ചെമ്മീന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

Advertisement

ഇന്ന് നമുക്ക് ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍..ഇതിനുവേണ്ട ചേരുവകള്‍

ചെമ്മീൻ – ഒരു കിലോ
മുളക് പൊടി – രണ്ടു ടിസ്പൂണ്‍
മഞ്ഞൾ പൊടി – അര ടിസ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
ഫ്രൈ ചെയ്യാൻ :
എണ്ണ –പത്തു ടേബിള്‍സ്പൂണ്‍
മസാലക്ക് :
ഉള്ളി – എട്ടെണ്ണം
തക്കാളി – മൂന്നെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – മൂന്നു ടേബിൾസ്പൂണ്‍
പച്ച‍മുളക് നീളത്തിൽ അരിഞ്ഞത് – എട്ടെണ്ണം
മല്ലിയില, പൊതിന ഇല
നാരങ്ങാനീര് – ആവശ്യത്തിന്
മഞ്ഞള്പൊടി – അര ടിസ്പൂണ്‍
ഗരം മസാല – ഒന്നര ടിസ്പൂണ്‍
ഉപ്പ് – പാകത്തിന്
ചോറിന് :
ജീരകശാല അരി -നാല് ഗ്ലാസ്
വെള്ളം – എട്ടു ഗ്ലാസ്
നെയ്യ് – എട്ടു ടേബിള്‍സ്പൂണ്‍
ഉള്ളി –മൂന്നെണ്ണം
ഏലക്ക – നാലെണ്ണം
പട്ട – ഒരു വലിയ കഷണം
ഗ്രാംപു – എട്ടെണ്ണം
കറുവ ഇല – രണ്ടെണ്ണം
ഉപ്പ് – പാകത്തിന്
ദം ഇടാൻ :
മല്ലിയില, പുതിനയില
റോസ് വാട്ടർ

തയ്യാറാക്കുന്ന വിധം
ചെമ്മീൻ മസാല എല്ലാം പുരട്ടി 5 മിനിറ്റ് വെക്കുക. ശേഷം എണ്ണ ഒഴിച്ച് ഫ്രൈ ചെയ്യാൻ വെക്കുക. ഫ്രൈ ആവുന്ന സമയം കൊണ്ട് മസാലക്കു വേണ്ട സാധനങ്ങൾ അറിഞ്ഞു വെക്കാം.
ചെമ്മീൻ ഫ്രൈ അയാൽ എണ്ണയിൽ നിന്ന് കോരി മാറ്റുക. അതേ എണ്ണയിൽ തന്നെയാണ് മസാല തയാറാക്കേണ്ടത്‌. ആവശ്യമെങ്കിൽ 1-2 ടിസ്പൂണ്‍ എണ്ണ കൂടി ചേർക്കാം. ആദ്യം ഉള്ളി അറിഞ്ഞത് എണ്ണയിലെക്ക്‌ ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക.ഉള്ളി പകുതി വെന്ദാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.നന്നായി വഴന്നുവന്നാൽ തക്കാളി പച്ചമുളക് എന്നിവ ചേർത്ത് വീണ്ടും വഴറ്റുക.
എല്ലാം നന്നായി വഴന്നുവന്നാൽ നാരങ്ങാനീര് ,മല്ലിയില ,പൊതിനയില എന്നിവ ചേർക്കുക. ശേഷം ഉപ്പ്‌ ആവശ്യമെങ്കിൽ ചേർക്കുക.പിന്നെ മഞ്ഞൾപൊടി ഗരംമസാല എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക.ശേഷം ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്യാം. ഇനി ചോർ തയ്യാറാക്കാം.
ആദ്യം ഒരു പത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക.അരി കഴുകി വെള്ളം വാലാൻ വെക്കുക. മറ്റൊരു പാത്രം ചുടാക്കി നെയ്യ് ചേർത്ത് നേര്മയായി അരിഞ്ഞ ഉള്ളി, ഏലക്ക,പട്ട,ഗ്രാമ്പു,കറുവ ഇല എന്നിവ ചേർക്കുക.ഉള്ളിയുടെ നിറം മാറുന്നതിനു മുൻപ് അരി ചേർത്ത് 2-3 മിനിറ്റ് വറുക്കുക. ശേഷം തിളച്ച വെള്ളം അതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി തിളക്കുമ്പോൾ തീ കുറച്ചു അടച്ചു വെക്കുക. 2 മിനിറ്റ് കഴിഞ്ഞു ഇളക്കികൊടുത്ത് ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക.
ഇനി ദം ഇടാം, ഒരു പാത്രം ചുടാക്കുക. എന്നിട്ട് ചൊറിന്‍റെ പകുതി ചേർക്കുക. അതിനു മുകളിൽ കുറച്ച് മല്ലി, പുതിനയില അരിഞ്ഞതും അല്പം റോസ്‌ വാട്ടറും ചേർക്കുക. അതിനു മുകളിൽ മസാല നിരത്തുക. ശേഷം ബാക്കി ചോർ നിരത്തുക. മുകളിൽ ബാക്കി ഇലകളും റോസ് വാട്ടറും ചേർക്കുക.അടച്ചു വച്ച് 2-3 മിനിറ്റ് ചെറുതീയിൽ വച്ച് ഓഫ്‌ ചെയ്യാം. 10-15 മിനിറ്റ് കഴിഞ്ഞു ദം ചെയ്ത ബിരിയാണി തുറക്കാം. ചെമ്മീന്‍ ബിരിയാണി റെഡി!

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം