സോയാബീന്‍ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് സോയാബീന്‍ മസാല ഉണ്ടാക്കാം…വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്..വളരെ ടേസ്റ്റിയുമാണ്‌..നല്ല പോഷകഗുണം ഉള്ളതുമാണ് ഇത്..ഇറച്ചി കാരിയുടെ രുചിയും ആണ് കേട്ടോ ..എല്ലാവരും ഉണ്ടാക്കി നോക്കുക. ഇതിനാവശ്യമുള്ള സാധനങ്ങള്‍..

സോയ രണ്ടാക്കി നുറുക്കിയത്- നാല് കപ്പു
ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ -രണ്ടു കപ്പു
തേങ്ങ ചിരകിയത് -മുക്കാല്‍ കപ്പു പിഴിഞ്ഞ് പാലെടുക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് അരച്ചത് -രണ്ടര ടേബിൾസ്പൂൺ
മുളക് പൊടി- ഒരു ടേബിൾസ്പൂൺ
മല്ലിപ്പൊടി -രണ്ടു ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
കുരുമുളക് പൊടി- ഒരു ടീസ്പൂൺ
മസാലപ്പൊടി-അര സ്പൂണ്‍
കറിവേപ്പില- ആവശ്യത്തിനു
വെളിച്ചെണ്ണ- പത്തു ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
സോയ കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ കുറച്ച് ചൂട് വെള്ളം ഒഴിച്ച് അല്പം ഉപ്പ് ഇടുക. 10 മിനിറ്റ് കഴിഞ്ഞ സോയ പിഴിഞ്ഞ് എടുത്ത് രണ്ടാക്കി നുറുക്കി വെയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ച് മൂക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേർത്ത് വഴറ്റി മൂത്തുവരുമ്പോൾ അതിൽ തേങ്ങാപ്പാൽ ചേർക്കുക.അത് ഒന്ന് മൂക്കുമ്പോൾ ചുവന്നുള്ളി ചേർക്കുക. നല്ലപോലെ ഇളക്കുക.
എല്ലാം കൂടി നല്ലവണ്ണം യോജിച്ച്‌ വരുമ്പോൾ സോയ ചേർക്കക. നന്നായി ഇളക്കുക. വെളിച്ചെണ്ണ കുറച്ച് ചേർക്കുക. അതിന് ശേഷം കാൽ കപ്പ് വെള്ളം ചേർത്ത് ഇളക്കി അതിൽ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ചേർത്ത് ഇളക്കി അടച്ചിട്ട്‌ വേവിക്കുക. വെള്ളം വലിഞ്ഞ് പാകമായാൽ അതിൽ കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ ഇളക്കുക.
അടിയിൽ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. ആവശ്യമെങ്കിൽ ഇടയ്ക്ക് കുറേശ്ശെ വെളിച്ചെണ്ണയും ചേർത്ത് ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി പാകപ്പെടുത്തി എടുക്കുക. അതിൽ അര ടിസ്പൂണ്‍ മസാലപ്പൊടി ചേർക്കുക. തീ കുറച്ച് ഇളക്കിക്കൊണ്ടിരിക്കുക. എല്ലാം കൂടി പാകത്തിന് മൂത്ത് വലിഞ്ഞ് ഫ്രൈ ആയാൽ തീ നിർത്തുക. ചീനച്ചട്ടി ഇറക്കി വെയ്ക്കുക. നല്ല ഒരു സോയാ മസാല ഫ്രൈ റെഡിയായി.

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിന്ഗലുഎ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം