നാടന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ നമുക്ക് നോക്കാം ഇതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന്..
കോഴി ഇറച്ചി ഒരു കിലോ
സവാള അഞ്ചെണ്ണം
വെളിച്ചണ്ണ ആവശ്യത്തിനു
വെളുത്തുള്ളി രണ്ടെണ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
പച്ചമുളക് – പത്തെണ്ണം
തക്കാളി മൂന്നെണ്ണം
മല്ലിയില
പൊതീന
കറിവേപ്പില
ഗരം മസാല 2 സ്പൂൺ
മല്ലിപ്പൊടി സ്പൂൺ
മഞ്ഞൾ പൊടി 1 സ്പൂൺ
കുരുമുളക് പൊടി 2 സ്പൂൺ
മുളക് പൊടി അര സ്പൂൺ
തൈര്.2 ടേബിൾ
സ്പൂൺ
ആദ്യം മസാല ഉണ്ടാകുന്ന വിധം:-
കോഴി കഴുകി വൃത്തിയാക്കി വെക്കണം.ശേഷം കുക്കറില്‍ അല്പം കുരുമുളകും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് ചിക്കന്‍ വേവിക്കണം, വേവിച്ച ചിക്കന്‍ കോരി എടുത്തു വയ്ക്കണം ( വെള്ളം കളയണ്ട അത് ചോറ് വേവിക്കുമ്പോള്‍ ഒഴിക്കണം ) ഇനി ഒരു പാത്രം അടുപ്പിൽ വെച്ച് വെളിച്ചണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അരച്ച് പേസ്റ്റാക്കി വെച്ച ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഇവ ഇട്ടു വഴറ്റുക എന്നിട്ട് സവാള അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. കുറച്ച് ഉപ്പ് ഇട്ടാൽ പെട്ടെന്ന് വഴന്നു കിട്ടും ഉള്ളി നന്നായി വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തക്കാളിയും ചേർത്ത് വഴറ്റുക..ശേഷം മസാല പൊടികൾ എല്ലാം ഇതിൽ ചേർത്ത് അടിയിൽ പിടിക്കാതെ ഇളക്കണം
അതിനുശേഷം ഇതിലേയ്ക്ക് ടേബ്ൾ സ്പൂൺ തൈരും ചേർത്ത് ഇളക്കുക
ചെറിയ തീയിൽ പതിനഞ്ചു മിനിറ്റ് വേവിക്കണം ശേഷം മല്ലിയില പൊതീന കറിവേപ്പില ചേർത്ത് മൂടി വെച്ചു തീ ഓഫ് ചെയ്യാം. മസാല റെഡി
ഇനി ചോറ് ഉണ്ടാക്കാം
ഒരു കിലോ ബിരിയാണി അരി
ഡാൾഡ നൂറു ഗ്രാം
വെളിച്ചണ്ണ – ആവശ്യത്തിനു
അണ്ടിപ്പരിപ്പ് ഇരുപതു ഗ്രാം
മുന്തിരി പത്തു ഗ്രാം
സവാള മൂന്നെണ്ണം
ചെറുനാരങ്ങ ഒരെണ്ണം
കാരറ്റ് രണ്ടെണ്ണം
മല്ലിയില / പൊതീന
പട്ട/ ഗ്രാമ്പു, ഏലക്കാ 2/3
ആദ്യം ഒരു ചട്ടിയിൽ ഓയിൽ ഒഴിച്ച് ഉള്ളി വറുത്ത് / പിന്നെ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് കോരിവെക്കണം.
ശേഷം ആ ഓയിലിൽ ഒരു സവാള അരിഞ്ഞതും പട്ട ഗ്രാമ്പു ഏലക്ക ഇതെല്ലാം വഴറ്റുക. ശേഷം അരിയുടെ ഇരട്ടി വെള്ളം എടുത്ത് ഇതിൽ ഒഴിക്കുക. വേവിച്ച ചിക്കൻ്റെ വെള്ളം ഇതിൽ ഒഴിക്കണം അപ്പോൾ വെള്ളം ഒഴിക്കുന്നത് കുറച്ച് കുറക്കണം ഇനി പാകത്തിന് ഉപ്പും ചേർത്ത് വെള്ളം തിളക്കുംമ്പോൾ അരി ഇടണം ശേഷം ഒരു ചെറുനാരങ്ങ നീരും ചെറുതായി വട്ടത്തിൽ അരിഞ്ഞ കാരറ്റും ചേർത്ത് മൂടി വെക്കുക മേൽ വെള്ളം വറ്റുമ്പോൾ തീ കുറച്ച് വെക്കണം കുറച്ച് കഴിഞ്ഞ് ചോറ് വെന്ത് കഴിയും
ഇനിയൊന്ന് മിക്സ് ചെയ്യാം
മസാലയുടെ മുകളിൽ ചോറ് വിളമ്പി അതിന് മുകളിൽ മല്ലിയില പൊതീന ഉള്ളി പൊരിച്ചത് അണ്ടിപരിപ്പ് മുന്തിരി ഒക്കെ ഇട്ട് അഞ്ചു മിനിറ്റ് വേവിക്കണം ഇനി നന്നായി അടച്ച് മൂടണം ബിരിയാണി ചോറ് റെഡി!
ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.