ഉള്ളി പൊറോട്ടയും ബട്ടര്‍ മസാലയും ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

Advertisement

ഇന്ന് നമുക്ക് പനീര്‍ ബട്ടര്‍ മസാലയും , ഉള്ളി പൊറോട്ടയും ഉണ്ടാക്കാം, വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കാന്‍. ആദ്യം പൊറോട്ട ഉണ്ടാക്കാം ,,ഇതിനാവശ്യമായ സാധനങ്ങള്‍.

ഗോതമ്പ് പൊടി- രണ്ട് കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ്- ആവശ്യത്തിന്

അകത്ത് നിറയ്ക്കുന്നതിന്
ഉള്ളി – 10 എണ്ണം
പച്ചമുളക്- ഒരെണ്ണം
മുളക് പൊടി- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
മല്ലി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഗോതമ്പ് പൊടിയും ഉപ്പും എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കാം. ഇതിനു മുകളില്‍ അല്‍പം എണ്ണയൊഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി അല്‍പസമയം വെറുതേ വെയ്ക്കുക.
അകത്ത് നിറയ്ക്കാനായി വേണ്ട സാധനങ്ങള്‍ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മാറ്റി വെയ്ക്കാം. ശേഷം മാവ് എടുത്ത് ഉരുളയാക്കി പരത്തിയതിനു ശേഷം ഇതിന്റെ നടുവില്‍ ഫില്ലിംഗ് ഇടുക. ശേഷം ഇതല്‍പം കട്ടിയില്‍ പരത്തിയെടുക്കാം. ഇത് ചപ്പാത്തിക്കല്ലിലിട്ട് തിരിച്ചും മറിച്ചും ചെറുതീയ്യില്‍ വേവിച്ചെടുക്കാം. ഉള്ളി പൊറോട്ട റെഡി!

ഇനി നമുക്ക് പനീര്‍ ബട്ടര്‍ മസാല എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം, ഇതിനാവശ്യമുള്ള സാധനങ്ങള്‍

പനീര്‍: 250 ഗ്രാം
ഉള്ളി: കൊത്തിയരിഞ്ഞത് 2 എണ്ണം
തക്കാളി: 4 എണ്ണം
ഇഞ്ചി: 2 എണ്ണം
മുളക് പൊടി: 2 ടേബിൾ സ്പൂൺ
മഞ്ഞള്‍പ്പൊടി: കാല്‍ ടേബിള്‍ സ്പൂണ്‍
ഗരം മസാല: 1 ടേബിള്‍ സ്പൂണ്‍
മല്ലിയില: അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
വെണ്ണ: 3 ടേബിള്‍ സ്പൂണ്‍
ബേ ലിഫ്: ഒന്ന്
എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
ക്രീം: അരക്കപ്പ്
കശുവണ്ടി: ആവശ്യത്തിന്
പഞ്ചസാര: 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം
കശുവണ്ടി, തക്കാളി എന്നിവ ഓരോന്നായി അരച്ചെടുക്കുത്തുവെക്കണം. ചൂടായ പാനിലേക്ക് നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാകുമ്പോള്‍ ബേ ലിഫ് അതിലേക്ക് ഇടുക. തുടര്‍ന്ന് കൊത്തിയരിഞ്ഞ ഉള്ളിയും മുളകും ചൂടായ നെയ്യിലേക്ക് ചേര്‍ക്കണം. ഒപ്പം ആവശ്യത്തിന് ഉപ്പും. ചെറിയ തീയില്‍ വരട്ടിയെടുക്കണം.
ഉള്ളി വരണ്ടതിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞപ്പൊടി, മുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം. നന്നായി വരണ്ടതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന തക്കാളി-കശുവണ്ടി മിശ്രിതം ഇതിലേക്ക് ചേര്‍ക്കുന്നു. ഇത് ചെറിയതീയില്‍ തിളക്കും വരെ വയ്ക്കണം. ശേഷം മറ്റൊരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കുക .ശേഷം ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ മഞ്ഞപ്പൊടിയും മുളക് പൊടിയും ചേര്‍ക്കണം.
ഇതിലേക്ക് ചതുരത്തില്‍ കണ്ടിച്ചു വെച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് ചൂടാക്കിയെടുക്കുക. ശേഷം തിളപ്പിക്കാന്‍ വെച്ചിരിക്കുന്ന തക്കാളി മിശ്രിതത്തിലേക്ക് കശുവണ്ടി അരച്ചതും. ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കണം. തിളച്ചതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും പനീറും ചേര്‍ക്കണം. രണ്ട് മിനിറ്റ് തിളപ്പിച്ചതിനുശേഷം ക്രീംചേര്‍ത്ത് തിളപ്പിക്കുക. പനീര്‍ ബട്ടര്‍ മസാല റെഡി !

ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പനീര്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം