ഇന്ന് നമുക്ക് ഹല്‍വ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് കറുത്ത ഹല്‍വ …ഇത് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം കയ്യെടുക്കാതെ ഇളക്കികൊണ്ടിരിക്കണം എന്നതാണ്…വെളിച്ചെണ്ണയും നമുക്ക് ഇതിനു ഉപയോഗിക്കാം…വെളിച്ചെണ്ണയില്‍ ഉണ്ടാക്കുന്നതാണ് കൂടുതല്‍ രുചിയും, നെയ്യ് കുറച്ചു ചേര്‍ത്തിട്ടു വെളിച്ചെണ്ണ കൂട്ടി ഉപയോഗിക്കാം..
ഗോതമ്പ് – 1 കിലോ
തേങ്ങ തിരുമിയത് -1 കിലോ
ശര്‍ക്കറ -3 കിലോ
നെയ്യ് കട്ടിയായിട്ടുള്ളത് -ഒരു കപ്പ്
വനസ്പതി – ഒരു കപ്പ്
കശുവണ്ടി ചെറുതായി അരിഞ്ഞത് – കാല്‍കിലോ
ഏലയ്ക്ക തരിയില്ലാതെ പൊടിച്ചത് – 2 വലിയ സ്പൂണ്‍.
ഗോതമ്പ് രണ്ടു ദിവസം കുതിര്‍ത്തു വെയ്ക്കണം. പുളിച്ചു പോകാതിരിക്കാന്‍ രാവിലെയും രാത്രിയിലും വെള്ളം മാറ്റി കുതിര്‍ത്തു വെയ്ക്കണം. മൂന്നാം ദിവസം ഈ ഗോതമ്പ് നന്നായി ആട്ടിയെടുക്കണം. ഈ ഗോതമ്പുമാവ് ഒരു തോര്‍ത്തില്‍ കെട്ടി അരിച്ചെടുക്കണം. അരിച്ചെടുക്കുന്ന മാവിന്റെ കട്ടി ഉപേക്ഷിക്കണം. ബാക്കിവരുന്ന മാവ് ഒരു പാത്രത്തില്‍ അനക്കാതെ വയ്ക്കണം. രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ മാവ് തെളിഞ്ഞ് വെള്ളം മുകളില്‍ വരും. വെള്ളം ഊറ്റിക്കളഞ്ഞശേഷം വീണ്ടും വെള്ളമൊഴിക്കുക.
ശര്‍ക്കര പത്തു കപ്പ് വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക. തേങ്ങാപ്പാലും പത്തു കപ്പ് വെള്ളതില്‍ പിഴിഞ്ഞെടുക്കണം.
വലിയ ഉരുളിയില്‍ ആദ്യം കലക്കി വെച്ച ഗോതമ്പുമാവും പിന്നീട് ശര്‍ക്കരയും അതിനുശേഷം തേങ്ങാപ്പാലും കുറച്ചു വീതം ചേര്‍ക്കുക. നന്നായി ഇളക്കിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം രണ്ടരമണിക്കൂര്‍ നല്ല ചൂടില്‍ ഇളക്കി കഴിയുമ്പോള്‍ ഇതു കുഴമ്പു രൂപത്തിലാവും. ഇതിലേക്ക് നെയ്യ് കുറച്ചുവീതം ചേര്‍ക്കുക. വീണ്ടും ഇളക്കി കുഴമ്പുരൂപം കട്ടിപിടിക്കാന്‍ തുടങ്ങുമ്പോള്‍ വനസ്പതി ചേര്‍ക്കാം. നല്ല കട്ടി രൂപത്തില്‍ ആവുമ്പോള്‍ തീ കുറച്ചു വയ്ക്കണം .ഈ സമയത്തു കശുവണ്ടിയും ഏലയ്ക്കാപൊടിയും ചേര്‍ത്തു വീണ്ടും ഇളക്കുക.പാത്രത്തില്‍ നിന്നും വിട്ടു വരുന്ന പാകം അപ്പോള്‍ ഇതില്‍ ഒഴിച്ച നെയ്യ് എല്ലാം പുറത്തേയ്ക്ക് വരാന്‍ തുടങ്ങും ഇതാണ് ഹല്‍വയുടെ പാകം.ഇനി ഇത് ഇറക്കി വച്ച് നല്ല ഷേയ്പ്പ് ഉള്ള ചതുര പാത്രത്തില്‍ ഇട്ടു നല്ലപോലെ അമര്‍ത്തി വയ്ക്കുക..മീതെ അണ്ടിപ്പരിപ്പ്, ബദാം ഒക്കെ ഇട്ടു പതുക്കെ അമര്‍ത്തി കൊടുക്കാം…നല്ലപോലെ ചൂട് ആറുമ്പോള്‍ ആവശ്യത്തിനു കട്ട് ചെയ്തു എടുക്കാം. ഹല്‍വ റെഡി !
ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൊട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.