ഇന്ന് നമുക്ക് ഉന്നക്കായ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ .. ഏത്തക്കായ പഴുത്തത് – രണ്ടെണ്ണം, തേങ്ങ , ഉണക്കമുന്തിരി , അണ്ടിപ്പരിപ്പ് , നെയ്യ് , പഞ്ചസാര , ഏലക്കായ , ആദ്യം ഏത്തക്കായ ആവിയില്‍ പുഴുങ്ങി എടുക്കണം , മുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങ ഇത് നെയ്യില്‍ വറുത്തു എടുക്കണം , വേവിച്ച പഴം മിക്സിയില്‍ അരച്ച് എടുക്കണം ഇത് നെയ്യ് ചേര്‍ത്ത് കുഴയ്ക്കണം ഉരുളകള്‍ ആക്കി കൈവെള്ളയില്‍ വച്ച് പരത്തി തേങ്ങാ കൂട്ട് നടുവില്‍ വച്ച് ഫില്‍ ചെയ്യണം ..അതിനുശേഷം എണ്ണയില്‍ വറുത്തു എടുക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്.കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ പേജ് ലൈക്ക് ചെയ്യുക.