വൈനുകള്‍ നമ്മള്‍ പലതരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട് ..വൈന്‍ ഉണ്ടാക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിനു ഉപയോഗിക്കുന്ന പാത്രങ്ങള്‍ എല്ലാം നന്നായി കഴുകി ഉണക്കി എടുക്കണം എന്നതാണ്…അതുപോലെ തന്നെ വൈനുണ്ടാക്കുന്ന ചേരുവകൾ എല്ലാം ചേർത്തതിനുശേഷം ഭരണിയുടെ വക്കിൽ നിന്ന് 5 ഇഞ്ചു താഴ്ന്നു നില്ക്കണം. വൈന്‍ പുളിച്ചു പൊങ്ങുന്നതിനുവേണ്ടിയാണ്. അല്ലെങ്കില്‍ വീര്യംകൊണ്ട് ഭരണി പൊട്ടിപ്പോകും…പഴകുംന്തോറും ഗുണവും വീര്യവും കൂടുന്ന ഒന്നാണ് വൈന്‍ …ഇന്ന് നമുക്ക് സ്ട്രോബറി കൊണ്ട് എങ്ങിനെ വൈന്‍ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍
സ്ട്രോബെറി – 2 കിലോഗ്രാം
പഞ്ചസാര – 1 കിലോ
തിളപ്പിച്ച വെള്ളം – 4 .25 ലിറ്റർ
ഉണക്കമുന്തിരി – 50 ഗ്രാം
ചെറുനാരങ്ങ – 1 എണ്ണം
യീസ്റ്റ് – 2 ടീസ്പൂണ്‍
പിങ്ക് ഫുഡ് കളർ – 1 ടീസ്പൂണ്‍ (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
സ്ട്രോബറി നല്ല പോലെ കഴുകി തുണി വെച്ച് തുടച്ചു തീരെ വെള്ളം ഇല്ലാതാക്കി എടുക്കണം
വെള്ളം തിളപ്പിച്ച് കുറച്ചു ഒന്ന് ചൂടാറാൻ വേണ്ടി വെയ്ക്കണം
ഇനി സ്ട്രോബെറി ഉടച്ചെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കി ഡ്രൈ ആയിട്ടുള്ള ജാറിലേക്ക് ചേർക്കാം ഒപ്പം തന്നെ പഞ്ചസാരയും ശേഷം ഒരു പുതിയ മരത്തിന്റെതുപോലുള്ള സ്പൂണ്‍ / തവി പുതിയത് ഉപയോഗിച്ച് നല്ല പോലെ ഇളക്കി കൊടുക്കാം
അടുത്തത് ഇതിലേക്ക് ചൂട് കുറഞ്ഞ വെള്ളം , ഉണക്കമുന്തിരി എന്നിവ ചേർത്ത് മിക്സ് ചെയ്യണം കളർ ചെർക്കുന്നുണ്ടെങ്ങിൽ ഇപ്പോൾ ചേർക്കാം
ഇനി ജാർ അടപ്പ് വെച്ച് അടച്ചതിനു ശേഷം ഒരു ദിവസം അങ്ങിനെ തന്നെ ഇരിക്കട്ടെ . അടുത്ത ദിവസം കുറച്ചു ഇളം ചൂട് വെള്ളത്തിൽ യീസ്റ്റ് മിക്സ് ചെയ്തു ഇളക്കി എടുത്തു ടയിറ്റ് ആയി അടച്ചു വെയ്ക്കുക
ഇനി രണ്ടാഴ്ച ദിവസത്തിൽ ഒരു പ്രാവശ്യം എന്ന കണക്കിന് ഇതിനെ ഒന്ന് ഇളക്കി എടുക്കണം രണ്ടാഴച്ചയ്ക്ക് ശേഷം നല്ല വൃത്തിയുള്ള മുസ്ലിൻ തുണി വെച്ച് വേറെ ഒരു ഡ്രൈ ആയിട്ടുള്ള ജാറിലേക്ക് അരിച്ചെടുക്കണം ശേഷം വായു കടക്കാത്ത രീതിയിൽ അടച്ചു തണുപ്പുള്ള ഭാഗത്ത് വെയ്ക്കണം ഇനിഗിനെ രണ്ടു മാസത്തോളം അനക്കാതെ വെച്ചതിനുശേഷം വീണ്ടും ഇതിനെ അരിച്ചെടുക്കണം അരിച്ചെടുത്ത് കുപ്പികളിൽ ആയി സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാം.
ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.