ബീഫും കൂര്‍ക്കയും കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

കൂര്‍ക്കയിട്ട ബീഫ് കറി മിക്കവര്‍ക്കും പ്രിയപ്പെട്ട വിഭവം തന്നെയാണ്… നല്ല നെയ്യ് ഉള്ള ബീഫില്‍ വേണം കൂര്‍ക്കയിട്ടു വയ്ക്കാന്‍ ..പണ്ടൊക്കെ വീട്ടില്‍ സ്ഥിരം ബീഫ് കൂര്‍ക്ക തന്നെയാണ്.. ഇപ്പോള്‍ എല്ലാവര്ക്കും കൊളസ്ട്രോള്‍ ഒക്കെ ആയതു കൊണ്ട് ബീഫ് നിറുത്തിയിരിക്കുകയാണ്..എങ്കിലും കൂര്‍ക്ക കിട്ടിയാല്‍ ബീഫ് വാങ്ങിയെ തീരൂ അത്രയും ടേസ്റ്റ് ആണ് ബീഫ് കൂര്‍ക്ക കറിയ്ക്ക്…

ബീഫ് – ഒരു കിലോ
കൂര്‍ക്ക – ഒരു കിലോ
തക്കാളി – നാലെണ്ണം
ചുവന്നുള്ളി – ഒന്നര കപ്പു ചതച്ചത്
സവാള – രണ്ടെണ്ണം അരിഞ്ഞത്
ഇഞ്ചി – ഒരു വലിയ കഷണം ചതച്ചത്
വെളുത്തുള്ളി – എട്ടല്ലി ചതച്ചത്
മുളക്പൊടി – മൂന്നു ടിസ്പൂണ്‍
മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍
പച്ചമുളക്- ആറെണ്ണം നീളത്തില്‍ അരിഞ്ഞത്
മല്ലിപൊടി – നാല് ടിസ്പൂണ്‍
കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍
ഗരം മസാല – രണ്ടു ടിസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിനു
വെളിച്ചെണ്ണ –ആവശ്യത്തിനു
ഉപ്പ് – ആവശ്യത്തിനു

ഇതുണ്ടാക്കുന്ന വിധം
കൂര്‍ക്ക വൃത്തിയാക്കി എടുക്കുക…വലിയത് ആണെങ്കില്‍ രണ്ടായി നുറുക്കുക. ( ഒരു ചാക്ക് സഞ്ചിയില്‍ ഇട്ടു ഒന്ന് അലക്കിയാല്‍ കൂര്‍ക്കയുടെ തൊലി പകുതിയും പോകും )
ബീഫ് കഴുകി വൃത്തിയാക്കി ഇഞ്ചിയും , പച്ചമുളകും, കുരുമുളക് പോടീ , മഞ്ഞള്‍പൊടി , ആവശ്യത്തിനു ഉപ്പു കുറച്ചു വേപ്പില എന്നിവ ചേര്‍ത്ത് തിരുമ്മി മസാല പിടിക്കാന്‍ കുറച്ചു നേരം വയ്ക്കുക..അതിനുശേഷം കുക്കറില്‍ വേവിക്കുക, ഇറച്ചി മുക്കാല്‍ വേവ് ആകുമ്പോള്‍ കൂര്‍ക്ക ഇട്ടു സവാള അരിഞ്ഞതും അല്പം വെള്ളവും ഒഴിച്ച് വേവിക്കാം.. അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ഇട്ടു മൂപ്പിക്കണം ..ഇതിലേയ്ക്ക് തക്കാളി വേപ്പില എന്നിവയിട്ട് വഴറ്റണം …ശേഷം മുളക് പൊടി, മസാല പൊടി, മല്ലിപ്പൊടി , എല്ലാം ഇട്ടു മൂപ്പിക്കുക ഇനി ഒരു അല്പം വെള്ളം ഒഴിച്ച് തക്കാളി ഒന്ന് വേവിച്ചു ഉടച്ചു എടുക്കുക…ഇതിലേയ്ക്ക് വേവിച്ചു എടുത്ത കൂര്‍ക്കയും ബീഫും ചേര്‍ക്കുക…നന്നായി മിക്സ് ചെയ്ത ശേഷം ഉപ്പു നോക്കുക..ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കാം ഒതോന്നു മൂടി വച്ച് ഗ്രേവി കുറുകും വരെ വേവിക്കാം..അതിനുശേഷം ഇറക്കാം …ബീഫ് കൂര്‍ക്ക കറി റെഡി !

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യ്..കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം