ത് വഴറ്റി മൂത്തുവരുമ്പോൾ അതിൽ തേങ്ങാപ്പാൽ ചേർക്കുക.അത് ഒന്ന് മൂക്കുമ്പോൾ ചുവന്നുള്ളി ചേർക്കുക. നല്ലപോലെ ഇളക്കുക.
    എല്ലാം കൂടി നല്ലവണ്ണം യോജിച്ച്‌ വരുമ്പോൾ സോയ ചേർക്കക. നന്നായി ഇളക്കുക. വെളിച്ചെണ്ണ കുറച്ച് ചേർക്കുക. അതിന് ശേഷം കാൽ കപ്പ് വെള്ളം ചേർത്ത് ഇളക്കി അതിൽ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ചേർത്ത് ഇളക്കി അടച്ചിട്ട്‌ വേവിക്കുക. വെള്ളം വലിഞ്ഞ് പാകമായാൽ അതിൽ കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ ഇളക്കുക.
    അടിയിൽ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. ആവശ്യമെങ്കിൽ ഇടയ്ക്ക് കുറേശ്ശെ വെളിച്ചെണ്ണയും ചേർത്ത് ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി പാകപ്പെടുത്തി എടുക്കുക. അതിൽ അര ടിസ്പൂണ്‍ മസാലപ്പൊടി ചേർക്കുക. തീ കുറച്ച് ഇളക്കിക്കൊണ്ടിരിക്കുക. എല്ലാം കൂടി പാകത്തിന് മൂത്ത് വലിഞ്ഞ് ഫ്രൈ ആയാൽ തീ നിർത്തുക. ചീനച്ചട്ടി ഇറക്കി വെയ്ക്കുക. നല്ല ഒരു സോയാ മസാല ഫ്രൈ റെഡിയായി.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിന്ഗലുഎ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഒഴിച്ച് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഒഴിച്ച് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ഒഴിച്ച് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍, പരിപ്പ് അര കപ്പു , ചീര – കുറച്ചു , തേങ്ങ ചിരവിയത്- അര മുറി ,മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍, മുളക് പൊടി – അര ടിസ്പൂണ്‍, കടുക്, ഉണക്ക മുളക് , വെളിച്ചെണ്ണ, പരിപ്പ് ആദ്യം മഞ്ഞപൊടിയും, മുളക് പൊടിയും, വെള്ളവും ചേര്‍ത്ത് വേവിക്കണം, ഇതിലേയ്ക്ക് തേങ്ങ അരച്ചതും, ചീരയും ചേര്‍ക്കണം, വെന്തു കഴിയുമ്പോള്‍ കടുക് താളിക്കണം, ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പി ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഉള്ളി പൊറോട്ടയും ബട്ടര്‍ മസാലയും ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

    ഉള്ളി പൊറോട്ടയും ബട്ടര്‍ മസാലയും ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

    ഇന്ന് നമുക്ക് പനീര്‍ ബട്ടര്‍ മസാലയും , ഉള്ളി പൊറോട്ടയും ഉണ്ടാക്കാം, വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കാന്‍. ആദ്യം പൊറോട്ട ഉണ്ടാക്കാം ,,ഇതിനാവശ്യമായ സാധനങ്ങള്‍.

    ഗോതമ്പ് പൊടി- രണ്ട് കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    വെള്ളം- ആവശ്യത്തിന്
    എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
    നെയ്യ്- ആവശ്യത്തിന്

    അകത്ത് നിറയ്ക്കുന്നതിന്
    ഉള്ളി – 10 എണ്ണം
    പച്ചമുളക്- ഒരെണ്ണം
    മുളക് പൊടി- 1 ടീസ്പൂണ്‍
    ഗരം മസാല- 1 ടീസ്പൂണ്‍
    ജീരകപ്പൊടി-1 ടീസ്പൂണ്‍
    ജീരകം- അര ടീസ്പൂണ്‍
    മല്ലി- ഒരു ടീസ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    ഒരു പാത്രത്തില്‍ ഗോതമ്പ് പൊടിയും ഉപ്പും എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കാം. ഇതിനു മുകളില്‍ അല്‍പം എണ്ണയൊഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി അല്‍പസമയം വെറുതേ വെയ്ക്കുക.
    അകത്ത് നിറയ്ക്കാനായി വേണ്ട സാധനങ്ങള്‍ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മാറ്റി വെയ്ക്കാം. ശേഷം മാവ് എടുത്ത് ഉരുളയാക്കി പരത്തിയതിനു ശേഷം ഇതിന്റെ നടുവില്‍ ഫില്ലിംഗ് ഇടുക. ശേഷം ഇതല്‍പം കട്ടിയില്‍ പരത്തിയെടുക്കാം. ഇത് ചപ്പാത്തിക്കല്ലിലിട്ട് തിരിച്ചും മറിച്ചും ചെറുതീയ്യില്‍ വേവിച്ചെടുക്കാം. ഉള്ളി പൊറോട്ട റെഡി!

    ഇനി നമുക്ക് പനീര്‍ ബട്ടര്‍ മസാല എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം, ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പനീര്‍: 250 ഗ്രാം
    ഉള്ളി: കൊത്തിയരിഞ്ഞത് 2 എണ്ണം
    തക്കാളി: 4 എണ്ണം
    ഇഞ്ചി: 2 എണ്ണം
    മുളക് പൊടി: 2 ടേബിൾ സ്പൂൺ
    മഞ്ഞള്‍പ്പൊടി: കാല്‍ ടേബിള്‍ സ്പൂണ്‍
    ഗരം മസാല: 1 ടേബിള്‍ സ്പൂണ്‍
    മല്ലിയില: അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
    വെണ്ണ: 3 ടേബിള്‍ സ്പൂണ്‍
    ബേ ലിഫ്: ഒന്ന്
    എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
    ക്രീം: അരക്കപ്പ്
    കശുവണ്ടി: ആവശ്യത്തിന്
    പഞ്ചസാര: 1 ടേബിള്‍ സ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്
    വെള്ളം: ഒന്നര കപ്പ്

    തയ്യാറാക്കുന്ന വിധം
    കശുവണ്ടി, തക്കാളി എന്നിവ ഓരോന്നായി അരച്ചെടുക്കുത്തുവെക്കണം. ചൂടായ പാനിലേക്ക് നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാകുമ്പോള്‍ ബേ ലിഫ് അതിലേക്ക് ഇടുക. തുടര്‍ന്ന് കൊത്തിയരിഞ്ഞ ഉള്ളിയും മുളകും ചൂടായ നെയ്യിലേക്ക് ചേര്‍ക്കണം. ഒപ്പം ആവശ്യത്തിന് ഉപ്പും. ചെറിയ തീയില്‍ വരട്ടിയെടുക്കണം.
    ഉള്ളി വരണ്ടതിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞപ്പൊടി, മുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം. നന്നായി വരണ്ടതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന തക്കാളി-കശുവണ്ടി മിശ്രിതം ഇതിലേക്ക് ചേര്‍ക്കുന്നു. ഇത് ചെറിയതീയില്‍ തിളക്കും വരെ വയ്ക്കണം. ശേഷം മറ്റൊരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കുക .ശേഷം ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ മഞ്ഞപ്പൊടിയും മുളക് പൊടിയും ചേര്‍ക്കണം.
    ഇതിലേക്ക് ചതുരത്തില്‍ കണ്ടിച്ചു വെച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് ചൂടാക്കിയെടുക്കുക. ശേഷം തിളപ്പിക്കാന്‍ വെച്ചിരിക്കുന്ന തക്കാളി മിശ്രിതത്തിലേക്ക് കശുവണ്ടി അരച്ചതും. ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കണം. തിളച്ചതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും പനീറും ചേര്‍ക്കണം. രണ്ട് മിനിറ്റ് തിളപ്പിച്ചതിനുശേഷം ക്രീംചേര്‍ത്ത് തിളപ്പിക്കുക. പനീര്‍ ബട്ടര്‍ മസാല റെഡി !

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പനീര്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍.. വെളുത്തുള്ളി – 250 ഗ്രാം, ഇഞ്ചി, പച്ചമുളക്,കറിവേപ്പില, മഞ്ഞള്‍പൊടി, മുളക് പൊടി, കായപൊടി, ഉലുവ പൊടി , വിനിഗര്‍ , ശര്‍ക്കര, ഉപ്പു , നല്ലെണ്ണ, ആദ്യം വെളുത്തുള്ളി തൊലി കളഞ്ഞു ആവിയില്‍ വേവിച്ചു എടുക്കണം, ഇഞ്ചി പച്ചമുളക് പൊടിയായി അരിയണം..ശേഷം എണ്ണയില്‍ മൂപ്പിച്ചു പൊടികള്‍ കൂടിയിട്ടു വെളുത്തുള്ളി ചേര്‍ത്ത് ഉപ്പും വിനിഗറും കൂടി ചേര്‍ത്ത് എടുക്കുക..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ..കണ്ടശേഷം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • പനീര്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    പനീര്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് പനീര്‍ ബിരിയാണിയും, ഇറച്ചി റോസ്റ്റും ഉണ്ടാക്കാം..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍…ആദ്യം നമുക്ക് പനീര്‍ ബിരിയാണി ഉണ്ടാക്കാം. അതിനാവശ്യമായ സാധനങ്ങള്‍.

    പനീര്‍-300 ഗ്രാം
    അരി -500 ഗ്രാം
    പീസ് വേവിച്ചത്-1 കപ്പ്
    തൈര്-2 കപ്പ്
    പച്ചമുളക്-4
    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
    മുളകുപൊടി-അര ടീസ്പൂണ്‍
    ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
    ഏലയ്ക്കാപ്പൊടി-2 ടീസ്പൂണ്‍
    വയനയില-1
    ഏലയ്ക്ക-1
    ഗ്രാമ്പൂ-2
    കുരുമുളക്-3
    ചെറുനാരങ്ങ-1
    കുങ്കുമപ്പൂ-അര ടീസ്പൂണ്‍
    പാല്‍-2 ടേബിള്‍ സ്പൂണ്‍
    നെയ്യ്-2 ടീസ്പൂണ്‍
    ഉപ്പ്, മല്ലിയില, പുതിനയില – ആവശ്യത്തിന്‌

    തയ്യാറാക്കുന്ന വിധം
    അരി കഴുകി വയനയില, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിച്ചെടുക്കുക. തൈര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ഒരു ബൗളില്‍ ചേര്‍ത്തു യോജിപ്പിയ്ക്കുക.
    ഇതിലേയ്ക്കു പനീര്‍ കഷ്ണങ്ങള്‍ അരിഞ്ഞു ചേര്‍ക്കുക. മറ്റൊരു ബൗളില്‍ പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തിളക്കുക.
    ഒരു പാന്‍ ചൂടാക്കി ഇതില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതില്‍ പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റുക.
    ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക. അത് ഇളം ബ്രൗണ്‍ നിറമാകണം.
    ഒരു പാനില്‍ ഒരു നിര ചോറിടുക. പിന്നീട് പനീര്‍ കൂട്ടില്‍ നിന്നും അല്‍പം ഇടുക. ഇതിനു മുകളില്‍ പീസ്, ഗരം മസാല, ഏലയ്ക്കാപ്പൊടി, പാല്‍-കുങ്കുമപ്പൂ മിശ്രിതം, മല്ലിയില, പുതിനയില, അല്‍പം നെയ്യ് എന്നിവ ചേര്‍ക്കണം. ഇതുപോലെ പല നിരകളുണ്ടാക്കുക.
    ഇത് അടച്ചു വച്ച് അല്‍പനേരം വേവിയ്ക്കണം. വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മുന്തി, കശുവണ്ടിപ്പരിപ്പ്, സവാള എന്നിവ വറുത്തതു ചേര്‍ത്തലങ്കരിയ്ക്കാം

    ഇറച്ചി റോസ്റ്റ്
    ===============
    മട്ടണ്‍ – 500ഗ്രാം
    പച്ചക്കുരുമുളക് – 200ഗ്രാം
    സവാള – 200 ഗ്രാം
    പച്ചമുളക് – അഞ്ച് എണ്ണം
    ഇഞ്ചി – 50ഗ്രാം
    വെളുത്തുള്ളി – 50ഗ്രാം
    വെളിച്ചെണ്ണ – ഏഴ് ടേബിൾ സ്പൂണ്‍
    കറിവേപ്പില – ആവശ്യമുള്ളത്
    ഗരംമസാല – അരടീസ്പൂണ്‍
    മല്ലിപ്പൊടി – അഞ്ച് ഗ്രാം
    മഞ്ഞള്‍പ്പൊടി – 10ഗ്രാം
    തേങ്ങാപ്പാല്‍ – അരമുറിയുടേത്
    പെരുംജീരകം – അരടീസ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള, വെളുത്തുള്ളി എന്നിവ വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. തണുത്തശേഷം നന്നായി അരയ്ക്കുക. ഒരു തവ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് പെരുംജീരകമിട്ടു പൊട്ടുമ്പോള്‍ ഇറച്ചിയും ഉപ്പും ചേര്‍ത്ത് വഴറ്റുക. ശേഷം അരച്ച കൂട്ട്( പച്ചക്കുരുമുളക്, ഇഞ്ചി) ചേര്‍ത്തു ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തുവരുമ്പോള്‍ തേങ്ങാപ്പാലൊഴിച്ച് കുറുകുമ്പോള്‍ വാങ്ങുക. കറിവേപ്പില, പച്ചക്കുരുമുളക് എന്നിവ ചേര്‍ത്തു അലങ്കരിക്കാം.( ബീഫ് , ചിക്കൻ ഇറച്ചി വിഭവങ്ങളും ഇതേരീതിയിൽ തയ്യാറാക്കാവുന്നതാണ്)

  • മട്ടന്‍ കടായ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മട്ടന്‍ കടായ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മട്ടന്‍ കടായ് ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇതിലേയ്ക്ക് സവാള മസാലകള്‍ ഒക്കെ നന്നായി ചേര്‍ക്കണം അതാണ്‌ ഈ കറിയുടെ രുചി ..സാധാരണ ഇത് കടായ് ചട്ടിയില്‍ ആണ് ഉണ്ടാക്കുന്നത്…കടായ് ചട്ടി ഇല്ലെന്നു കരുതി കുഴപ്പമില്ല നമ്മുടെ മണ്‍ ചട്ടിയില്‍ , അല്ലങ്കില്‍ ഉരുളിയില്‍ ഒക്കെ ഇതുണ്ടാക്കാം ..ഇതും അല്ലങ്കില്‍ പാനില്‍ ഉണ്ടാക്കിയാലും കുഴപ്പമില്ല. ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം .

    മട്ടന്‍-അഞ്ഞൂറ് ഗ്രാം
    തക്കാളി- നാലെണ്ണം
    സവാള പേസ്റ്റ്-ഒരു കപ്പു
    ഇഞ്ചി പേസ്റ്റ്-ഒരു ടേബിള്‍ സ്പൂണ്‍
    വെളുത്തുള്ളി പേസ്റ്റ്-ഒരു ടേബിള്‍ സ്പൂണ്‍
    ജീരകം-ഒരു ടീസ്പൂണ്‍
    പച്ചമുളക്- ആറെണ്ണം നീളത്തില്‍ അരിഞ്ഞത്
    തൈര്-അര കപ്പ് പുളി ഒട്ടും ഇല്ലാത്തത്
    ഗരം മസാല പൗഡര്‍-രണ്ടു ടിസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- ഒന്നര ടിസ്പൂണ്‍
    മുളകുപൊടി- രണ്ടു ടിസ്പൂണ്‍
    മല്ലിപ്പൊടി- രണ്ടു ടിസ്പൂണ്‍
    വയനയില- മൂന്നെണ്ണം
    ഉപ്പ്,
    ഓയില്‍,
    മല്ലിയില,
    വേപ്പില – ആവശ്യത്തിന്‌

    മട്ടന്‍ നുറുക്കി കഴുകി വൃത്തിയാക്കുക. ഇതിലേയ്ക്ക് തൈര്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. മസാല പിടിച്ചതിനു ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേക്ക് ഇതില്‍ പച്ചമുളകു ഇട്ടു ഫ്രൈ ചെയ്‌തെടുത്തു മാറ്റി വയ്ക്കുക. ഇനി ഈ എണ്ണയില്‍ ജീരകം പൊട്ടിയ്ക്കുക. ഇതിലേയ്ക്ക് വയനയില, സവാള പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കണം. ഇതൊന്നു നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകള്‍ ചേര്‍ത്തിളക്കി വഴറ്റുക ഇതിന്റെ പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് തക്കാളിയും ചേര്‍ത്തു വഴറ്റണം തക്കാളി നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക പൊടികള്‍ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് അടച്ചു വച്ചു വേവിയ്ക്ക്ണം. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. പ്രഷര്‍ കുക്കറിലാണെങ്കില്‍ 4-5 വിസിലുകള്‍ വരും വരെ വേവിയ്ക്കുക. വെന്തു വെള്ളം വറ്റിയാല്‍ വാങ്ങി വച്ച് മല്ലിയില, വറുത്തു വച്ച മുളക് എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം. മട്ടന്‍ കടായ് റെഡി !

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വാഴയിലയില്‍ മീന്‍ പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • വാഴയിലയില്‍ മീന്‍ പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    വാഴയിലയില്‍ മീന്‍ പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് മീന്‍ വാഴയിലയില്‍ പൊള്ളിച്ചത് എങ്ങിനെയാണെന്ന് നോക്കാം , മീന്‍ – രണ്ടെണ്ണം , കാശ്മീരി മുളക് പൊടി- രണ്ടു ടിസ്പൂണ്‍, മഞ്ഞപൊടി – അര ടിസ്പൂണ്‍ ,ഗരം മസാല – കാല്‍ ടിസ്പൂണ്‍ , കുരുമുളക് പൊടി – കാല്‍ ടിസ്പൂണ്‍, ഉലുവ പൊടി – കാല്‍ ടിസ്പൂണ്‍, ഉപ്പു പാകത്തിന്, നാരങ്ങാ നീര്, ചുവന്നുള്ളി – അരക്കിലോ , ഇഞ്ചി ഒരു കഷണം, വെളുത്തുള്ളി, ജീരകം, തക്കാളി, തേങ്ങാപ്പാല്‍ ..ഇത് ഉണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.