ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഞണ്ട് മിക്കവാറും നമ്മള്‍ റോസ്റ്റ് ചെയ്യുകയാണ് പതിവ് എന്നാല്‍ ഞണ്ട് വറുത്തരച്ചു വച്ച് നോക്കൂ ഉഗ്രന്‍ ടേസ്റ്റ് ആണ് അതിനു വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍, …പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞണ്ട് വൃത്തിയാക്കുമ്പോള്‍ അതിന്റെ ഉള്ളിലുള്ള പൊന്ന് ( മഞ്ഞ കളറില്‍ ഉള്ളത് അതിനെ പൊന്ന് എന്നാണു പറയുക.) കളയരുത്.. ഞണ്ടിന്റെ ഏറ്റവും രുചിയുള്ള ഭാഗം ഈ പൊന്ന് ആണ്.. എന്തൊക്കെയാണ് ഈ കറിയ്ക്ക് വേണ്ട ചേരുവകള്‍ എന്ന് നമുക്ക് നോക്കാം,

ഞണ്ട് – രണ്ടു കിലോ
സവാള – നാലെണ്ണം നീളത്തില്‍ അരിഞ്ഞത്
തക്കാളി – നാലെണ്ണം നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – ഒരു വലിയ കഷണം അരിഞ്ഞത്
പച്ചമുളക് – ആറെണ്ണം നീളത്തില്‍ അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
മുളക് പൊടി –അഞ്ചു ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടിസ്പൂണ്‍
മഞ്ഞൾപൊടി – ഒരു ടിസ്പൂണ്‍
കുടംപുളി – രണ്ടു കഷണം
തേങ്ങ ചിരകിയത് – ഒരെണ്ണം
കറിവേപ്പില – ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ തേങ്ങ വെളിച്ചെണ്ണയില്‍ നല്ലപോലെ വറുത്തെടുക്കണം. തേങ്ങ ഇളം തവിട്ടു നിറമാകുമ്പോള്‍ ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കി മൂപ്പിച്ചു വാങ്ങിവെക്കണം. ( കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം ) ഇനി ഇത് നല്ലപോലെ ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരച്ച് എടുക്കണം .
അതിനുശേഷം കഴുകി വൃത്തിയാക്കിയ ഞണ്ടിലേക്ക് സവാള, തക്കാളി, ഇഞ്ചി, പച്ചമുളക്, ഉപ്പ്, അരപ്പ് , രണ്ടു കഷണം കുടംപുളി എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ലപോലെ ഇളക്കി അടുപ്പില്‍ വെക്കുക. ഇത് നല്ലപോലെ നല്ലപോലെ തിളച്ചു ചാറു കുറുകി ഞണ്ട് വെന്തു കഴിയുമ്പോള്‍ തീ കുറച്ചു ഇടണം..കുറച്ചു നേരത്തിനുശേഷം ഇതിലേയ്ക്ക് കറിവേപ്പിലയും , പച്ച വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കണം നന്നായി മൂടി വച്ച് വേഗം തന്നെ ഇറക്കി വയ്ക്കാം. ഞണ്ട് വറുത്തരച്ചത് റെഡി !

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

സോയാബീന്‍ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം