പുതിന ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

Advertisement

ഇന്ന് നമുക്ക് പുതിന ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് അതുപോലെ തന്നെ ഇത് വളരെ ഹെല്‍ത്തിയുമാണ്‌ ..ഇടയ്ക്കൊക്കെ ചിക്കന്‍ ഇതുപോലെ കറി വച്ച് കഴിക്കുന്നത്‌ വളരെ നല്ലതാണ്…ഈ ചിക്കന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചിക്കന്‍-1 കിലോ
സവോള- വലുത് ഒന്ന്.
തക്കാളി – ഒന്ന് വലുത്
പച്ചമുളക് – നാലെണ്ണം
കറിവേപ്പില – ഒരു തണ്ട്
പുതീന – അര കപ്പ്
മല്ലിയില അരിഞ്ഞത് -അരകപ്പ്
ഇഞ്ചി ചെറുത് ഒരെണ്ണം
വെളുത്തുള്ളി രണ്ട് അല്ലി
ചിക്കന്‍ മസാലപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
ഗരം മസാല 1 ടീസ്പൂണ്‍
തൈര് – അര കപ്പ്
നാരങ്ങ നീര് -1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
ചിക്കനില്‍ പുരട്ടിവെക്കാന്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ചിക്കന്‍മസാലപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക്‌പൊടി 1 ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് വെള്ളത്തില്‍ 10 മിനിട്ട് മുക്കി വെയ്ക്കാം. ശേഷം വെള്ളം കളഞ്ഞ് മാറ്റി വെയ്ക്കുക. ഇതിലേക്ക് ചിക്കനില്‍ പുരട്ടി വെയ്ക്കാന്‍ വേണ്ടി മാറ്റി വെച്ച മസാലകളെല്ലാം ചേര്‍ക്കാം. ശേഷം പുതിന, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കാം.
നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിയ്ക്കാം. ഇതിലേക്ക് പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റാം. പിന്നീട് അരച്ച് വെച്ച പുതീന ചേര്‍ത്ത് വഴറ്റാം. ശേഷം അരിഞ്ഞ് വെച്ച തക്കാളി ചേര്‍ത്ത് നല്ലതു പോലെ വഴറ്റാവുന്നതാണ്.
പിന്നീട് ചിക്കന്‍ മസാല ചേര്‍ക്കാം. ഇതിലേക്ക് അല്‍പം തൈരും, വെള്ളവും ഉപ്പും ചേര്‍ത്ത് ഇളക്കുക. അല്‍പസമയത്തിനു ശേഷം ചിക്കന്‍ മസാല ചേര്‍ക്കാം. ചെറുചൂടില്‍ അടച്ച് വെച്ച് 25 മിനിട്ടോളം വേവിയ്ക്കാം. അവസാനമായി ഇതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് ചാറ് കുറുകുന്നത് വരെ വേവിയ്ക്കാം. പുതിന ചെയക്കാന്‍ റെഡി!

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം