വെണ്ടയ്ക്ക മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് വെണ്ടയ്ക്ക മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , തേങ്ങാപ്പാല്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്..പുളിയ്ക്കു വേണ്ടി തക്കാളി ചേര്‍ക്കാം.ഇതിനു ആവശ്യമായ ചേരുവകള്‍

വെണ്ടക്ക. – കാല്‍ കിലോ നീളത്തില്‍ നുറുക്കുക
സവാള -ഒരെണ്ണം വലുത് നീളത്തില്‍ കനം കുറച്ചു അരിയുക
പച്ചമുളക് -ആറെണ്ണം നീളത്തില്‍ അരിയുക
കറിവേപ്പില -രണ്ടു തണ്ട്
മഞൾപൊടി -കാല്‍ ടിസ്പൂണ്‍
മുളക് പൊടി -ഒരു ടിസ്പൂണ്‍
ഗരം മസാല -അര ടിസ്പൂണ്‍
മല്ലി പൊടി -ഒരു ടിസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ -പാകത്തിനു
തേങ്ങയുടെ രണ്ടാം പാൽ -ഒരു കപ്പു
ഒന്നാം പാൽ – ഒരു കപ്പു
ഇഞ്ചി – ചെറിയ കഷണം ചെറുതായി അരിയുക
വെളുത്തുള്ളി – രണ്ടല്ലി ചെറുതായി അരിയുക
തക്കാളി – രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്

ഇതുണ്ടാക്കുന്നത് നോക്കാം
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ( അല്പം കൂടുതല്‍ ഒഴിച്ചോ എല്ലാം വഴട്ടാന്‍ ഉള്ളതാണ് ) ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, വേപ്പില ,ഇഞ്ചി , പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റണം. ശേഷം ഇതിലേയ്ക്ക് വെണ്ടക്കയും തക്കാളിയും ചേര്‍ത്ത് നല്ലപോലെ വഴറ്റണം ..വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ഒഴിച്ച് കൊടുക്കാം ..വേണ്ട നല്ലപോലെ ഡ്രൈ ആക്കി വഴറ്റണം …അതിനുശേഷം മഞ്ഞള്‍പൊടി , മുളകുപൊടി , മല്ലിപൊടി , മസാല പൊടി , പാകത്തിന് ഉപ്പു എന്നിവ കൂടി ചേര്‍ത്ത് വഴട്ടാം ..ഇനി ഇതിലേയ്ക്ക് രണ്ടാം പാല്‍ ഒഴിച്ച് കൊടുക്കണം. ഇതൊന്നു നന്നായി തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് നമുക്ക് ഒന്നാം പാല്‍ ചേര്‍ത്ത് കൊടുക്കാം ..ഒന്നാം പാല്‍ ചേര്‍ത്ത് അധികം തിളയ്ക്കണ്ട…നന്നായി ചൂടായി തിളച്ചു വരുമ്പോള്‍ വാങ്ങി വയ്ക്കാം ..ഇതിലേയ്ക്ക് വേണമെങ്കില്‍ താളിച്ച്‌ ഒഴിക്കാം ..രണ്ടു ഉണക്ക മുളകും , ചുവന്നുള്ളിയും , വേപ്പിലയും കൂടി വെളിച്ചെണ്ണയില്‍ മൂപ്പിച്ചു കറിയ്ക്ക് മുകളില്‍ ഒഴിക്കാം …കറിയ്ക്ക് നല്ല മണവും കൂടുതല്‍ രുചിയും ഉണ്ടാകും ഇങ്ങിനെ ചെയ്‌താല്‍ . വെണ്ടയ്ക്ക മപ്പാസ്‌ റെഡി !

പുളിയ്ക്കു തക്കാളി അല്ലെങ്കില്‍ അല്പം വിനാഗിരിയും ചേര്‍ത്താല്‍ മതി ..കുടംപുളി , വാളന്‍ പുളി ഇതൊന്നും ചേര്‍ക്കരുത് കാരിയുടെ രുചി മാറിപ്പോകും.
എല്ലാവരും ഇതുണ്ടാക്കി നോക്കുക. വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.
കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചില്ലി ഇഡലി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം