ബീഫ് പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

Advertisement

ഇന്ന് നമുക്ക് ബീഫ് പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം,, നമ്മള്‍ മീന്‍ പൊള്ളിച്ചത് അല്ലെ കൂടുതല്‍ ആയിട്ട് ഉണ്ടാക്കുന്നത് ഇന്ന് നമുക്ക് ബീഫ് പൊള്ളിച്ചു എടുക്കാം ..ബീഫ് വേവിച്ച ശേഷം ആണ് നമ്മള്‍ ഇത് ചെയ്യുന്നത് അതുകൊണ്ട് പൊള്ളിച്ചാല്‍ ബീഫ് വേവുമോ എന്നാ പേടി വേണ്ട..നമുക്ക് നോക്കാം ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന്..

ബീഫ് ( വലിയ കഷണം) – എട്ടെണ്ണം
സവാള പൊടിയായി അരിഞ്ഞത് -രണ്ടു കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത് -രണ്ടു ടീ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് -രണ്ടു ടീ സ്പൂണ്‍
തക്കാളി പൊടിയായി അരിഞ്ഞത് –രണ്ടെണ്ണം
മഞ്ഞള്‍ പൊടി -അരടീസ്പൂണ്‍
മുളകുപൊടി -രണ്ടു ടീ സ്പൂണ്‍
കുരുമുളകുപൊടി -ആറു ടീ സ്പൂണ്‍
കുരുമുളക് അരച്ചത്‌ -മൂന്നു ടീ സ്പൂണ്‍
ഗരം മസാല -രണ്ടു ടീ സ്പൂണ്‍
തേങ്ങാപ്പാല്‍- കാല്‍ കപ്പു
കറിവേപ്പില -ഒരു തണ്ട്
വാഴയില -ആവശ്യത്തിന്
വെളിച്ചെണ്ണ -പാകത്തിന്

തയ്യാറാക്കുന്ന വിധം
ബീഫ് നാരങ്ങാ നീരോ വിനഗിരിയോ പുരട്ടി നന്നായി കഴുകി വൃത്തിയാക്കുക . ഇത് മീൻ വരയുന്നത് പോലെ രണ്ടു വശവും വരയുക . മഞ്ഞൾ ,കുരുമുളക് , ഉപ്പ് , എന്നിവ ചേർത്ത് വേവിക്കുക . അതിനു ശേഷം ഒരു നുള്ള് ഗരം മസാല ,കുരുമുളകുപൊടി എന്നിവ പുരട്ടി ചെറുതായി എണ്ണയിൽ വറുക്കുക .
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള ,ഇഞ്ചി,വെളുത്തുള്ളി എന്നിവ വഴറ്റുക . തക്കാളി അരിഞ്ഞതും ചേർക്കുക . കറിവേപ്പില ചേർക്കുക . നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾ ,മുളക്, കുരുമുളക് അരച്ചത്‌ ,കുരുമുളക് പൊടി , എന്നിവ ചേർത്ത് നന്നായി വഴട്ടുക. പാകത്തിന് ഉപ്പു ചേർത്ത് ഒരു പത്ത് -പതിനഞ്ച് മിനിറ്റ് നന്നായി വഴറ്റിയ ശേഷം ഗരം മസാല ചേർത്ത് വീണ്ടും വഴറ്റുക . ഇതിലേക്ക് അൽപ്പം തേങ്ങാ പാൽ ചേർക്കുക. അധികം ഗ്രേവി ഇല്ലാതെ മസാല നന്നായി കുറുകിയിരിക്കണം .
വാഴയില നന്നായി വാട്ടിയ ശേഷം അതിലേക്ക് വറുത്തു വെച്ച ഒരു ബീഫ് കഷണം എടുത്തു രണ്ടു വശവും തയ്യാറാക്കിയ മസാല നന്നായി പുരട്ടുക . അതിനു ശേഷം വാഴ നാര് ഉപയോഗിച്ച് ഇല നന്നായി പൊതിഞ്ഞു കെട്ടുക . (ഇങ്ങനെ മുഴുവൻ കഷണങ്ങളും വാഴയിലയിൽ പൊതിയുക) . ചീന ചട്ടിയിൽ അൽപ്പം എണ്ണ ചൂടാക്കി അതിനു മുകളിലേക്ക് ഓരോ പൊതിയും എടുത്തു വെക്കുക . ഇടയ്ക്കു മറിച്ച് ഇടണം . അഞ്ച് മിനിറ്റ് മതിയാകും റെഡി ആകാൻ . തീ വളരെ കുറച്ചു മതി . സലാഡ് കൂട്ടി ചൂടോടെ കഴിക്കാം .

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മട്ടന്‍ കടായ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം