പനീര്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് പനീര്‍ ബിരിയാണിയും, ഇറച്ചി റോസ്റ്റും ഉണ്ടാക്കാം..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍…ആദ്യം നമുക്ക് പനീര്‍ ബിരിയാണി ഉണ്ടാക്കാം. അതിനാവശ്യമായ സാധനങ്ങള്‍.

പനീര്‍-300 ഗ്രാം
അരി -500 ഗ്രാം
പീസ് വേവിച്ചത്-1 കപ്പ്
തൈര്-2 കപ്പ്
പച്ചമുളക്-4
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി-2 ടീസ്പൂണ്‍
വയനയില-1
ഏലയ്ക്ക-1
ഗ്രാമ്പൂ-2
കുരുമുളക്-3
ചെറുനാരങ്ങ-1
കുങ്കുമപ്പൂ-അര ടീസ്പൂണ്‍
പാല്‍-2 ടേബിള്‍ സ്പൂണ്‍
നെയ്യ്-2 ടീസ്പൂണ്‍
ഉപ്പ്, മല്ലിയില, പുതിനയില – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം
അരി കഴുകി വയനയില, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിച്ചെടുക്കുക. തൈര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ഒരു ബൗളില്‍ ചേര്‍ത്തു യോജിപ്പിയ്ക്കുക.
ഇതിലേയ്ക്കു പനീര്‍ കഷ്ണങ്ങള്‍ അരിഞ്ഞു ചേര്‍ക്കുക. മറ്റൊരു ബൗളില്‍ പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തിളക്കുക.
ഒരു പാന്‍ ചൂടാക്കി ഇതില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതില്‍ പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റുക.
ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക. അത് ഇളം ബ്രൗണ്‍ നിറമാകണം.
ഒരു പാനില്‍ ഒരു നിര ചോറിടുക. പിന്നീട് പനീര്‍ കൂട്ടില്‍ നിന്നും അല്‍പം ഇടുക. ഇതിനു മുകളില്‍ പീസ്, ഗരം മസാല, ഏലയ്ക്കാപ്പൊടി, പാല്‍-കുങ്കുമപ്പൂ മിശ്രിതം, മല്ലിയില, പുതിനയില, അല്‍പം നെയ്യ് എന്നിവ ചേര്‍ക്കണം. ഇതുപോലെ പല നിരകളുണ്ടാക്കുക.
ഇത് അടച്ചു വച്ച് അല്‍പനേരം വേവിയ്ക്കണം. വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മുന്തി, കശുവണ്ടിപ്പരിപ്പ്, സവാള എന്നിവ വറുത്തതു ചേര്‍ത്തലങ്കരിയ്ക്കാം

ഇറച്ചി റോസ്റ്റ്
===============
മട്ടണ്‍ – 500ഗ്രാം
പച്ചക്കുരുമുളക് – 200ഗ്രാം
സവാള – 200 ഗ്രാം
പച്ചമുളക് – അഞ്ച് എണ്ണം
ഇഞ്ചി – 50ഗ്രാം
വെളുത്തുള്ളി – 50ഗ്രാം
വെളിച്ചെണ്ണ – ഏഴ് ടേബിൾ സ്പൂണ്‍
കറിവേപ്പില – ആവശ്യമുള്ളത്
ഗരംമസാല – അരടീസ്പൂണ്‍
മല്ലിപ്പൊടി – അഞ്ച് ഗ്രാം
മഞ്ഞള്‍പ്പൊടി – 10ഗ്രാം
തേങ്ങാപ്പാല്‍ – അരമുറിയുടേത്
പെരുംജീരകം – അരടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള, വെളുത്തുള്ളി എന്നിവ വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. തണുത്തശേഷം നന്നായി അരയ്ക്കുക. ഒരു തവ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് പെരുംജീരകമിട്ടു പൊട്ടുമ്പോള്‍ ഇറച്ചിയും ഉപ്പും ചേര്‍ത്ത് വഴറ്റുക. ശേഷം അരച്ച കൂട്ട്( പച്ചക്കുരുമുളക്, ഇഞ്ചി) ചേര്‍ത്തു ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തുവരുമ്പോള്‍ തേങ്ങാപ്പാലൊഴിച്ച് കുറുകുമ്പോള്‍ വാങ്ങുക. കറിവേപ്പില, പച്ചക്കുരുമുളക് എന്നിവ ചേര്‍ത്തു അലങ്കരിക്കാം.( ബീഫ് , ചിക്കൻ ഇറച്ചി വിഭവങ്ങളും ഇതേരീതിയിൽ തയ്യാറാക്കാവുന്നതാണ്)