മീന്‍ പത്തിരിയും ഓട്സ് ഉപ്പുമാവും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് മീന്‍ പത്തിരിയും, ഓട്സ് ഉപ്പുമാവും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം മീന്‍ പത്തിരി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..

മാംസമുള്ള മീന്‍-അരക്കിലോ
മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
കുരുമുളക്‌പൊടി – ഒരു ടീസ്പൂണ്‍
സവാള അരിഞ്ഞത് – നാലെണ്ണം
പച്ചമുളക് അരിഞ്ഞത് – ആറെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂണ്‍
പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
തക്കാളി – ചെറുതായി അരിഞ്ഞത്, രണ്ടെണ്ണം
മല്ലിയില – ഒരു പിടി,
കറിവേപ്പില -ഒരു പിടി
വെളിച്ചെണ്ണ – രണ്ട് ടീസ്പൂണ്‍,
വാഴയില – ആവശ്യത്തിന്
അരിപ്പൊടി – ഒന്നര കപ്പ്,
ഉപ്പ് – പാകത്തിന്
വെള്ളം-ഒരു കപ്പ്

തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി ഉപ്പിട്ട് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരിപ്പൊടി ചേര്‍ത്തു വേവിച്ചു നന്നായി കുഴച്ചെടുക്കുക. മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മീന്‍ മുള്ള് മാറ്റി പൊടിച്ചെടുക്കുക. ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം, തക്കാളി, മല്ലിയില, കറിവേപ്പില എന്നിവ ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് പൊടിച്ചുവച്ച മീനും യോജിപ്പിക്കുക. കുഴച്ചുവച്ച മാവില്‍ നിന്ന് കുറച്ച് എടുത്ത് പത്തിരിയായി പരത്തുക. പത്തിരി ഇലയില്‍ വെച്ച് മീന്‍കൂട്ട് ചേര്‍ത്ത് മറ്റൊരു പത്തിരികൊണ്ട് മൂടി ചുറ്റും നന്നായി ഒട്ടിക്കുക. ഇത് ആവിയില്‍ വേവിച്ചെടുക്കുക.

ഓട്സ് ഉപ്പുമാവ്
=================
ഓട്‌സ് – ഒന്നര കപ്പ്
കടുക്‌ – രണ്ടു ടീസ്‌പൂൺ
ഉഴുന്നു പരിപ്പ്‌ – രണ്ടു ടീസ്‌പൂൺ
സവാള( കനം കുറച്ച്‌ അരിഞ്ഞത്‌ – രണ്ടെണ്ണം
പച്ചമുളക്‌ (കനം കുറച്ച്‌ അരിഞ്ഞത്‌) – രണ്ടെണ്ണം
കാരറ്റ്‌ (ചെറുതായി അരിഞ്ഞത്‌) – ഒന്നര എണ്ണം
ബീൻസ്‌ (ചെറുതായി അരിഞ്ഞത്‌) – രണ്ടെണ്ണം
കറിവേപ്പില – രണ്ടു തണ്ട്
എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
സോയ( കുതിർത്ത് ചെറുതായി അരിഞ്ഞത്) – അരകപ്പ്

തയാറാക്കുന്ന വിധം
ഓട്‌സ് ചെറുതായി വറുത്തു മാറ്റി വയ്‌ക്കുക. സോയ ഉപ്പ്‌ ചേർത്ത്‌ പത്ത്‌ മിനിറ്റ്‌ വെള്ളത്തിൽ തിളപ്പിച്ചു, വെള്ളം പിഴിഞ്ഞുകളഞ്ഞു നീക്കിവയ്‌ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാക്കി, കടുകും ഉഴുന്നുപരിപ്പും മൂപ്പിക്കുക. അതിനുശേഷം 4 മുതൽ 8 വരെയുള്ള ചേരുവകൾ ചേർത്തു വഴറ്റുക. പച്ചക്കറികൾ പാകമാകുമ്പോൾ, സോയ ചേർക്കുക. ഒന്നരക്കപ്പ്‌ വെള്ളം ഒഴിച്ചു തിളച്ചതിനുശേഷം വറുത്തുവച്ച ഓട്‌സ് ചേർത്തു അഞ്ച്‌ മിനിട്ടു വേവിച്ചു ഇറക്കി വയ്‌ക്കുക. ഓട്സ് ഉപ്പുമാവ് റെഡി !

ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക .ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പ്രഷര്‍ കുക്കറില്‍ എങ്ങിനെയാണ് കുക്കീസ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം