കക്ക ഇറച്ചി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് സ്വാദിഷ്ടമായ കക്ക വിഭവങ്ങള്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ,
കക്ക ഇറച്ചി മസാലയും , കക്ക തോരനും ഉണ്ടാക്കാം , ആദ്യം കക്ക ഇറച്ചി മസാല ഉണ്ടാക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍

കക്കാ – ഒരു കിലോ
ചെറിയ ഉള്ളി – ഇരുപതെണ്ണം
പച്ചമുളക് – പത്തെണ്ണം
ഇഞ്ചി – ഒരു ഇടത്തരം കഷണം
വെള്ളുള്ളി -പത്തു അല്ലി
ഉണക്ക മൃളക് – 3 എണ്ണം
കുരുമുളക് – ഒരു ടീ സ്പൂൺ
മുളക് പൊടി – മൂന്നു ടീസ്പൂൺ
മഞ്ഞ പൊടി – അര ടീസ്പൂൺ
ഗരം മസാല – ഒരു ടീസ്പൂൺ
തക്കാളി – ഒരെണ്ണം
കറിവേപ്പില്ല അവശ്യത്തിന്

ഒരു ചീന ചട്ടിയിൽ മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉണക്കമുളക് ഇട്ട് കരിയരുത്, അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി വെള്ളുള്ളി, പച്ചമുളക് ഇട്ട്
ബ്രൗൺ അതിനു ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മസാല ഇട്ട് മൂപ്പിക്കുക മൂത്ത മണം വരുമ്പോൾ അല്പം വെള്ളമെഴിച്ച് തക്കാളിയും ഉപ്പും ഇട്ട് ഒന്ന് തിളച്ചതിന് ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കായിറച്ചി ഇട്ട് ചെറു തീയൽ വെച്ച് അടച്ചു വെയ്ക്കുക പത്തു മിനിറ്റ് കഴിഞ്ഞു ഇറക്കാം ..കക്ക ഇറച്ചി മസാല റെഡി !

ഇനി കക്ക ഇറച്ചി തോരന്‍ ഉണ്ടാക്കാം
കക്കാ ഇറച്ചി – ഒരു കിലോ m
ചെറിയ ഉള്ളി – എട്ടെണ്ണം
പച്ചമുളക് – ഏഴെണ്ണം
ഇഞ്ചി – ചെറിയ കഷണം
വെള്ളുള്ളി -അഞ്ചല്ലി
ഉണക്ക മൃളക് – രണ്ട്
കുരുമുളക് – ഒരു ടേബിൾ സ്പൂൺ
ജീരകം കാൽ – ടീ സ്പൂൺ (പെരുംജീരകമല്ല)
മഞ്ഞ പൊടി – ഒരു ടീസ്പൂൺ
മല്ലിപൊടി – ഒരു ടീസ്പൂൺ
തേങ്ങാ – അര മുറി

കക്ക ഉപ്പും മഞ്ഞ പൊടിയും ഇട്ട് വെന്ത് വെക്കുക (വെന്തകക്കയാണെങ്കിൽ വേവിക്കണ്ട) ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉണക്കമുളകും മുറിച്ച് ഇടുക,
മുകളിൽ പറഞ്ഞിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് വെളളുള്ളി ചതച്ച് ഇടുക ഇല്ലെങ്കിൽ നീളത്തിൽ അരിഞ്ഞ് ഇട്ടാലും മതി ഇത് മൂക്കണ്ട. തേങ്ങാതിരുങ്ങിയത്,മഞ്ഞപൊടി, കുരുമുളക് പൊടിയും, മല്ലിപൊടി, ജീരകമോ ജീരക പൊടിയോ ഒന്ന് മിക്സിയിൽ ചതയ്ക്കുക,
ഈ ചതച്ച തേങ്ങാ കൂട്ട് എണ്ണയിൽ ഇട്ട് ഒന്ന് ഇളക്കുക പച്ച മണം പോയതിനു ശേഷം വെന്ത കക്ക ഇട്ട് ഇളക്കുക കുറച്ച് ഉപ്പ് വേണമെങ്കിൽ ഇടുക കറിവേപ്പില ഇട്ടിട്ട് അടച്ചു വെയ്ക്കുക. ഒന്ന് വലിഞ്ഞു കഴിഞ്ഞു ഇറക്കാം . കക്ക തോരന്‍ റെഡി !

ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

നാടന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം